താൾ:CiXIV132a.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 147 —

എപ്പോഴും ആയുധങ്ങളെ കൈയിൽ ധരിച്ചു മുട്ടുന്നതി
നാൽ ഇങ്ങിനേത്തവൎക്കു ഉള്ളങ്കൈയിൽ തഴമ്പു ഉണ്ടാകകൊ
ണ്ടും തഴമ്പിച്ച തോൽ ചൂടിനെ വളരേ താമസിച്ചു മാത്രം
നടത്തുന്നതുകൊണ്ടും അത്രേ.

271. മണ്ണുകൊണ്ടുള്ളവയെക്കാൾ ഇരിമ്പുതീക്കലങ്ങളെക്കൊണ്ടു മുറികളി
ൽ അധികം വേഗം ചുടുണ്ടാകുന്നതെന്തുകൊണ്ടു?

മണ്ണിനെക്കാൾ ഇരിമ്പു ചൂടിനെ അധികം നല്ലവണ്ണം
നടത്തുന്നതുകൊണ്ടത്രേ. എങ്കിലും ഇരിമ്പിൻതീക്കലത്തിൽ
ചൂടു എല്ലാം വേഗം ആറുന്നതുകൊണ്ടു വേഗം തണുത്തു
പോകും.

272. ഒരു തീക്കലത്തിന്റെ ഉൾഭാഗം പുകയറകൊണ്ടു മൂടപ്പെട്ടിരുന്നാൽ
നല്ല ചൂടു വരാത്തതു എന്തുകൊണ്ടു?

പുകയറ ചൂടിനെ നല്ലപോലേ നടത്തായ്കകൊണ്ടത്രേ.
തീക്കലങ്ങളിൽനിന്നു ചൂടു വേഗം വായുവിൽ വ്യാപിച്ചുപോ
കുന്നത് ഒരു പ്രധാനകാൎയ്യമാകുന്നു.

273. ശീതകാലത്തു നാം കമ്പിളിയുടുപ്പു ധരിക്കുന്നതു എന്തുകൊണ്ടു?

കമ്പിളി ചൂടിനെ എത്രയോ പ്രയാസത്തോടേ നടത്തു
ന്നതുകൊണ്ടത്രേ. ശീതകാലത്തു നമുക്കു ശരീരത്തിൻ ചുറ്റു
മുള്ള വായുവിനെക്കാൾ അധികം ചൂടുണ്ടാകകൊണ്ടു ഈ ചൂ
ടിനെ കാത്തുരക്ഷിക്കുന്നതു പ്രധാനം. കമ്പിളി അതിനെ ശ
രീരത്തിൽനിന്നു എടുത്തു പുറത്തു കൊണ്ടു പോകായ്കയാൽ അ
തു എത്രയും നല്ല ഉടുപ്പാണ്. കമ്പിളി തന്നേ ചൂടു വരുത്തി
കൊടുക്കും എന്നു ചിലർ വിചാരിക്കുന്നതു തെറ്റത്രേ.

274. ഉഷ്ണകാലത്തു യാത്രചെയ്യുന്ന ഇംഗ്ലീഷ്ക്കാർ കട്ടിയായ വെള്ളത്തെ
കമ്പിളികൊണ്ടു പൊതിയുന്നതു എന്തിന്നു?

ഈ കാൎയ്യത്തിൽ കട്ടിയായ വെള്ളത്തിന്റെ ചുറ്റിലിരിക്കു
ന്ന ഉഷ്ണവായു അതിക്രമിക്കാതേ ഇരിക്കേണ്ടുന്നതു ആവശ്യം.

10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/167&oldid=190817" എന്ന താളിൽനിന്ന് ശേഖരിച്ചത്