താൾ:CiXIV132a.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 150 —

അധികമായ ചൂടിനെ വേഗം കൈക്കു വിട്ടുകൊടുക്കുന്നതുകൊ
ണ്ടത്രേ. അതുകൊണ്ടു പെരുത്ത് ഉഷ്ണം ഉള്ളപ്പോൾ ഒരു ക
മ്പിളിയിൽ വലിയ ഭേദം കാണുന്നില്ലെങ്കിലും പിച്ചളകൊണ്ടു
ള്ള ഒരു പിടിയെ തൊടുവാൻ ഏകദേശം പാടില്ലാതേയാകും.

280. ചില കച്ചവടക്കാൎക്കു തൊടുന്നതിനാൽ നല്ലതും ചീത്തയുമായ രത്ന
ങ്ങളെ വകതിരിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?

വെറും കണ്ണാടിയെക്കാൾ രത്നങ്ങൾ ചൂടിനെ അധികം
നല്ലവണ്ണം നടത്തുന്നതുകൊണ്ടു രത്നങ്ങൾ കയ്യിൽനിന്നു അ
ധികം ചൂടു വലിച്ചെടുക്കുന്നതിനാൽ അവയെ തൊടുമ്പോൾ
അധികം തണുപ്പുണ്ടു എന്നു തോന്നും എങ്കിലും കണ്ണാടിക്കും
രത്നത്തിനും അല്പഭേദം മാത്രം ഉള്ളതുകൊണ്ടു അങ്ങിനേ അ
റിവാനായി വളരേ ശീലം വേണം. നിശ്ചയം വരുത്തേണ്ടതി
ന്നു വേറേ വഴി ഉണ്ടു: രത്നങ്ങളിന്മേൽ ആവി ഇടുന്നതിനാല
ത്രേ. രത്നങ്ങം അധികം വേഗം ചൂടായിപ്പോകുന്നതുകൊണ്ടു
ശ്വാസം വിട്ടതിനാൽ ഉളവായ ജലയാവിയെ കണ്ണാടിയെ
ക്കാൾ അധികം താമസിച്ചു വലിക്കയും അധികം വേഗം വി
ടുകയും ചെയ്യും.

281. കാറ്റു ഊതുമ്പോൾ നമുക്കി ശീതം തോന്നുന്നതു എന്തുകൊണ്ടു?

കാറ്റിന്റെ ശീതമുള്ള വായു നമ്മുടെ ശരീരത്തിന്റെ
ചൂടു വലിച്ചെടുക്കുന്നതുകൊണ്ടും ഒരിക്കൽ മാത്രമല്ല നാം എ
പ്പോഴും പുതിയ ശീതക്കാറ്റു കൊള്ളുന്നതു കൊണ്ടും ശീതം
അധികമായി തീരും. അതു കൂടാതേ ഈ കാറ്റു ഉടുപ്പിലൂടേ
തട്ടുന്നതിനാൽ ഉടുപ്പുകൊണ്ടുള്ള ഉപകാരവും നിഷ്ഫലമായി
ചമയും താനും. ഇതു ഹേതുവായിട്ടു കാറ്റിനാൽ പുറമേയു
ള്ള വായുവിന്റെ ശീതം വൎദ്ധിക്കുന്നതോടു കൂടേ ഉടുപ്പു ഉതക
യ്കകൊണ്ടു നമുക്കു അധികം ശീതം തോന്നും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/170&oldid=190821" എന്ന താളിൽനിന്ന് ശേഖരിച്ചത്