താൾ:CiXIV132a.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 145 —

വസ്തുവിൽ ഉണ്ടായി വന്ന ചൂടും തടസ്ഥം കൂടാതേ പ്രവേശി
ക്കുന്ന അമിലതവും എന്നിവയത്രേ. ഊത്തിനാലും കാറ്റി
നാലും കത്തുന്ന തിരിക്കു എത്രയോ അമിലതം കിട്ടിയാലും ക
ത്തുന്ന സ്ഥലം മുഴുവൻ അധികം തണുത്തു പോകുന്നതിനാ
ൽ തീ കെട്ടുപോകേണം. കത്തേണ്ടതിന്നു വേണ്ടുന്ന ഈ
ചൂടു എല്ലാ വസ്തുകളിലും ഒരുപോലേ എന്നല്ല; കത്തേണ്ടതി
ന്നു ഗന്ധകത്തിന്നു അല്പം മാത്രം ചൂടു മതി എന്നു വരികിലും
ലോഹങ്ങൾക്കു എത്രയും വളരേ ചൂടു വേണം. അതിൻപ്രകാ
രം നാം ദഹ്യങ്ങളും അദഹ്യങ്ങളുമായ വസ്തുക്കളെക്കൊണ്ടും സം
സാരിക്കുന്നു; ഇതിന്റെ ശരിയായ അൎത്ഥമോ ചിലവസ്തുക്കൾ
അല്പംമാത്രം ചൂടുമ്പോൾ അമിലതത്തോടു ചേരുകയും മറ്റു
ചില വസ്തുക്കളോ നാം അറിയാത്ത ഉഷ്ണത്തിൽ മാത്രമേ അ
മിലതത്തോടു ചേൎന്നു കത്തൂ.

266. നാം ചായയോ കപ്പിയോ കാച്ചുന്ന പാത്രങ്ങൾക്കു മരംകൊണ്ടുള്ള
പിടി ഉണ്ടാകുന്നതു എന്തുകൊണ്ടു?

നാം ശബ്ദത്തെ കുറിച്ച വിവരിച്ച അദ്ധ്യായത്തിൽ കേട്ട
പ്രകാരം ശബ്ദത്തെ നടത്തുന്ന വസ്തുക്കൾക്കു വലിയ ഭേദം ഉ
ണ്ടു. (247-ാം ചോദ്യം.) അങ്ങിനേ തന്നേ ചൂടിനെ വ്യാപിപ്പി
ക്കുന്ന വസ്തുക്കളിലും വലിയ വ്യത്യാസം കാണുന്നു. ലോഹ
ങ്ങൾ ചൂടിനെ എത്രയും നല്ലവണ്ണം വ്യാപിപ്പിക്കുന്നതുകൊ
ണ്ടു തിളെച്ച വെള്ളം പാത്രത്തിൽ പകൎന്ന ശേഷം ലോഹം
കൊണ്ടുള്ള പിടി ആയിരുന്നാൽ തൊടുവാൻ ബഹുപ്രയാസമാ
യിരിക്കും. മരമോ ചൂടിനെ പരിഗ്രഹിക്കായ്ക കൊണ്ടു മരപ്പിടി
എപ്പോഴും തൊടാമല്ലോ. കമ്പിളിയും രോമങ്ങളും ചൂടിനെ
എത്രയോ പ്രയാസത്തോടേ നടത്തി പോരുന്നു.

267. ഒരു കമ്പി കൈകൊണ്ടു വളരേ സമയത്തോളം തീയിൽ പിടി
പ്പാൻ കഴികയില്ലെങ്കിലും കടലാസിന്റെ കഷണം തീ വിരലോടടുത്തു എത്തും
വരേ അങ്ങിനേ പിടിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?

10

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/165&oldid=190813" എന്ന താളിൽനിന്ന് ശേഖരിച്ചത്