താൾ:CiXIV132a.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 144 —

ള്ളം കട്ടിയായ വസ്തുവായി ചമഞ്ഞു എന്നതു സ്പഷ്ടം. ഈ വ
ക സംയോഗത്താൽ എപ്പോഴും ഉഷ്ണം ഉളവാകുന്ന പ്രകാരം
പല ദൃഷ്ടാന്തങ്ങളിൽനിന്നു തെളിയുന്നു. വെള്ളവും ഗന്ധകാ
മിലവും തമ്മിൽ ചേൎക്കുന്നതിനാൽ വലിയ ചൂടുണ്ടാകകൊ
ണ്ടു കൈ ഗന്ധകാമിലത്തിൽ ഇട്ട ശേഷം വെള്ളംകൊണ്ടു
കഴുകരുതേ. അങ്ങിനേ തന്നേ നമ്മുടെ ശരീരത്തിന്റെ ചൂടു
രക്തത്തിൽ അടങ്ങിയിരിക്കുന്ന അംഗാരം വായുവിൽനിന്നു
കൈക്കൊള്ളുന്ന അമിലതത്തോടുള്ള സംയോഗത്തിന്റെ ഫ
ലമത്രേ. ഓരോ ദഹനവും ഇപ്രകാരമുള്ള ചേൎച്ചയാകകൊ
ണ്ടു അതിനാൽ വളരേ ചൂടു ഉളവാകും. (224.)

264. നനഞ്ഞിരിക്കുന്ന പുല്ലിന്നു പലപ്പോഴും തന്നാലേ തീ പിടിക്കുന്നതു
എന്തുകൊണ്ടു?

നനഞ്ഞിരിക്കുന്ന സസ്യങ്ങൾ ക്കെയും ക്രമേണ അമില
തത്തോടു ചേൎന്നിട്ടു ഒരു കറുത്ത വസ്തുവായ്ത്തീരും. ഈ വസ്തു
വിൽ വളരേ അംഗാരകം അടങ്ങിയിരിക്കയും ചെയ്യും. ഈ മാ
റ്റത്താൽ മേല്പറഞ്ഞ പ്രകാരം ചൂടു ഉളവാകുന്നതല്ലാതേ വ
ളരേ തടിച്ച അംഗാരകജലജം കൂടേ (Carbonic Hydrogen) ജ
നിക്കുന്നു. പുല്ലു വേറേ സസ്യങ്ങളെ പോലേ ചൂടു വ്യാപി
പ്പിക്കുന്നതിന്നു എത്രയും പറ്റാത്ത വസ്തു ആകകൊണ്ടു ചൂടു
വരിച്ചിട്ടു പുല്ലു കത്തുവാൻ തുടങ്ങും. അതു കത്തേണ്ടതിന്നു
വേണ്ടുന്ന അമിലതത്തെ കൊണ്ടു വരുന്ന വായു പുൽകൂട്ട
ത്തിൽ പ്രവേശിക്കുന്ന സമയത്തു ദഹനം സംഭരിക്കും. അ
ങ്ങിനേ തന്നേ കപ്പി, പൊടിച്ച കരി, കമ്പിളി എന്നിവ കൂട്ടി
ഇട്ടിരിക്കുന്നിടത്തു ചിലപ്പോൾ തീ ഉത്ഭവിക്കാം.

265. ഊതുന്നതിനാലോ കാറ്റിനാലോ വിളക്കു കെട്ടുപോകുന്നതു എ
ന്തുകൊണ്ടു?

വല്ലതും കത്തേണ്ടതിന്നു രണ്ടു സംഗതികൾ ആവശ്യം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/164&oldid=190811" എന്ന താളിൽനിന്ന് ശേഖരിച്ചത്