താൾ:CiXIV132a.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 146 —

കമ്പി ചൂടിനെ നല്ലവണ്ണം നടത്തുന്നതുകൊണ്ടു അതു
വേഗം കൈയുടെ അറ്റത്തു എത്തും. കടലാസ്സോ ഉഷ്ണത്തെ
എത്രയും പ്രയാസത്തോടേ നടത്തുന്നതുകൊണ്ടു തീ കൈയു
ടെ അടുക്കൽ എത്തുമ്പോൾ പോലും കടലാസ്സു ചൂടിനെ
അത്രോളം വ്യാപിപ്പിക്കുന്നില്ല.

268. ദീൎഘസമയത്തോളം ഈൎന്നശേഷം ഈൎച്ചവാൾ തൊട്ടാൽ കൈ പൊ
ള്ളുന്നതു എന്തുകൊണ്ടു?

ഈരുന്നതിനാൽ ഉണ്ടാകുന്ന വലിയ ഉരസൽ കൊണ്ടു
വളരേ ഉഷ്ണം ഉളവാകുന്നതു തന്നേയല്ല മരം ആ ചൂടിനെ ശ
രിയായി കൈക്കൊള്ളാതേയും നടത്താതേയും ഇരിക്കേ ഈൎച്ച
വാൾ അതിനെ എത്രയും നല്ലവണ്ണം കൈക്കൊണ്ടിട്ടു പെരു
ത്തു ചൂടു പിടിച്ചു പോകും. അങ്ങിനേ തന്നേ ഒരു നാണ്യം
കൊണ്ടു മേശമേലോ തുണിയിലോ തേച്ച ശേഷം അതു എ
ത്രയോ ചൂടായി തീൎന്നാലും മേശയും തുണിയും അല്പം മാത്രം
ചൂടുപിടിച്ചതായി കാണുന്നു.

269. കൈയിൽ വെണ്ണീർ പരത്തി അതിന്മേൽ ഒരു കനൽ വെച്ചാൽ
കൈ പൊള്ളാത്തതു എന്തുകൊണ്ടു?

വെണ്ണീർ ചൂടിനെ ബഹു പ്രയാസത്തോടേ മാത്രമേ നട
ത്തുന്നുള്ളൂ. അതുകൊണ്ടു തീക്കലത്തിൽ അധികം വെണ്ണീർ
ഉണ്ടെങ്കിൽ നല്ല ചൂടു ഉണ്ടാകയില്ല. വസ്തുക്കൾ്ക്കു തീപ്പിടി
ക്കാതേ ഇരിക്കേണ്ടതിന്നു വെണ്ണീർ നല്ലവണ്ണം ഉതകുന്നു. ഇവ
യുടെ സൂക്ഷിച്ചുവെപ്പാനായിട്ടു ഖജാനകൾ ഉണ്ടല്ലോ. ഇവ
യുടെ ഇരട്ടയായ ഇരിമ്പുതകിടുകളുടെ നടുവിൽ വെണ്ണീർ ഇ
ട്ടാൽ പുറമേയുള്ള തകിടു പഴുത്താലും തീ ഉള്ളിൽ അതിക്ര
മിക്കുന്നതു വളരേ ദുൎല്ലഭം ആകുന്നു.

270. ചില ആളുകൾക്കു (വിശേഷാൽ കൊല്ലന്മാൎക്കു) തീക്കനൽ എടുത്തു
അല്പസമയത്തോളം കൈയിൽ വെപ്പാൻ കഴിയുന്നത് എന്തുകൊണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/166&oldid=190815" എന്ന താളിൽനിന്ന് ശേഖരിച്ചത്