താൾ:CiXIV132a.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 141 —

തന്നേ ചലിക്കുന്നു എന്നു ചിലർ ഊഹിക്കുന്നതിൽ മറ്റുള്ള
വർ സമ്മതിക്കാതേ അങ്ങിനേ അല്ല; പഞ്ചേന്ദ്രിയങ്ങളെ
ക്കൊണ്ടു അറിവാൻ കഴിയാത്ത എത്രയും നേൎമ്മയായ ഒരു
അനിന്ദ്രിയവസ്തു (Ether) എല്ലാ വസ്തുക്കളിലും വ്യാപിച്ചു അ
നങ്ങുന്നതിനാൽ ഉഷ്ണം ഉണ്ടാകും. ഈ സൂക്ഷ്മമായ വസ്തു
എന്തായാലും ആയതു ചൂടുള്ള വസ്തുവിന്റെ ചലനത്തെ ന
ടത്തി വേറേ സ്ഥലങ്ങളിലേക്കു കൊണ്ടു പോകുന്നു. വസ്തു
ആകട്ടേ ഈ ആവിയാകട്ടേ എങ്ങിനേ കുലുങ്ങുവാൻ തുടങ്ങു
ന്നു എന്നു ചോദിച്ചാൽ ഉഷ്ണത്തെ ജനിപ്പിക്കേണ്ടതിന്നു ചി
ല ഉത്ഭവസ്ഥാനങ്ങളുണ്ടു. സൂൎയ്യന്റെ രശ്മികൾ, ഉരസൽ
അമൎത്തൽ, ദഹനം എന്നിവ പ്രധാനഉറവുകൾ തന്നേയാ
കുന്നു. ശീതം എന്നതു ഉഷ്ണത്തിൽ ഒരു കുറവു മാത്രം.

259. ഉരുക്കുകൊണ്ടു തീക്കല്ലിനെ അടിച്ചാൽ തീപ്പൊരികൾ തെറിക്കു
ന്നതു എന്തുകൊണ്ടു?

ഉറപ്പുള്ള തീക്കല്ലിനെ ഉരുക്കുകൊണ്ടു അടിക്കുമ്പോൾ ഉ
രുക്കിന്റെ ചെറിയ അംശങ്ങൾ തെറിച്ചു ഉരസലിനാൽ പ
ഴുത്തുപോയിട്ടു പൊരികളായി മിന്നുന്നതു കൂടാതേ എളുപ്പ
ത്തിൽ തീപിടിക്കുന്ന വസ്തുക്കളെ കത്തിക്കും. ഈ പൊരികൾ
കടലാസ്സിൽ വീണിട്ടു നാം ഒരു ഭൂതക്കണ്ണാടി (Microscope) കൊ
ണ്ടു നോക്കുമ്പോൾ അതു ഉരുകിയ ഉരുക്കത്രേ എന്നു വേഗം
കാണും. അങ്ങിനേ തന്നെ രണ്ടു ചരക്കല്ലുകളെ തമ്മിൽ അ
ടിക്കുമ്പോൾ കല്ലിന്റെ പഴുത്തകഷണങ്ങൾ പൊരികളായി
വീഴും. രാത്രിയിൽ കല്ലുപാകിയ വഴിയിൽ കൂടി കുതിര ഓടി
ച്ചുപോകുമ്പോൾ ലാടത്തിൽനിന്നു പഴുത്തഇരിമ്പിന്റെ
പൊരികൾ തെറിക്കും. ഇവ്വണ്ണം ഉരസൽ കൊണ്ടും അമ
ൎത്തൽകൊണ്ടും ചൂടുണ്ടാകും. കുറേ നേരത്തോളം മുട്ടിക്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/161&oldid=190805" എന്ന താളിൽനിന്ന് ശേഖരിച്ചത്