താൾ:CiXIV132a.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 142 —

ണ്ടിരുന്നാലും ചൂടുണ്ടാകും. വേണ്ടുവോളം മുട്ടന്നതിനാൽ ത
ന്നേ കൊല്ലന്നു ഒരു ആണിയെ പഴുപ്പിപ്പാൻ കഴിയും.

260. ചില തീക്കുച്ചുകളെ അവയുടെ പെട്ടിയോടു മാത്രവും വേറേ ചില
തീക്കുച്ചുകളെ പരുപരുത്ത വല്ല മതിലിനോടും ഉരസുന്നതിനാൽ തീക്കത്തുന്നതു
എന്തുകൊണ്ടു?

ഉരസൽകൊണ്ടു വേഗം കത്തുന്ന പ്രകാശദം (Phosphorus)
രണ്ടു മാതിരി ഉണ്ടു. സാധാരണമായ മാതിരി മഞ്ഞനിറമു
ള്ളതാകുന്നു. തീ കിട്ടേണ്ടതിന്നു ഈ മാതിരി തൊടുന്നതു മാത്രം
മതിയാകും. ഒരു ചെറിയ കൊള്ളി ആദ്യം ഗന്ധകത്തിൽ മു
ക്കിയ ശേഷം അതിന്റെ അറ്റത്തെ മഞ്ഞനിറമുള്ള പ്രകാ
ശദത്തിൽ മുക്കീട്ടു അതിന്മീതേ ഒരുവക പശത്തേക്കുമ്പോൾ
ഈ മാതിരി തിക്കുച്ചു ആയ്ത്തീൎന്നു. ഈ മാതിരി പ്രകാശദം
എത്രയും എളുപ്പത്തോടേ കത്തുന്നതുകൊണ്ടു വല്ല പരുപ
രുത്തിടത്തു ഉരസി പശ നീക്കുന്നതു മതി; കൊള്ളി ന
ല്ലവണ്ണം കത്തേണ്ടതിന്നായിട്ടത്രേ നാം ഗന്ധകത്തെ ചേ
ൎത്തിരിക്കുന്നു. ഈ മാതിരി പ്രകാശദം കൊണ്ടു പലപ്പോ
ഴും വലിയ ആപത്തു വന്നതുകൊണ്ടു ഇപ്പോൾ പെട്ടിയുടെ
പരുപരുത്ത ഭാഗത്തോടു ഉരസുന്നതിനാൽ മാത്രം കത്തുന്ന
ഒരു മാതിരി തിക്കുച്ചുകൾ നടപ്പായി തീൎന്നിരിക്കുന്നു. ഈ വ
ക തീക്കുച്ചുകളെ എത്രയും പരുപരുത്ത വേറേ സ്ഥലത്തു ഉ
രസിയാലും തീ കിട്ടുകയില്ല. ഇതിന്റെ സംഗതി എന്തു? തീ
ക്കുച്ചിന്റെ അറ്റത്തു എളുപ്പത്തിൽ കത്തുന്ന ആ പ്രകാശ
ദം അല്ല ഈ പ്രകാശത്തെ വേഗം കത്തിക്കുന്ന വേറൊരു പ
ദാൎത്ഥം അത്രേ തേക്കപ്പെട്ടിരിക്കുന്നു. ഇത്ര വേഗത്തിൽ ക
ത്താത്ത ചുവന്ന പ്രകാശദം എന്ന രണ്ടാം മാതിരിയോ പെ
ട്ടിയുടെ ചുറ്റുമുള്ള പരുപരുത്ത കടലാസ്സിൽ അടങ്ങിയിരി
ക്കുന്നു. തീക്കുച്ചു ഈ കടലാസ്സിനോടു ഉരസുമ്പോൾ ഈ ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/162&oldid=190807" എന്ന താളിൽനിന്ന് ശേഖരിച്ചത്