താൾ:CiXIV132a.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 140 —

ഒമ്പതാം അദ്ധ്യായം.

ഘൎമ്മം Heat.

"തീക്കൊള്ളിമേലേ മീറു കളിക്കുമ്പോലേ"

"നീ ശീതവാനോ ഉഷ്ണവാനോ ആയാൽ
കൊള്ളായിരുന്നു. ഇങ്ങിനേ ശീതവാന
ല്ല ഉഷ്ണവാനുമല്ല ശീതോഷ്ണവാനാകയാൽ
നിന്നെ എൻ വായിൽനിന്ന് ഉമിണ്ണുകള
യുവാൻ ഇരിക്കുന്നു"

258. ചൂടു എന്നതു എന്തു?

ചൂടു എന്ന വാക്കിനാൽ നാം ചിലപ്പോൾ പദാൎത്ഥത്തി
ന്റെ ഒരു വിശേഷമായ അവസ്ഥയെയും ചിലപ്പോൾ ഈ
അവസ്ഥയാൽ നമ്മിൽ ഉണ്ടാകുന്ന അനുഭവത്തെയും കുറി
ക്കുന്നു. സാധാരണയായി നാം പലപ്പോഴും ഉഷ്ണത്തെ കുറി
ച്ചു പദാൎത്ഥങ്ങളിലുള്ള ഒരു വസ്തു എന്ന പോലേ സംസാരി
ക്കുന്നതല്ലാതേ പണ്ടു പണ്ടേ ശാസ്ത്രികൾ പോലും ഉഷ്ണം എ
ന്നതു കൂടക്കൂടേ പ്രദാൎത്ഥങ്ങളിൽ പ്രവേശിച്ചു വ്യാപിക്കുന്ന
ഒരു വസ്തു തന്നേയാകുന്നു എന്നു പറഞ്ഞു വന്നിരുന്നു; എങ്കി
ലും അതു തെറ്റായ വിചാരം തന്നേ. ഉഷ്ണം ശബ്ദത്തോടു
എത്രയും തുല്യമായ കാൎയ്യം ആകുന്നു. ചൂടും ഒരു വക അപാ
ദാനമത്രേ. ഈ അപാദാനവും വെള്ളത്തിൽ നാം കാണുന്ന
ചെറിയ ഓളങ്ങളോടു തുല്യമായി ഉത്ഭവിച്ചു പരന്നും അക
ന്നും കൊണ്ടിരിക്കുന്നു എങ്കിലും ശബ്ദത്തിന്റെ തിരകളെക്കാൾ
ഉഷ്ണത്തിന്റെ തിരകൾ അത്യന്തം ചെറിയതാകുന്നു. ഉഷ്ണ
ത്തെ കുറിച്ചു ശാസ്ത്രികളുടെ ഇടയിൽ ഇന്നും തൎക്കം അറ്റിട്ടി
ല്ല. ഉഷ്ണം ഒരു വക ചലനത്താൽ ഉളവാകുന്നു എന്നു എല്ലാ
വരും സമ്മതിക്കുന്നെങ്കിലും ചൂടുള്ള വസ്തുവിന്റെ അണുക്കൾ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/160&oldid=190803" എന്ന താളിൽനിന്ന് ശേഖരിച്ചത്