താൾ:CiXIV132a.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 130 —

കൊണ്ടുവരേണം; എന്നാൽ മേല്പറഞ്ഞ സംഗതിയിൽ മണി
യുടെയും ചെവിയുടെയും നടുവേ വായു ഇല്ലായ്കയാൽ ശബ്ദം
കേൾപ്പാൻ പാടില്ല.

246. ദൂരത്തുവെച്ചു ഉണ്ടായ ഒരു ശബ്ദം നല്ലവണ്ണം കേൾക്കാത്തതു എ
ന്തുകൊണ്ടു?

ആകാശത്തിന്റെ ഇളക്കം കുലുങ്ങുന്ന വസ്തുവിന്റെ ചു
റ്റും വ്യാപിക്കുന്നു എങ്കിലും നാം ഇളകുന്ന വസ്തുവിൽനിന്നു
ദൂരത്തിൽ ചെല്ലുന്നേടത്തോളം ഇളക്കപ്പെട്ട ആകാശത്തിന്റെ
തിരമാലകൾ വിസ്താരം ഏറി ഏറി ചമയും താനും. ശബ്ദ
ത്താൽ ഉണ്ടാകുന്ന തിരമാലകൾ 2 വട്ടം ദൂരത്തിൽ പോകു
മ്പോൾ ഇളക്കപ്പെട്ട സ്ഥലം 4 പ്രാവശ്യം വലുതാകകൊണ്ടു
ഈ ദൂരത്തിൽ ഇളക്കത്തിന്റെ ബലം മുമ്പേത്ത ബലത്തി
ന്റെ കാൽ അംശം അത്രേ. ആകയാൽ ആ ദിക്കിൽനിന്നു
ചെവിയിൽ എത്തുന്ന ശബ്ദത്തിന്നു കാൽ അംശം ശക്തി മാ
ത്രം ഉണ്ടാകും.

247. ചില വസ്തുക്കളെ അടിക്കുന്നതിനാൽ വലിയ ശബ്ദം കേൾക്കുന്നെ
ങ്കിലും മറ്റു ചില വസ്തുക്കളെ അടിക്കുമ്പോൾ ശബ്ദം അല്പമേയുള്ളൂ; ഈ ഭേദം
കാണുന്നതു എന്തുകൊണ്ടു?

വസ്തുക്കളിലുള്ള അയവു, ഉറപ്പു എന്നിവറ്റെ വിചാരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/150&oldid=190785" എന്ന താളിൽനിന്ന് ശേഖരിച്ചത്