താൾ:CiXIV132a.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 131 —

ച്ചാൽ വലിയ ഭേദം കാണും. വളരേ അയവുള്ള വസ്തുക്കളിൽ
ഒരു സ്ഥലത്തു ഇളക്കം ഉണ്ടെങ്കിൽ അംശങ്ങൾ അധികം കു
ലുങ്ങുന്നതല്ലാതേ ഇളക്കം ക്ഷണം എല്ലാ അണുക്കളിലും വ്യാ
പിച്ചു പോകും. അങ്ങിനേ തന്നെ അധികം തിങ്ങിയ വസ്തു
ക്കളിൽ അധികം അണുക്കൾ കുലുങ്ങുന്നതുകൊണ്ടു അധികം
ശബ്ദിക്കും. ഇളകുന്ന അണുക്കളുടെ സംഖ്യയും ഓരോ അംശ
ത്തിന്റെ ഇളക്കവും വൎദ്ധിക്കുന്തോറും ആകാശത്തിന്റെ ഇള
ക്കവും നമ്മുടെ ചെറിയിൽ എത്തുന്ന ശബ്ദവും വൎദ്ധിക്കും.
ഇതു ഹേതുവായിട്ടു വളരേ പതമുള്ള വസ്തുകളും വിശേഷിച്ചു
ദ്രവങ്ങളും ഇളകുമ്പോൾ വലിയ ശബ്ദം ജനിപ്പിക്കയില്ല.

248. ദൂരത്തിൽ വിറകുവെട്ടുന്ന ആളുടെ വെട്ടിന്റെ ശബ്ദം കേൾക്കു
ന്നതിനു മുമ്പേ നാം മഴുവീഴുന്നതു കാണുന്നതെന്തുകൊണ്ടു?

ഓരോ ഇളക്കത്തിന്നു ഒരു സമയം വേണം; അങ്ങിനേ തന്നേ
ആകാശം ഒരു ശബ്ദത്തെ ചെവിയിൽ എത്തിക്കുന്ന
തിന്നും സമയം വേണം. ശാസ്ത്രികൾ കണ്ടെത്തിയ പ്രകാരം
ഒരു വിനാഴികയിൽ ശബ്ദം 1100 അടിയോളം ഓടും. വെളിച്ചം
അതിനെക്കാൾ വേഗം ഓടുന്നതാകുന്നു. അതിനാൽ ശബ്ദം
കേൾക്കുന്നതിന്നു മുമ്പേ മഴ വീഴുന്നതു കാണുന്നു. പീരങ്കിത്തോ
ക്കിൽ വെടിവെക്കുമ്പോൾ നാം തീ കാണുന്നതു മുതൽ ശബ്ദം
കേൾക്കുംവരേ കഴിഞ്ഞു പോകുന്ന സമയത്തെ എണ്ണുന്നതി
നാൽ പീരങ്കത്തോക്കു എത്ര ദൂരത്തിൽ നില്ക്കുന്നു എന്നു നി
ശ്ചയിക്കാം. അങ്ങിനേ തന്നേ മിന്നൽ മിന്നിയ ശേഷം ഇടി
വെട്ടുവോളം കഴിഞ്ഞു പോകുന്ന സമയം കുറിക്കുന്നതിനാൽ
മേഘങ്ങൾ എത്ര ദൂരത്തിലാകുന്നു എന്നു അറിയാമല്ലോ.

249. മണിയുടെ ശബ്ദവും വേറേ ശബ്ദങ്ങളും സമമായ ദൂരത്തിൽ പോ
ലും അധികമോ കുറച്ചോ ആയിട്ടു ശബ്ദിക്കുന്നതു എന്തുകൊണ്ടു?

ശബ്ദത്തിന്റെ ബലം മൂന്നു സംഗതികളാൽ ഭേദപ്പെടാം.
ഇളകുന്ന വസ്തുവിന്റെ അവസ്ഥ ഒന്നു (247), ഇളക്കത്തെ ന

9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/151&oldid=190787" എന്ന താളിൽനിന്ന് ശേഖരിച്ചത്