താൾ:CiXIV132a.pdf/149

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 129 —

ക്രമം ഇല്ലാത്ത ശബ്ദം ഒരു ഒച്ച. അതുകൂടാതേ അനേകം
വേറേ ഭേദങ്ങൾ ഉണ്ടല്ലോ. നല്ല ക്രമത്തിൽ സമമായി വ
രുന്ന ശബ്ദത്തിന്നു നാം ശബ്ദം, സ്വരം, ധ്വനി എന്നീ പേർ
പറയുന്നു.

243. വടികൊണ്ടു ഒരു കല്ലിന്മേൽ അടിക്കുമ്പോൾ ശബ്ദം കേൾക്കുന്ന
തു എന്തുകൊണ്ടു?

കല്ലിന്മേൽ അടിക്കുന്നതിനാൽ അതിന്റെ എല്ലാ അംശ
ങ്ങൾക്കു ഒരു ഇളക്കം വന്നിട്ടു ആകാശം പോലും ഇളക്കത്തെ
നമ്മുടെ ചെവിയുടെ സമീപത്തും ഉള്ളിലും ഉള്ള വായു
വിൽ എത്തിക്കുന്നതിനാൽ നാം അതു ഒരു ശബ്ദമായി അനു
ഭവിക്കും.

244. ചവുക്ക് (കവിഞ്ചി) കൊണ്ടു വേഗം വീശിയാൽ ശബ്ദം ഉളവാകുന്നതു
എന്തുകൊണ്ടു?

ചവുക്കിനെ വീശുമ്പോൾ പെട്ടന്നു വായുവിനെ അ
തിന്റെ സ്ഥലത്തുനിന്നു തെറ്റിക്കുന്നതിനാൽ നാം വെള്ള
ത്തിൽ ഒരു കല്ലു ഇടുമ്പോൾ വൃത്താകാരമായ ചെറു ഓള
ങ്ങൾ മേല്ക്കുമേൽ അകന്നു വ്യാപിക്കുന്ന പ്രകാരം ആകാശ
ത്തിൽ ഒരു ഇളക്കം ഉണ്ടാകും. ഒരു വസ്തു കുലുങ്ങുന്നതിനാൽ
വെള്ളത്തിന്റെ തിരകം കണക്കേ ഞെക്കിയ വായുവൃത്ത
ങ്ങളും വീണ്ടും വിരിയുന്ന വായുവിന്റെ തിരമാലകളും തമ്മിൽ
ചേരുകയും ചെയ്യും. ചവുക്ക് ആകാശത്തെ പെട്ടന്നു വേർ
പിരിച്ച ശേഷം അതു ക്ഷണത്തിൽ വീണ്ടും ചേരുന്നതിനാൽ
ശബ്ദം ഉണ്ടാകും.

245. വായുനിസ്സാരണയന്ത്രത്തിന്റെ ഗ്രഹകപാത്രത്തിന്റെ കീഴിൽ
വെച്ച മണി വായു നീങ്ങിയ ശേഷം ശബ്ദിക്കാത്തത് എന്തുകൊണ്ടു?

മണി ഉള്ളിൽ ശബ്ദിക്കുന്നെങ്കിലും അതു കേൾ്ക്കേണ്ടതിന്നു
ആകാശം മണിയുടെ ഈ ഇളക്കത്തെ നമ്മുടെ ചെവിയിൽ

9

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/149&oldid=190783" എന്ന താളിൽനിന്ന് ശേഖരിച്ചത്