താൾ:CiXIV132a.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 127 —

യ്യേണ്ടത് അത്യാവശ്യം. ഒരു വിളക്കു കയറു കൊണ്ടു കെട്ടി
താഴ്ത്തുമ്പോൾ വിളക്കു കെട്ടുപോയാൽ വിഷമുള്ള വാഷ്പങ്ങൾ
അടിയിലുണ്ടെന്നു അറിയാം. ഈ പക്ഷ
ത്തിൽ വെടിവെക്കുന്നതിനാലും കുമ്മായം
താഴോട്ടു ചാടുന്നതിനാലും ആപത്തു നീ
ങ്ങും. ഈ ചിത്രത്തിൽ നാം എത്രയും വി
ശേഷമായ ലാന്തർ (Davy's Safety-Lamp) കാ
ണുന്നുവല്ലോ. ജാലയുടെ ചുറ്റും അരി
പ്പയുടെ മാതിരി ഒരു മൂടി ഉണ്ടു; ചൂട് അ
തിന്റെ ചെറിയ ദ്വാരങ്ങളിലൂടേ ചെന്നിട്ടു
ആ ആപത്തുള്ള ആകാശഭേദങ്ങൾക്കു തീ
പിടിക്കയില്ല. ഈ വിളക്കു കൈയിൽ പിടി
ച്ചിട്ടു ആളുകൾക്കു ഭയം എന്നിയേ കഴിക
ളിൽ ഇറങ്ങാം.

241. വിലാത്തിയിൽ ആളുകൾ ചിലപ്പോൾ വൈകുന്നേരത്തു തീക്കല
ത്തിലേ അഗ്നി കെട്ടുപോകുന്നതിന്നു മുമ്പേ അതിനെ അടെച്ചാൽ രാത്രിയിൽ മ
രിച്ചുപോകുന്നതു എന്തുകൊണ്ടു?

തീക്കലത്തെ അടെച്ച ശേഷം കരി കേവലം വെന്തുപോ
കേണ്ടതിന്നു വേണ്ടു വോളം അമിലതം കിട്ടായ്കകൊണ്ടു അവ
കനലുകളായി അംഗാരാമിലതത്തോടു തുല്യമായ അതിഭയങ്കര
ആകാശഭേദത്തെ ജനിപ്പിക്കുന്നതിനാൽ ജീവഹാനി വരുത്തു
ന്നു. ഈ ആകാശഭേദം പുകഗോപുരത്തിലൂടേ തെറ്റിപ്പോ
കാതേ മുറിയിൽ വ്യാപിക്കുന്നതുകൊണ്ടു ആളുകൾ അറിയാ
തേകണ്ടു അതിനെ കൈക്കൊണ്ടു മരിച്ചുപോകും. മുറിയിൽ
വെച്ച തീച്ചട്ടിയിലുള്ള കനലുകളെ വെണ്ണീർകൊണ്ടു മൂടി
യാലും അപായം അങ്ങിനേ തന്നേ വരും എന്നറിക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/147&oldid=190779" എന്ന താളിൽനിന്ന് ശേഖരിച്ചത്