താൾ:CiXIV132a.pdf/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 146 —

238. അശേഷം അടെക്കപ്പെട്ട ചെറിയ മുറിയിൽ പെരുത്തു ആളുകളെ
ആക്കുമ്പോൾ അവർ ക്രമേണ മരിച്ചുപോകുന്നതു എന്തുകൊണ്ടു?

ഈ ആളുകൾ ഒക്കയും മുറിയിലുള്ള അമിലതത്തെ വേഗം
കൈക്കൊണ്ടു ശ്വസിച്ചശേഷം ജീവനെ രക്ഷിക്കേണ്ടതിനു ഒ
ന്നും ശേഷിക്കുന്നില്ല; നമ്മുടെ ശ്വാസകോശങ്ങളിൽനിന്നു പു
റത്തു വരുന്നതു അംഗാരവും യവക്ഷാരവായുവും അത്രേ.

239. വീഞ്ഞോ ബീരോ പുളിക്കുന്ന മുറിയിൽ പ്രവേശിക്കുന്നത് അപായ
മുള്ള കാൎയ്യമാകുന്നത് എന്തുകൊണ്ടു?

പുളിക്കുന്നതിനാൽ ഉളവാകുന്നത് അംഗാരവായു അത്രേ.
ശ്വാസം കഴിക്കുമ്പോൾ അതുമാത്രമേ കൈക്കൊള്ളുന്നെങ്കിൽ
രക്തത്തിന്നു ഉപകാരം വരാതേ ജീവൻ പോയിപ്പോകും.

240. വളരേ സമയത്തോളം അടെക്കപ്പെട്ട ലോഹക്കുഴികളിലോ കിണ
റുകളിലോ മനുഷ്യർ ഇറങ്ങുമ്പോൾ പലപ്പോഴും പെട്ടന്നു മരിച്ചുപോകുന്നതു എ
ന്തുകൊണ്ടു?

ഈ വക സ്ഥലങ്ങളിൽ പലപ്പോഴും ശ്വാസം കഴിക്കേണ്ട
തിന്നു പറ്റാത്ത അല്ലെങ്കിൽ വിഷമുള്ള ആകാശഭേദങ്ങൾ
കെട്ടിനില്ക്കുന്നതുകൊണ്ടത്രേ. കിണറുകളിൽ ഉത്ഭവിക്കുന്നതു
പൊക്കിള എന്നല്ല ല്ലോ, അതു അതിന്റെ ഘനത്തിൻനിമി
ത്തം കിണറ്റിൻ അടിയിൽ കിടക്കുന്ന അംഗാരം എന്ന ആവി
യത്രേ. കക്കൂസിൽ അധികം അപായമുള്ള ആകാശഭേദം ജനി
ക്കുന്നു. അതു ഗന്ധകജലകം (Sulphuretted Hydrogen) തന്നേ
യാകുന്നു. ഇതിനാൽ മനുഷ്യൎക്കു ശ്വാസം മുട്ടിപ്പോകും. കല്ക്കരി
എടുക്കുന്ന കുഴികളിലോ അംഗാരകജലജം (Cabonic Hydrogen)
എന്ന ആകാശഭേദം ഉളവാകുന്നു, ആയതു ശ്വാസം കഴിക്കുന്ന
തിനെ തടുക്കുന്നതല്ലാതേ എത്രയും വേഗത്തിൽ തീ പിടിച്ചു
ബലത്തോടേ വിരിഞ്ഞു ഭയങ്കരമായ ആപത്തു വരുത്തും. ഈ
വക കുഴികളിൽ ഇറങ്ങിപ്പോകുന്നതിന്നു മുമ്പേ ശോധന ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/146&oldid=190778" എന്ന താളിൽനിന്ന് ശേഖരിച്ചത്