താൾ:CiXIV132a.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 128 —

എട്ടാം അദ്ധ്യായം.

ശബ്ദം Sound.

"വാക്കുകൊണ്ടു കോട്ട കെട്ടുക"
"ചെവിയെ നടുന്നവൻ കേൾക്കായ്കയോ?"

242. ശബ്ദം ഉളവാകുന്നതു എങ്ങിനേ?

ശബ്ദം എപ്പോഴും വസ്തുക്കളുടെ ഇളക്കത്താൽ ഉളവാക
ന്നു. ഈ ഇളക്കത്തെ ആകാശം നമ്മുടെ ചെവികളിലേക്കു
കൊണ്ടുവരുന്നതിനാൽ നാം അതിനെ ഒരു ശബ്ദമായി കേ
ൾക്കുന്നു. ഈ ഇളക്കും ഒരു മാതിരി വിറയലും ചാഞ്ചാട്ടവും
അത്രേ. ചിലപ്പോൾ ഈ ഇളക്കത്തെ കണ്ണുകൊണ്ടു കാ
ണ്മാൻ കഴിയും. ഒരു വീണയുടെ ചരടു കുലുങ്ങുന്നതും വീണ
യുടെ പുറത്തു പൂഴികിടന്നാൽ പെട്ടിയെ മീട്ടുമുളവിൽ പൂഴി അ
തിന്മേൽ തുള്ളുന്നതും കാണാം. അതിനെ തൊടുവാൻ പോലും
പ്രയാസമില്ല. മണി അടിക്കുന്ന സമയം വിരൽ മെല്ലേ മ
ണിയുടെ അറ്റത്തു വെച്ചാൽ മണിയുടെ ഉള്ളിൽ ഉണ്ടായ്വ
ന്ന വിറയലിനാൽ ശബ്ദം ജനിക്കുന്നു എന്നു അറിയും. എങ്കി
ലും ശബ്ദിക്കുന്ന വസ്തു മാത്രമല്ല ചുറ്റുമുള്ള ആകാശവും കു
ലുങ്ങന്നതു കൂടേ അനുഭവത്താൽ അറിയാം. ഇടിവെട്ടുന്ന
സമയം കിളിവാതിലുകളുടെ കണ്ണാടി ചിലമ്പുന്നതും പീരങ്കി
ത്തോക്കിൽ വെടിവെക്കുമ്പോൾ കണ്ണാടി പൊട്ടുന്നതും മതി
യായ സാക്ഷ്യം ആകുന്നു. ശബ്ദത്തിൽ മുഴക്കം, ഒച്ച, ശബ്ദം,
സ്വരം എന്നീ മുഖ്യഭേദങ്ങളുണ്ടു. ഉറച്ച ശബ്ദം ഒരിക്കൽ മാ
ത്രം കേൾക്കുമ്പോൾ അതിന്നു മുഴക്കം എന്ന പേർ പറയാം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/148&oldid=190781" എന്ന താളിൽനിന്ന് ശേഖരിച്ചത്