താൾ:CiXIV132a.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 89 —

168. ചില ദ്രവങ്ങളെ കുപ്പിയിൽ പകൎന്നുവെച്ച ശേഷം ക്രമേണ കീടം
അടിയുന്നതു എന്തുകൊണ്ടു?

ദ്രവത്തിൽ ഉള്ള അണുപ്രായമായ എത്രയും ചെറിയ ക
ട്ടിയായ പദാൎത്ഥങ്ങൾ വെള്ളത്തെക്കാൾ ഘനമുള്ളവയാക
കൊണ്ടു ഭൂവാകൎഷണത്തെ അനുസരിച്ചു അടിയും. ദ്രവങ്ങൾ
പിന്നേയും ഇളക്കുന്നതിനാലേ ഈ വക പദാൎത്ഥങ്ങൾ വീണ്ടും
പൊങ്ങി മറിഞ്ഞു വരും. അതുകൊണ്ടു കുപ്പിയെ ഇളക്കുക
യോ ദ്രവത്തെ കാച്ചുകയോ ചെയ്യുമ്പോൾ അടിയിലുള്ള ഊ
റൽ ഇളകി വെള്ളത്തിന്റെ അംശങ്ങൾ ഈ ചെറിയ പദാ
ൎത്ഥങ്ങളെ കൊണ്ടു പോയിട്ടു അവ അടിയുന്നതിനെ വിരോ
ധിക്കുന്നു.

164. ചില വസ്തുക്കൾ മറ്റു വസ്തുക്കളെക്കാൾ വെള്ളത്തിൽ അധികം
താഴുന്നതു എന്തുകൊണ്ടു?

ഒരു വസ്തുവിന്റെ ഘനത്തെയും ആ വസ്തുവിന്റെ വലി
പ്പത്തിലുള്ള വെള്ളത്തിന്റെ ഘനത്തെയും തമ്മിൽ ഒത്തു
നോക്കുമ്പോൾ ആ വസ്തുവിന്റെ താരതമ്യഘനം (Specifit
Weight) കണ്ടെത്തും. ഒരു വസ്തുവിന്റെ ഈ താരതമ്യഘനം
എപ്പോഴും ഒരു പോലേ തന്നേ ഇരിക്കും. ഒരു മരത്തിന്റെ
ചെറിയ കഷണമോ ഒരു വലിയ പലകയോ രണ്ടായാലും താ
രതമ്യഘനം മാറുന്നില്ല. ഒരു വസ്തുവിന്റെ വിശേഷമായ
ഘനം മറ്റൊരു വസ്തുവിന്റേതിനെക്കാൾ വലുതായിരുന്നാൽ
അധികം മുങ്ങിപ്പോകും. കാരണം അതു സമത്തൂക്കം വരു
ത്തേണ്ടതിന്നു അധികം വെള്ളത്തെ അതിന്റെ സ്ഥലത്തുനി
ന്നു നീക്കുമല്ലോ. ഒരു വസ്തു എപ്പോഴും അതിനോടു സമമാ
യ വെള്ളത്തിൽ ഒരംശത്തെ നീക്കേണം എന്നല്ലേ?

165. കപ്പൽ സമുദ്രത്തിൽ കാണുന്നതിനെക്കാൾ നദികളിൽ അധികം
താണുകിടക്കുന്നതു എന്തുകൊണ്ടു പോൽ?

സമുദ്രത്തിലേ വെള്ളത്തിൽ ഉപ്പു അടങ്ങിയിരിക്കുന്നതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/109&oldid=190690" എന്ന താളിൽനിന്ന് ശേഖരിച്ചത്