താൾ:CiXIV132a.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 90 —

കൊണ്ടു അതിന്റെ വിശേഷമായ ഘനം അധികമായിരിക്കും.
ഒരു വസ്തു എപ്പോഴും അതിന്റെ ഘനത്തോടു സമമായ വെ
ള്ളത്തെ നീക്കുന്നതുകൊണ്ടു നദിയിലേ വെള്ളത്തിൻ അംശ
ത്തെക്കാൾ ഉപ്പുവെള്ളത്തിന്റെ അംശം ചെറിയതാകും. പുഴ
യിൽ അധികം വെള്ളം നീക്കുന്നതിനാൽ അധികം താണു
പോകയും ചെയ്യും.

166. കോഴിമുട്ട ഉപ്പുവെള്ളത്തിൽ പൊന്തിക്കിടക്കുന്നതും നല്ല വെള്ള
ത്തിൽ മുങ്ങുന്നതും എന്തുകൊണ്ടു?

ഉപ്പുവെള്ളത്തിന്റെ വിശേഷമായ ഘനം മുട്ടയുടെ വി
ശേഷമായ ഘനത്തെക്കാൾ വലുതാകുന്നെങ്കിലും മുട്ടയുടെ വി
ശേഷമായ ഘനം സാധാരണമായ വെള്ളത്തിന്റേതിനെ
ക്കാൾ കുറഞ്ഞിരിക്കുന്നതുകൊണ്ടത്രേ.

167. തമ്മിൽ സമമായ രണ്ടു പാത്രങ്ങളിൽ പകുതിയോളം വെള്ളം പക
ൎന്നിട്ടു ഒന്നിൽ ഒരു റാത്തൽ ഇരിമ്പും മറ്റേതിൽ ഒരു റാത്തൽ ഈയവും ഇട്ടാൽ
ഒന്നാമത്തേ പാത്രത്തിൽ വെള്ളം അധികം കയറുന്നതു എന്തുകൊണ്ടു?

ഒരു റാത്തൽ ഈയത്തെക്കാൾ ഒരു റാത്തൽ ഇരിമ്പിന്നു
അധികം സ്ഥലം ആവശ്യമുണ്ടാകകൊണ്ടു ഇരിമ്പു അധികം
വെള്ളത്തെ നീക്കേണം; അല്ലെങ്കിൽ ഇരിമ്പിന്റെ വിശേഷ
മായ ഘനത്തെക്കാൾ ഈയത്തിന്റെ വിശേഷമായ ഘനം
വലുതാകും.

168. ദ്രവങ്ങളുടെ വിശേഷമായ ഘനത്തെ നിശ്ചയിക്കേണ്ടതിന്നു നാം
പ്രയോഗിക്കുന്ന യന്ത്രം അറാക്കിൽ (Brandy) മുങ്ങുന്നേടത്തോളം അറാക്ക് ന
ന്നായിരിക്കും എന്നും ബീരിൽ മുങ്ങുന്നേടത്തോളം അതു വിടക്കായിരിക്കും എന്നും
അറിയുന്നതു എങ്ങിനേ?

അറാക്കിന്റെ വിശേഷമായ ഘനം കുറഞ്ഞിരിക്കുന്നേട
ത്തോളം അതിൽ അടങ്ങിയിരിക്കുന്ന ആവി (alcohol) അധിക
രിക്കയും വെള്ളം കുറയുകയും ചെയ്യും. ബീരിന്റെ കാൎയ്യമോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/110&oldid=190692" എന്ന താളിൽനിന്ന് ശേഖരിച്ചത്