താൾ:CiXIV132a.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 88 —

രുന്നതിനാൽ ചുരുങ്ങിപ്പോകകൊണ്ടു ഉറപ്പും ഘനവും വൎദ്ധി
ക്കയത്രേ ചെയ്യുന്നു. വെള്ളംമാത്രമേ കട്ടിയായി ചമയുന്ന സ
മയം വിരിയുന്നതുകൊണ്ടു ഘനം കുറഞ്ഞു പോകും. മുമ്പേ
നിറഞ്ഞിരുന്ന സ്ഥലത്തിന്റെ ⅓ അംശം അധികം കട്ടി
യായ വെള്ളം നിറെക്കും. ഇതിൽ ദൈവത്തിന്റെ അത്ഭുതമാ
യ ജ്ഞാനം കാണ്മാനുണ്ടു. കട്ടിയായ വെള്ളം പൊങ്ങിക്കിടക്കാ
തേ താണുപോകുന്നതായിരുന്നെങ്കിൽ വിലാത്തിയിൽ ശീത
കാലത്തു എത്രവേഗം കിണറുകളിലും പുഴകളിലും വെള്ളം
കേവലം കട്ടിയായ്ത്തീൎന്നിട്ടു കഷ്ടം ഏറ്റവും വലുതായ്ത്തീരും.

161. വെള്ളത്തിൽ താഴുന്ന സാമാനങ്ങളെ കപ്പലിൽ കയറ്റിയാൽ കപ്പ
ലോടുകൂടെ പൊന്തിക്കിടക്കുന്നതു എന്തുകൊണ്ടു?

കപ്പലിന്റെ വലിപ്പത്തോടു സമമായ വെള്ളത്തിന്നു ക
പ്പലിനെക്കാൾ ഘനമേറുന്നതുകൊണ്ടു കപ്പൽ മുങ്ങുന്നില്ല.
കപ്പലിൽ എത്രഭാരം കയറ്റിയാലും പിന്നേയും വായു കൊണ്ടു
നിറഞ്ഞിരിക്കുന്ന വളരേ സ്ഥലങ്ങൾ ഉണ്ടാകകൊണ്ടു കപ്പൽ
വെള്ളത്തെക്കാൾ ഘനം കുറഞ്ഞിരിക്കുന്നു. കപ്പൽ അതിന്റെ
ഘനത്തോടു സമമായ വെള്ളത്തിന്റെ ഒരംശത്തെ നീക്കുന്ന
തുകൊണ്ടു ഒരല്പം വെള്ളത്തിൽ മുങ്ങിപ്പോകും. എങ്കിലും ക
പ്പലിന്റെ അകത്തുള്ള വായുവിന്നു പകരം വെള്ളം അകത്തു
കടന്നാലുടനേ കപ്പൽ മുഴുവൻ വെള്ളത്തിൽ മുങ്ങിപ്പോകും.

162. വായുകൊണ്ടു നിറഞ്ഞ ഉരുളി നെഞ്ഞിന്മേൽ കെട്ടുമ്പോൾ നീന്തു
വാൻ യാതൊരു പ്രയാസമില്ലാത്തതു എന്തുകൊണ്ടു?

വെള്ളത്തെക്കാൾ അത്യന്തം ഘനം കുറഞ്ഞ ഈ ഉരുളി
യെ ശരീരത്തോടു ചേൎക്കുന്നതിനാൽ ശരീരത്തിന്റെ പ്രമാണ
ത്തിന്നു സമമായ വെള്ളത്തെക്കാൾ ഘനം കുറഞ്ഞിരിക്കകൊ
ണ്ടു ആണ്ടു പോകയില്ല. കിടേശകൊണ്ടുള്ള കച്ച ഇപ്രകാ
രം തന്നേ ഉതകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/108&oldid=190688" എന്ന താളിൽനിന്ന് ശേഖരിച്ചത്