താൾ:CiXIV132a.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 82 —

146. ⌴ എന്ന പോലേയുള്ള ഒരു കുഴലിന്റെ രണ്ടു അംശങ്ങളിൽ ഒ
ന്നിൽ വെള്ളമോ വേറേ വല്ല ദ്രവമോ പകൎന്നാൽ രണ്ടിലും ഒരേ ഉയരത്തിൽ
തന്നേ നില്ക്കുന്നതു എന്തുകൊണ്ടു?

രണ്ടു കുഴലുകളിൽ വെള്ളത്തിന്റെ ഘനവും അമൎത്തലും
സമമായിരിക്കേണം എന്നു വന്നാൽ അതു സമമായ ഉയര
ത്തിൽ നില്ക്കേണ്ടതു ആവശ്യം. വെള്ളം മറ്റു വസ്തുക്കളെ
പോലേ തടസ്ഥം ഉണ്ടാകുംവരേ താഴോട്ടു വീഴുന്നതുകൊണ്ടു
അതു ഒരു കുഴലിൽ അധികം ഉയരത്തിൽ നില്ക്കുമ്പോൾ രണ്ടു
കുഴലുകളെ തമ്മിൽ ചേൎക്കുന്ന കുഴലിലുള്ള വെള്ളത്തെ മറ്റേ
കുഴലിലുള്ള വെള്ളത്തെക്കാൾ അധികം അമൎത്തുന്നു. അതു
നിമിത്തം ഒന്നാമത്തേ കുഴലിലുള്ള വെള്ളം മറ്റേതിനോടു
സമമായി നില്ക്കും വരേ കുഴലുകളെ യോജിപ്പിക്കുന്ന കുഴലിൽ
നിന്നു വെള്ളം രണ്ടാമത്തേ കുഴലിലേക്കു അമൎത്തി ഉയൎത്തുന്നു.

147. തമ്മിൽ ചേരുന്ന രണ്ടു കുഴലുകളിൽ നീളമുള്ളതിൽ അധികം വെ
ള്ളം നിന്നാൽ ചെറുതിൽനിന്നു വെള്ളം തുളുമ്പിപ്പോകുന്നതു എന്തുകൊണ്ടു?

വെള്ളം ഒരു കുഴലിൽ അധികമായ ഉയരത്തിൽ നില്ക്കു
ന്നേടത്തോളം രണ്ടു കുഴലുകളിൽ നില്ക്കുന്ന വെള്ളത്തിനു സ
മത്വം ഇല്ലായ്കയാൽ വെള്ളം രണ്ടു കുഴലുകളിൽ സമമായി
നില്ക്കുവോളം നീളമുള്ള കുഴലിലുള്ള വെള്ളം ചെറുതിൽനിന്നു
ള്ള വെള്ളത്തെ മേലോട്ടു അമൎത്തി പുറത്താക്കും. ചെറിയ കു
ഴലിൽ വെള്ളത്തിന്നു കയറുവാൻ സ്ഥലം ഇല്ലായ്കകൊണ്ടു
അതു കുഴലിനെ വിട്ടു പുറത്തു തുളുമ്പും. വായുവിൻ വിരോ
ധം നിമിത്തവും വെള്ളത്തിന്നും കുഴലിന്നും ഉള്ള ഉരസൽ നി
മിത്തവും ചെറുകുഴലിൽനിന്നു തുളുമ്പുന്ന വെള്ളം നീളമുള്ള
കുഴലിൽ വെള്ളം നില്ക്കുന്ന സ്ഥലം വരേ കയറുകയില്ല.

148. ചില പട്ടണങ്ങളിലുള്ള തോട്ടങ്ങളിലേ കിണറുകളിൽനിന്നു വെ
ള്ളം മേലോട്ടു തുളുമ്പി കയറുന്നതു എന്തുകൊണ്ടു?

ഈ വക കിണറുകൾ മുമ്പേത്ത ചോദ്യത്തിൽ വിവരിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/102&oldid=190674" എന്ന താളിൽനിന്ന് ശേഖരിച്ചത്