താൾ:CiXIV132a.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 101 —

യി നില്ക്കുന്ന സമയത്തിൽമാത്രം ഡോള ആടുന്നതുകൊണ്ടു
ഒരു ചെറിയ ചക്രത്തിന്റെ ഉള്ളിൽ ചലിക്കുന്ന രോമവില്ല്
എന്നു പറയുന്ന ഒരു കരണംകൊണ്ടു ആ ഘടികാരങ്ങളുടെ
ചക്രങ്ങൾക്കു സമമായ തിരിവും വേഗതയും ഉണ്ടാകുന്നു.

സഞ്ചിയിൽ ഇടുവാൻ തക്കതായ ഘടികാരങ്ങളെ 1500-ാം
കൊല്ലത്തിൽ പേതർ ഹേലെ (Peter Hele) എന്ന ഗൎമ്മാനൻ
സങ്കല്പിച്ചു എങ്കിലും തിരിവിനെ ക്രമപ്പെടുത്തേണ്ടതിന്നു
ഹുയിഗെന്സ എന്ന ജ്ഞാനി (Huygens) 1657-ാമതിൽ ഒന്നാമതു
ഡോളയെയും ചുരുൾവില്ലിനെയും പ്രയോഗിച്ചുപോൽ.

നാലാം അദ്ധ്യായം.

ദ്രവങ്ങളുടെ സമത്തുക്കവും അപാദാനവും.

The Equilibrium and Motion of fluids.

"പുരുഷവായിലേ വാക്കുകൾ ആഴമുള്ള വെള്ളം
ജ്ഞാനത്തിൻ ഉറവു പൊക്കുളിക്കുന്ന പുഴ"
എരുമക്കിടാവിന്നു നീന്തം പഠിപ്പിക്കേണ്ടാ!"

145. കുട്ടിയായ പ്രസ്തുക്കൾക്കും ദ്രവങ്ങൾക്കും തമ്മിലുള്ള വ്യത്യാസം എന്തു?

കട്ടിയായ വസ്തുക്കൾക്കു ദ്രവങ്ങളെക്കാൾ സംലഗ്നാകൎഷ
ണം അധികമുള്ളതല്ലാതേ അവയെ ഏതുസ്ഥിതിയിൽ വെച്ചാ
ലും അവെക്കു രൂപാന്തരവും വരുന്നില്ല. ദ്രവങ്ങൾക്കു സംല
ഗ്നാകൎഷണം കുറയുന്നതു കൂടാതേ അവെക്കു സ്വരൂപവും ഇല്ല.
അവ പകൎന്നു വെക്കുന്ന പാത്രത്തിന്റെ രൂപം ധരിക്കേയുള്ളൂ.
ദ്രവാംശങ്ങൾ മാത്രം ചിലപ്പോൾ സ്വരൂപം എടുത്തു തു
ള്ളിയായി ചമയും.

6

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/101&oldid=190672" എന്ന താളിൽനിന്ന് ശേഖരിച്ചത്