താൾ:CiXIV132a.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 83 —

കുഴലുകൾക്കു തുല്യമാകുന്നു. ഇവയിൽനിന്നു തുളുമ്പുന്ന വെ
ള്ളം ഉയൎന്ന സ്ഥലങ്ങളിൽ കിടക്കുന്ന കുളത്തിൽനിന്നു ഒഴുകു
ന്നതുകൊണ്ടു ആ കുളത്തിലേ വെള്ളത്തിന്റെ അമൎത്തൽ നി
മിത്തം കിണറ്റിലുള്ള വെള്ളം ഏകദേശം കുളത്തിലുള്ള വെ
ള്ളത്തിന്റെ നിരപ്പു വരേ കരേറേണം.

149. ഒരു കുപ്പിയിൽ വെള്ളമോ വീഞ്ഞോ നിറെച്ച ശേഷം കിടേശകൊ
ണ്ടു വായ്ക്കൽ മുറുക്കേ അടെക്കുമ്പോൾ കുപ്പി പൊട്ടിപ്പോകുന്നതെന്തുകൊണ്ടു?

കുപ്പി നിറഞ്ഞതിന്റെ ശേഷം ഒരു റാത്തൽഘനത്തോടു
സമമായ ശക്തിയോടേ കിടേശമേൽ അടിക്കുമ്പോൾ അടു
ത്തിരിക്കുന്ന സ്ഥലങ്ങൾ മാത്രമല്ല കുപ്പിയുടെ വായ്ക്കു സമമാ
യിരിക്കുന്ന കുപ്പിയുടെ ഓരോ അംശവും ആ അടി മുഴുവൻ
ഏല്ക്കണം. ഇങ്ങിനേ കുപ്പിക്കു മുഴുവനും ഇളക്കംതട്ടുന്നതിനാൽ
കുപ്പി പൊട്ടിപ്പോകും. ഇതുഹേതുവായിട്ടു കുപ്പികൾ നിറെച്ചു
അടെക്കുമ്പോൾ വളരേ സൂക്ഷ്മം വേണം: നാം കുപ്പിയെ മു
ഴുവനും നിറെക്കാതേ ദ്രവത്തിന്റെ മീതേ ഒരു വിരൽസ്ഥലം
ഒഴിച്ചിടേണം.

150. നല്ലവണ്ണം അടെച്ചിട്ടു വെള്ളം നിറെച്ചിരിക്കുന്ന ഒരു പീപ്പയിൽ
24 അടി നീളമുള്ള ഒരു കുഴൽ ഇട്ടു ഉറപ്പിച്ചശേഷം കുഴലിൽ വെള്ളം പകരു
മ്പോൾ പീപ്പ പൊട്ടി പിളൎന്നുപോകുന്നതു എന്തുകൊണ്ടു?

കുഴലിലുള്ള വെള്ളത്തിന്നു അല്പം ഘനമേയുള്ളൂവെങ്കിലും
അതു പീപ്പിയിൽ വെച്ചു കുഴലിന്നുനേരേ കീഴിലുള്ള വെള്ള
ത്തെ മാത്രമല്ല അതുമുഖാന്തരം എല്ലാ ദിക്കിലും പീപ്പയിലുള്ള
വെള്ളത്തെ ആകപ്പാടേ അമൎത്തി ഞെരുക്കുന്നതിനാൽ ആ
അല്പമായ ഭാരം അത്യന്തം വൎദ്ധിച്ചിട്ടു വെള്ളത്തിന്നു പോ
വാൻ വഴി ഇല്ലായ്കകൊണ്ടു ബലമില്ലാത്ത സ്ഥലത്തുവെച്ചു
പീപ്പയെ പൊട്ടിച്ചുകളയും.

6*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/103&oldid=190677" എന്ന താളിൽനിന്ന് ശേഖരിച്ചത്