താൾ:CiXIV131-9 1882.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

ടെ ചെങ്കോൽ സകലവും ഭരിക്കേണം എന്നു അവരുടെ പക്ഷം. ഇതു
ഹേതുവായിട്ടു അവൻ കൎത്ഥാഹപട്ടണത്തിന്റെ മാഹാത്മ്യത്തെ കണ്ടി
ട്ടു അസൂയപ്പെട്ടു എപ്പോഴും ആ പട്ടണക്കാരെ നശിപ്പിക്കേണ്ടതിന്നു ഒര
വസരത്തെ അന്വേശിച്ചു പോന്നു. തഞ്ചം കിട്ടിയപ്പോൾ രണ്ടു പ്രാവ
ശ്യം ഭയങ്കരമായ യുദ്ധമുണ്ടായി. ഒന്നാം യുദ്ധത്തിൽ രോമക്കാർ പല
പ്പോഴും തോറ്റു പോയ ശേഷം ഒടുക്കം മാത്രം ജയം പ്രാപിച്ചാലും കൎത്ഥാ
ഗൎക്കു സിസിലിയ എന്ന പുഷ്ടിയേറിയ ദ്വീപു നഷ്ടമായി പോയി (264.
241. B. C.) രണ്ടാം യുദ്ധത്തിലോ (218-201) കൎത്ഥാഗരുടെ എത്രയും കീ
ൎത്തിപ്പെട്ട ഹനിബാൽ എന്ന സേനാപതിയെക്കൊണ്ടു രോമൎക്കു ഏക
ദേശം നാശം വന്നു. ആ സമൎത്ഥൻ സ്വരാജ്യത്തെ കാത്തു രക്ഷിക്കുന്ന
തല്ലാതെ സ്പാന്യരാജ്യത്തിൽനിന്നു വളരെ സൈന്യങ്ങളോടെ പുറപ്പെട്ടു
എബ്രോനദിയെയും പിറനയ്യ ആല്പ മലകളെയും കടന്നു ശൈത്യവും വി
ശപ്പും കൊണ്ടു ചുരുങ്ങിയ പട്ടാളങ്ങളോടു കൂടെ വടക്കെ ഇതാല്യയിൽ
എത്തി തന്നെ തടുക്കേണ്ടതിനു രോമർ അയച്ച എല്ലാ സൈന്യങ്ങളെ
തോല്പിച്ചു വിശേഷാൽ കന്നെ എന്ന പട്ടണസമീപത്തു ഒരു ദിഗ്ജയം
പ്രാപിച്ച ശേഷം രോമരുടെ കഥ തീൎന്നു പോയി എന്നു തോന്നി താനും.
50,000 രോമർ ആ പോൎക്കളത്തിൽ പട്ടു ഹനിബാൽ മോതിരങ്ങളെക്കൊ
ണ്ടു നിറഞ്ഞിരിക്കുന്ന മൂന്നു വലിയ ചാക്കുകളെ കൎത്ഥാഹത്തിലേക്കു അ
യച്ചു പോൽ. ഈ ഭയങ്കരമായ അപജയത്തിലും അപരാധത്തിലും പ്ര
ത്യേകമായി രോമരുടെ മാഹാത്മ്യവും ധൈൎയ്യവും വിളങ്ങി എങ്കിലും അങ്ങി
നെ തന്നെ ജയത്തിലും മഹത്വത്തിലും കൎത്ഥാഗരുടെ നികൃഷ്ടതയും ലു
ബ്ധതയും കാണേണ്ടി വന്നു. ഹനിബാല്ക്കു സ്വദേശത്തിൽ നിന്നു യാതൊ
രു സഹായവും വേണ്ടുന്ന പണവും കിട്ടായ്കയാൽ അവൻ 9 വൎഷം വെറു
തെ ഇതാല്യദേശത്തിൽ ഇങ്ങീടങ്ങീട് സഞ്ചരിച്ച ശേഷം സ്കിപിയൊ
എന്ന കീൎത്തിപ്പെട്ട സേനാപതി കൎത്ഥാഗരെ സ്വദേശത്തിൽ അതിക്രമി
ച്ചപ്പോൾ അവർ മുമ്പെ അശേഷം ഉപേക്ഷിച്ച ഹനിബാലെ സഹാ
യത്തിനായി വിളിച്ചു. "രോമ അല്ല എൻറെ കൂട്ടുകാരുടെ അസൂയയത്രേ
എന്നെ തോല്പിച്ചതു" എന്നു ഹാനിബാൽ പറഞ്ഞിട്ടു ആശാഭഗ്നനായി
ഇതാല്യദേശത്തെ വിട്ടു മടങ്ങി ചെന്നാലും തന്റെ സൈന്യങ്ങളുടെ യുദ്ധ
വൈദഗ്ദ്ധ്യം നഷ്ടമായതു കൊണ്ടു ചാമ പോൎക്കളത്തിൽ അശേഷം തോ
റ്റു പോകുന്നതിനാൽ കൎത്ഥാഗരുടെ കഥ തീൎന്നു പോയി. സ്കിപിയൊ
പിന്നേയും കല്പിച്ച സന്ധിനിൎണ്ണയത്തിൻ പ്രകാരം കൎത്ഥാഗർ യുദ്ധ
ത്തിന്റെ എല്ലാ ചിലവു കൊടുക്കുന്നതല്ലാതെ ആനകളെയും കപ്പലുക
ളെയും രോമരാജ്യത്തിന്നു ഏല്പിക്കേണം എന്നും അഫ്രിഖയിൽ അല്ലാതെ
മറ്റൊരു ദിക്കിലും കൎത്ഥാഗൎക്കു അധികാരം അരുതു എന്നും ഇനിമേലാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/9&oldid=190133" എന്ന താളിൽനിന്ന് ശേഖരിച്ചത്