താൾ:CiXIV131-9 1882.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

തൂർപട്ടണം (ചിറ്റാസ്യയിൽ) ക്ഷയിച്ചു പോകും കാലം (യേശുവിനു
മുമ്പെ ൯-ാം നൂറ്റാണ്ടിൽ) ഫൊയ്നീക്യർ ഉണ്ടാക്കിയ കൎത്ഥഹത്തനഗരം
മദ്ധ്യതരണ്യസമുദ്രത്തിൽ കപ്പലോട്ടവും കച്ചവടവും നടത്തി വാണു
തുടങ്ങി, അഫ്രിഖാഖണ്ഡത്തിന്റെ വടക്കേ കര മിക്കതും ആ പട്ടണ
ക്കാരെ അനുസരിച്ചതല്ലാതെ ബലയാര, മലിത, സൎദിന്യ, കോൎസിക്കാ
ദ്വീപുകളെയും കീഴടക്കി വിശേഷിച്ചു വെള്ളിയെക്കൊണ്ടു ശ്രുതിപ്പെട്ടി
രിക്കുന്ന സ്പാന്യയുടെ കിഴക്കേ തീരങ്ങളിൽ കുടിയേറീട്ടു അവിടെ പല
സ്ഥലങ്ങൾ അവൎക്കു അധീനമായി. അവരുടെ എണ്ണമററ കപ്പലുകൾ
മദ്ധ്യതരണ്യസമുദ്രത്തിൽ ഇങ്ങുമങ്ങും ഓടിക്കൊണ്ടു ചുറ്റിൽ പാൎക്കുന്ന
എല്ലാ ജാതികളെയും ഭരിച്ചു എപ്പോഴും കച്ചവടം ചെയ്യുന്നതിനാൽ ഈ
പട്ടണത്തിന്റെ അധികാരവും ധനവും അത്യന്തം വൎദ്ധിക്കയും ചെയ്തു.

എന്നാൽ ഈ പട്ടണക്കാൎക്കു രണ്ടു ഭയങ്കരമായ ശത്രുക്കൾ ഉണ്ടായി.
ഒരുത്തൻ പട്ടണത്തിന്റെ അകത്തു തന്നെ. മറ്റവനോ പുറത്തു നില്ക്കു
ന്നവനാണ. ഉള്ളിലുള്ള വൈരി ഈ പട്ടണക്കാരുടെ നികൃഷ്ടതയത്രേ.
നാം പലപ്പോഴും കച്ചവടം മാത്രം ചെയ്യുന്ന ജാതികളിൽ കാണുന്ന പ്ര
കാരം ഇവർ ഈ ഭൂമിയിലെ ചരാചരങ്ങളിൽ നിത്യം പെരുമാറി ഈ
ഐഹികമായ പദാൎത്ഥങ്ങളെയും സാമാനങ്ങളെയും കൊണ്ടു വ്യാപരി
ച്ചു കൊള്ളുന്നതിനാൽ അൎത്ഥവും ആസ്തിയും വേഗേന വൎദ്ധിപ്പിച്ചാലും
പഞ്ചേന്ദ്രിയങ്ങളുടെ അപ്പുറത്തു കിടക്കുന്ന എല്ലാ ആത്മികകാൎയ്യങ്ങൾ
ക്കായി രുചിയറ്റ അവർ പ്രപഞ്ചസക്തരായ്ത്തീൎന്നു. പണം അവരുടെ
ഏകാധിപതിയായിട്ടു അവരെ അടിമകളാക്കി ഭരിച്ചു. ഈ ദ്രവ്യാഗ്രഹ
ത്താൽ ശേഷിക്കുന്ന എല്ലാ ദുൎഗ്ഗുണങ്ങൾ ഉത്ഭവിച്ചിട്ടു അവരുടെ ലുബ്ധത,
ദുൎമ്മോഹം, ക്രൂരത, അവിശ്വസ്തത എന്നിവറ്റെ ചൊല്ലി വേറെ ജാതി
ക്കാർ ഭൂമിയിൽ എങ്ങും സങ്കടം പറഞ്ഞു കൊണ്ടിരുന്നു. പണം കിട്ടേ
ണ്ടതിന്നു ഈ ജാതിക്കാർ എന്തെല്ലാം ചെയ്യും. അതു കൂടാതെകണ്ടു പ
ലപ്പോഴും മനുഷ്യരുടെ സ്വഭാവത്തോടു അവരുടെ ദേവന്മാരും ഒക്കും.
ബായാൽ മോലോക്ക് എന്നത്രേ അവരുടെ മുഖ്യമായ ദേവന്മാരുടെ
പേർ. ഇരുമ്പു കൊണ്ടുള്ള മോലോക്കിന്റെ ബിംബത്തെ അവർ ചൂടാക്കി
അവന്റെ പഴുത്ത കൈകളിൽ തങ്ങളുടെ ശിശുക്കളെ ബലികളാക്കി അ
ൎപ്പിച്ചു കൊടുത്തു. അഷ്ടരോത്ത് എന്ന ദേവിയെ പുലയാട്ടിനാൽ സേവി
ക്കുന്നതു നടപ്പായിരുന്നു. ഇത്രത്തോളം വഷളായി പോയ ജാതിയുടെ നാശ
വും വളരെ അടുത്തു വന്നു താനും.

പുറമെയുള്ള ശത്രു രോമർ തന്നെ ഇവൎക്കു വേറെ ഒരു ജാതിയുടെ മ
ഹത്വവും ശോഭയും സഹിച്ചു കൂടാ എന്നു തോന്നി. ആകാശത്തിൽ ഓ
രൊറ്റ സൂൎയ്യൻ പ്രകാശിക്കുന്ന പ്രകാരം ഈ ഭൂമണ്ഡലത്തിൽ രോമരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/8&oldid=190131" എന്ന താളിൽനിന്ന് ശേഖരിച്ചത്