താൾ:CiXIV131-9 1882.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

രോമരുടെ സമ്മതം കൂടാതെ യുദ്ധം തുടങ്ങരുതെന്നും വാക്കു കൊടുക്കേ
ണ്ടിവന്നു. ഹനിബാൽ അവയൊക്കെയും കേട്ടിട്ടു ശത്രുക്കളുടെ കയ്യിൽ അ
കപ്പെടാതെ ഇരിക്കേണ്ടതിന്നു വിഷം കുടിച്ചു മരിച്ചു.

എന്നാൽ ഇതു കഷ്ടത്തിന്റെ ആരംഭമത്രേ. നല്ലവണ്ണം കച്ചവടം
ചെയ്യുന്നതിനാൽ കൎത്ഥാഗർ കരു വിധേന സുഖിച്ചു പട്ടണം വീണ്ടും
ഓരല്പം ശോഭിപ്പാൻ തുടങ്ങി. അതു രോൎമക്കു അസഹ്യമായി തോന്നി.
കൎത്ഥാഗർ മേല്പറഞ്ഞ കരാർ ലംഘിക്കാതെ ഇരിപ്പാൻ എത്രയും സൂക്ഷി
ച്ചതുകൊണ്ടു അവരെ അശേഷം നിഗ്രഹിപ്പാൻ വേഗം ഒരു തഞ്ചം വ
ന്നില്ല. എന്നിട്ടും എപ്പോഴും ഇതിനായി രോമരെ ഉത്സാഹിപ്പിക്കുന്ന ഒരാ
ൾ രോമപട്ടണത്തിൽ ഉണ്ടായിരുന്നു. കൎത്ഥാഗൎക്കും സമീപത്തിലിരിക്കു
ന്ന മസ്സിനിസ്സ എന്ന രാജാവിനും ഒരു തൎക്കമുണ്ടായി. രോമരുടെ സ്നേഹി
തനാകുന്ന ഈ രാജാവും എപ്പോഴും കൎത്ഥാഗരെ അതിക്രമിച്ചു ഓരോ
ഖണ്ഡങ്ങളെ തനിക്കു സ്വരൂപിച്ചതു കൊണ്ടു പോൎക്ക്യർ കാത്തോ രണ്ടു
പക്ഷക്കാരാലും ഇണക്കം വരുത്തുവാൻ വന്നപ്പോൾ പട്ടണത്തിന്റെ
ശ്രീത്വവും കണ്ടു ഭ്രമിച്ചു മടങ്ങി പോയ ശേഷം വൃദ്ധമാലയിൽവെച്ചു
അവർ ഏതു കാൎയ്യത്തെ കുറിച്ചു ആലോചിച്ചാലും "കൎത്ഥാനത്ത് പട്ട
ണത്തെ നശിപ്പിച്ചു കളയേണം എന്നതു എന്റെ പക്ഷം" എന്നു പറ
ഞ്ഞു പോൽ. ഒടുക്കം ഇതിനെ നിവൃത്തിക്കേണ്ടതിന്നു ഒരു അവസരം
വന്നു. രോമരുടെ ചങ്ങാതിയായ ആ മസ്സിനിസ്സ മൂന്നാം പ്രാവശ്യം ക
ൎത്ഥാഗരുടെ അതിരുകളെ അതിക്രമിച്ചപ്പോൾ ഇവർ രോമരുടെ അനു
വാദം ചോദിക്കാതെ വിരോധിച്ചു. രോമർ ഇതു കേട്ട ഉടനെ "ഹാ ക
ൎത്ഥാഗർ കരാർ ലംഘിച്ചു" എന്നു നിലവിളിക്കയും 84,000 പടയാളികളെ
അവരെ ശിക്ഷിപ്പാൻ അയച്ചു വിടുകയും ചെയ്തു.

കൎത്ഥാഗർ ഇതിനെ കേട്ടു ഭ്രമിച്ചു രോമരെ ശമിപ്പിക്കേണ്ടതിന്നു പട്ട
ണത്തെ അവരുടെ കൈയിൽ ഏല്പിപ്പാൻ വാക്കു കൊടുത്തു. രോമർ
"വേണ്ടതില്ല, നിങ്ങൾ ഏറ്റവും മാനമുള്ള കുഡുംബങ്ങളിൽനിന്നു 300
ആളെ ജാമ്യമായി രോമപുരിയിലേക്കു അയച്ചു തന്നാൽ ഒന്നും ഭയപ്പെ
ടേണ്ട" എന്നു കല്പിച്ചപ്പോൾ പൊട്ടിക്കരയുന്ന അമ്മമാർ തങ്ങളുടെ മക്ക
ളെ അങ്ങോട്ടു വിട്ടയച്ചു താനും. എന്നിട്ടും രോമരുടെ സൈന്യങ്ങൾ അ
ഫ്രിക്കയിൽ ഇറങ്ങി. കൎത്ഥാഗർ ഭയത്തോടും വിറയലോടും "അതെന്തു
കൊണ്ടു, ഞങ്ങൾ കല്പിച്ചതൊക്കയും ചെയ്തിട്ടില്ലയോ" എന്നു ചോദി
ച്ചാറെ "നിങ്ങൾ എല്ലാ ആയുധങ്ങൾ ഞങ്ങളുടെ കൈയിൽ ഏല്പി
ക്കേണം എന്നു രോമർ ഉത്തരം പറഞ്ഞു. അതുപോലും ഈ സാധുക്ക
ൾ ചെയ്തു. 200,000 ആയുധവൎഗ്ഗങ്ങളെ രോമരുടെ കയ്യിൽ ഏല്പിച്ചു കൊ
ടുക്കുന്നതിനാൽ രോമൎക്കു പൂൎണ്ണതൃപ്തി വരുത്തുവാൻ വിചാരിച്ചു എങ്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/10&oldid=190135" എന്ന താളിൽനിന്ന് ശേഖരിച്ചത്