താൾ:CiXIV131-9 1882.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

ടത്തി എല്ലാ കഷ്ടങ്ങളിൽനിന്നും ആപത്തുകളിൽനിന്നും നമ്മെ ഉദ്ധരിച്ചിട്ടു മനോഹരമായ
ലാക്കിൽ എത്തിപ്പാൻ താല്പൎയ്യപ്പെടുന്ന ഒരു കൎത്താവു നമുക്കുണ്ടു. ഈ സദാശക്തനിൽ ആശ്ര
യിക്കയും അവങ്കലേക്കു കണ്ണുകളും എല്ലാ പ്രയാസങ്ങളിൽ ഉയൎത്തുകയും ചെയ്യുന്നവൎക്കു വളരേ
ശക്തിയും സന്തോഷവും ലഭിക്കും. ഇവനിൽ വിശ്വസിച്ച ആശ്രയിക്കുന്നവരിൽ ആരും വി ജിച്ചുപോയിട്ടില്ല താനും. ഇവനോടു കൂടെ ഇഹത്തിൽ സഞ്ചാരിയും അതിഥിയുമായി പാ
ൎത്തുവന്നാലും "യഹോവ എന്റെ ഇടയൻ എനിക്കു ഏതും കുറയാ" എന്നു നീ അനുഭവിക്കുന്നത
ല്ലാതെ ഈ നല്ല ഇടയൻ തന്നെ നിണക്കുവേണ്ടി സ്വൎഗ്ഗത്തിൽ പാൎപ്പിടങ്ങളെ ഒരുക്കി ഒടുക്കം
നിന്നെ തന്റെ സന്തോഷത്തിലേക്കു പ്രവേശിപ്പിക്കയും ചെയ്യും നിശ്ചയം.

DESTRUCTION OF CARTHAGO.

കൎത്ഥഹത്തനഗരസംഹാരം.

നാം ഈ ചിത്രത്തിൽ മുമ്പെ എത്രയും ശോഭിതമായിരുന്ന ഒരു പട്ട
ണത്തിന്റെ ശേഷിപ്പുകളെ കാണുന്നില്ലേ. പട്ടണത്തിന്റെ പേർ കൎത്ഥ
ഹത്ത എന്നു തന്നെ. ഈ നഗരം ആഫ്രിഖാഭൂഖണ്ഡത്തിന്റെ വടക്കേ
കരയിലും ഇതാല്യ അൎദ്ധദ്വീപിന്റെ എതിരും കിടക്കുന്നു. പണ്ടു പണ്ടേ


1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/7&oldid=190128" എന്ന താളിൽനിന്ന് ശേഖരിച്ചത്