താൾ:CiXIV131-9 1882.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 2 —

എന്നു വരികിൽ നിങ്ങളും അതിഥികൾ അല്ലാതെ മറ്റാരാണ്? ഈ കോ
വിലകം ഒരു വഴിയമ്പലം തന്നേ. അല്പ സമയത്തേക്കു നിങ്ങൾക്കു ഒരു
ശരണമായിരിക്കുന്ന ഈ വീടിനെ എത്രയും പ്രതാപത്തോടെ അലങ്ക
രിക്കേണ്ടതിനു ഇത്ര പണം ചിലവു കഴിക്കരുതു. ഇതിനെക്കാൾ ദരിദ്ര
ൎക്കു ധൎമ്മം കൊടുക്കുന്നതു ഏറെ നല്ലൂ. ഇവ്വണ്ണം നിങ്ങൾ നിങ്ങൾക്കുവേ
ണ്ടി സ്വൎഗ്ഗത്തിൽ നിത്യം നില്ക്കുന്ന ഒരു പാൎപ്പിടം പണിയിക്കും.

കുലീനൻ ഈ വാക്കുകളെ നല്ലവണ്ണം മനസ്സിലാക്കി ആ സഞ്ചാരി
യെ രാത്രിയിൽ കോവിലകത്തു പാൎപ്പിക്കുന്നതല്ലാതെ ഇതുമുതൽ ദരിദ്ര
ൎക്കു ഔദാൎയ്യശീലനായി വളരെ ദയ കാണിക്കയും ചെയ്തു കൊണ്ടിരുന്നു.

നാം എല്ലാവരും ഇഹത്തിൽ സഞ്ചാരികളും അതിഥികളും അത്രേ. ചലനവും ശീതവുമായ
ഒരു ഉറവിൽനിന്നു ചെറിയ തോടു പുറപ്പെട്ടു ശക്തിയോടെ പാറകളുടെയും കല്ലുകളുടെയും
മേൽ ചാടി താഴ്വരയിലൂടെ വൎദ്ധിച്ചു ഭാരങ്ങളെ വാരിക്കൊണ്ടു പോകയും ക്രമേണ മെല്ലെമെല്ലെ
പാഞ്ഞു ഒടുക്കം സമുദ്രത്തോടും ചേൎന്നു അഗാധജലത്തിൽ മുഴുകുകയും ചെയ്യുന്നു. ഇതാ അതു
നിന്റെ ചരിത്രം തന്നേ ആകുന്നു. ഈ പുഴയുടെ വെള്ളങ്ങൾ ഇടവിടാതെ ഒഴുകി കടന്നു
പോകുന്ന പ്രകാരം നിന്റെ ദിവസങ്ങളും വൎഷങ്ങളും കഴിഞ്ഞു അവയെ തിരിച്ചു കൊണ്ടുവ
രുവാൻ കഴികയില്ലല്ലോ! നിന്റെ ജീവനാകുന്ന നദിയും ഒരുനാൾ നിത്യജീവനായ സമുദ്ര
ത്തിൽ കഴിഞ്ഞു പോം. നീ സന്തോഷത്തോടെ ആകട്ടേ ദുഃഖത്തോടെ ആകട്ടേ ഈ ഭൂമിയിൽ
വസിച്ചാലും ഒരു സമയം ഇതിനെ വിട്ടു വേറെ സ്ഥലത്തേക്കു പോകേണം. ഒരു വൎഷത്തി
ന്റെ അവസാനത്തിൽ നിന്റെ വഴിയുടെ എത്രയും വലിയൊരു അംശം നിന്റെ പിമ്പിൽ
കിടക്കുന്നു. വഴിയുടെ ആരംഭത്തിൽ വളരേ ആശകളും ആഗ്രഹങ്ങളും നിന്റെ ഹൃദയത്ത
ഇളക്കി നിറെച്ചുവല്ലോ. "മനുഷ്യഹൃദയം തൻ വഴികളെ എണ്ണിക്കൊള്ളും അവന്റെ നടയെ
സ്ഥിരമാക്കുന്നതു യഹോവയത്രേ" എന്നു ക്രമേണ പഠിക്കും. ഈ ലോകത്തിൽ ഒന്നും സ്ഥിരമാ
യി നില്ക്കുന്നില്ലല്ലോ. ഇടവിടാതെ സമുദ്രത്തിന്റെ തിരകൾ അലറി കരെക്കു നേരെ അലെച്ചി
ട്ടു കാലന്തോറും അധികം പൂഴിയെ വിഴുങ്ങിക്കളയുന്നു. ഇപ്രകാരം തന്നേ കാലം ഉള്ളതൊക്കെ
യും നശിപ്പിച്ചു കളവാൻ മതിയല്ലോ. ഒരു തെങ്ങിന്റെ ഉയരവും പാറയുടെ ഉറപ്പും സിംഹത്തി
ന്റെ ശക്തിയും യുവാവിന്റെ സൌഖ്യവും ധനവാൻ ഗൎവ്വവും വിദ്വാന്റെ ജ്ഞാനവും രാ
ജാവിന്റെ മഹത്വവും തേജസ്സും ഇതേല്ലാം കാലം എന്ന ശത്രുവിന്റെ മുമ്പാകെ സ്ഥിരമായി
നില്ക്കയില്ല. ഒന്നിനെ മാത്രം നശിപ്പിപ്പാൻ സമയത്തിന്നു കഴിവില്ല! നിന്റെ ആത്മാവു ദൈവ
ത്തിന്റെ മുമ്പാകെ നില്ക്കുന്ന ദിവസവും അണഞ്ഞു അധികം അണഞ്ഞു വരുന്നു, അത്യന്തം ഉയ
ൎന്ന പൎവ്വതങ്ങൾ പോലും മെഴകു എന്ന പോലെ ഉരുകി വാനവും ഭൂമിയും ഒഴിഞ്ഞു പോകുമളവിൽ
നീ നിന്റെ കണക്കു ബോധിപ്പിക്കേണ്ടിവരും. ഇഹത്തിൽ നാം കാണുന്ന ഈ നീൎച്ചുഴിയി
ലും കേടിലും ആ മഹാദിവസത്തിൽ നാം പ്രവേശിക്കും ന്യായവിസ്താരത്തിലും നമുക്കു വേണ്ടി
സ്ഥിരമായി ഒരു പിടിത്തം എവിടെ? ശരണം പ്രാപിക്കേണ്ടതിനു എവിടേക്കു പോകേണ്ടു?
"യേശു ക്രിസ്തൻ ഇന്നലെയും ഇന്നും എന്നന്നേക്കും അവൻ തന്നെ" എന്നു നാം വേദപുസ്തക
ത്തിൽ വായിക്കുന്നു. സംവത്സരങ്ങൾ കഴിഞ്ഞുപോകയും പുതിയ വൎഷങ്ങൾ തുടങ്ങുകയും മനു
ഷ്യരുടെ ഹൃദയങ്ങളുടെ വിചാരങ്ങൾ മാറിപ്പോകയും ചെയ്യാം, എന്നിട്ടും യേശുക്രിസ്തുൻ എല്ലാ
യ്പോഴും അവൻ തന്നേ. ഹാ ഒരുത്തൻ മാറാതെ സ്ഥിരമായി നില്ക്കുന്നതു എന്തൊരു സന്തോ
ഷം. ലോകത്തിലുള്ള നിത്യ അനക്കത്തെയും ചാഞ്ചാട്ടത്തെയും എപ്പോഴും നോക്കി വിചാരിക്കു
ന്നതിനാൽ നിരാശയിൽ അകപ്പെടുവാൻ സംഗതി ഉണ്ടാകും. നമ്മെ പുതിയകൊല്ലത്തിലും ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/6&oldid=190126" എന്ന താളിൽനിന്ന് ശേഖരിച്ചത്