താൾ:CiXIV131-8 1881.pdf/98

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 190 –

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

മദ്രാസ് ഗവൎണ്ണർ റൈറ്റ് ഒനറബൾ ഗ്രാ
ൻഡ് ഡഫ് സായ്പവൎകൾ നവമ്പർമാസാരം
ഭത്തിൽ മദ്രാസിൽ വന്നു, തങ്ങളുടെ ഉദ്യോഗ
ത്തെ കയ്യേറ്റു. ആ സമയം അവരുടെ മാ
നത്തിന്നായി പതിനേഴു കാളന്തോക്കുവെടി
യുണ്ടായി. ശ്രീ ഫ്രെദരിക്ക് സായ്പവൎകൾ മ
ദ്രാസ് സംസ്ഥാനത്തിന്റെ കമാൻഡർ ഇൻ
ചീഫ് അതായതു സൈന്യാധിപതിസ്ഥാനം
ഏല്പാൻ ഇംഗ്ലാന്തിൽ‌നിന്നു പുറപ്പെട്ടിരിക്കു
ന്നു.

നവമ്പർ 12-ാം തിയ്യതി തെക്കേ ഹിന്തു
സ്ഥാനത്തിന്റെ കിഴക്കേ കരയിൽ മഹാഭയ
ങ്കരമായ കൊടുങ്കാറ്റുണ്ടായി. അതിന്റെ മ
ദ്ധ്യഭാഗം മദ്രാസ് തുടങ്ങി ഏകദേശം 225-240
നാഴികയോളം ബങ്കാള ഉൾക്കടലിൽ ആയി
രുന്നു; അതിന്റെ വേഗതെക്കു 25-33 മൈൽ
സ് ഉണ്ടായതുകൊണ്ടു സമുദ്രം പൊങ്ങിയലെ
ച്ചു മഴപെയ്തു വളരേ നഷ്ടം വന്നു. ജീവഹാ
നിയും കൂടെ സംഭവിച്ചു. മദ്രാസിൽ പുതുതാ
യി പണിയിച്ച അഴിമുഖത്തിന്റെ ചിറകൾ
തിരയുടെ ബലത്താൽ ഏകദേശം 800 കാലടി
യോളം വീണു വമ്പിച്ച ചിറക്കല്ലുകളെ പൊ
ന്തിച്ചു ക്രമമായി വെക്കുന്ന കൊക്കുയന്ത്രങ്ങളെ
രണ്ടും (Crane) കടൽ കൊണ്ടുപോയി. പതി
മൂന്നാംതിയ്യതിയും പിറ്റേദിവസവും മഴപെ
യ്തതല്ലാതെ അപൂൎവ്വമായ ശീതവും ഉണ്ടായി.

മധുരയിലേ തെരുവീഥികളിലേ അരുവി
ലുള്ള ഓവുകളെ കല്ലുകൊണ്ടു കെട്ടേണ്ടതിനു
അവിടത്തേ മ്യുനിസിപ്പാലിറ്റി അധികമായ
നികുതി വസൂലാക്കേണ്ടതിന്നു കല്പിക്കയാൽ
വ്യാപാരികളും ചില്ലറ കച്ചവടക്കാരും സമ്മതി
ക്കാതേ അങ്ങാടി പാണ്ടികശാലകളെ പൂട്ടിക്ക
ളഞ്ഞു. ഇതു നിമിത്തം സാമാന്യവസ്തുക്കൾ കി
ട്ടേണ്ടതിന്നു പോലും പ്രയാസമായ്പോയി. ഏതു
മില്ലാത്ത സാധുക്കൾ തൽക്കാലം വലഞ്ഞു കുഴ
ങ്ങിപ്പോയെങ്കിലും അവിടത്തേ മുഷിച്ചിൽ തീ
ൎന്നു വ്യാപാരം മുൻപോലേ നടക്കുന്നു.

1872-ാം വൎഷത്തിൽ അള്ളഹാബാദിൽ സ
ൎവ്വഹിന്തുസ്ഥാനത്തിലേ മിഷ്യനേരികൾ ദൈ
വരാജ്യകാൎയ്യങ്ങളെ കുറിച്ചു ആലോചിപ്പാനാ
യി സഭ കൂടിയിരുന്നു. അന്നു പതുപ്പത്തു
വൎഷം കൂടുമ്പോൾ ഇതേ പ്രകാരം ഒരു കൂടി
വരവുണ്ടാകേണം എന്നു നിൎണ്ണയിച്ചിരിക്കുന്നു.
വരുന്ന വൎഷം ആ സഭായോഗത്തിന്റെ പ
ത്താം വൎഷം ആകയാൽ 1882-ാം വഷത്തിന്റെ

അവസാനം മുമ്പേ ചെയ്തപ്രകാരം എല്ലാ മി
ഷനേരികളും സഭ കൂടിവരേണമെന്നു ഓൎമ്മ
പ്പെടുത്തിയിരിക്കുന്നു.

കാലികാതയിൽ സ്ത്രീകൾക്കായി ഒരു പുതി
യ ഹാസ്പത്രി തീൎന്നിരിക്കുന്നു; അതിന്നു റിപൻ
പ്രഭ്വി 500 ഉറുപ്പിക സമ്മാനിച്ചു. ഇതല്ലാതെ
മഹാരാണിസുവൎണ്ണമായ എന്ന വെങ്കാളബാ
യി 12,000 ഉറുപ്പിക ദാനം ചെയ്തു.

കാലികാതയിലേക്കു മക്കത്തുനിന്നു വന്ന ഒരു
മുസല്മാൻ മൊയിലിയാർ ഏതുവിധരോഗങ്ങ
ളെയും വെള്ളം കൊണ്ടുവന്നു ഊതി രോഗിക
ളെ കുടിപ്പിച്ചു അവരെ സുഖപ്പെടുത്തുന്നു പോ
ൽ; ജഗദ് ഗുരുശങ്കരാചാൎയ്യൻ എന്ന ഒരു ഹിന്തു
ഗുരു മൊയിലിയാരുടെ നേരെയുള്ള ദേഷ്യം
സഹിച്ചു കൂടാഞ്ഞിട്ടു പൊലീസ് കമ്മിശനൎക്കു
ഹരജി എഴുതി, ഈ മൊയിലിയാരുടെ കൃത്രിമ
ങ്ങൾകൊണ്ടു ഹിന്തുക്കൾ മുസൽമാൻജാതി
യോടു ചേൎന്നുപോകുന്നതാകയാൽ അവന്റെ
ചികിത്സെക്കു തടസ്ഥം ചെയ്യേണമെന്നു അ
പേക്ഷിച്ചിരിക്കുന്നു.

ചില സമയം മുമ്പേ രോമകത്തോലിക്കബി
ഷോപ്പ് മ്യൂരിൻ എന്നവർ തന്റെ വശത്തുള്ള
പാതിരിമാൎക്കു ഒരു പ്രസംഗം കഴിച്ചു. (ബി
ഷോപ്പവൎകൾ നാലഞ്ചു വൎഷത്തിന്നൊരിക്കൽ
പാതിരികളെ വലിയ പള്ളിയിൽ വരുത്തി
സഭയുടെ തൽക്കാലസ്ഥിതിയെ മേലാൽ നട
ത്തേണ്ടുന്ന രീതി മുതലായവറ്റെ കുറിച്ചു അ
നേക അഭിപ്രായങ്ങളെ വലിയ പ്രബന്ധരൂ
പമായിട്ടു എഴുതി വായിച്ചു പറയും). അപ്പോൾ
ഫ്രീമേസൻ എന്ന ഗുപ്തസംഘക്കാർ ഒരു വശ
ത്തു കൂടിക്കൊണ്ടു സദ്ധൎമ്മത്തിന്നു വിരോധമാ
യ കൃത്യങ്ങളെ ചെയ്യുന്നു; അവരോടുആരും ചേ
രരുതെന്നു കല്പിച്ചു. ഇതു ഒരുവൻ അറിഞ്ഞി
ട്ടു തനിക്കു “നെമസിസ്” എന്നപേർ എടു
ത്തു, തങ്ങളെ തന്നേ കുറവുള്ളവർ മറ്റുള്ളവ
രെ കുറിച്ചു ആക്ഷേപിക്കരുതു, യെസുവിത
രുടേതു ഗുപ്തസംഘം, അവരിലും ഉചിതമല്ലാ
ത്ത നിയമങ്ങൾ ഉണ്ടു, നന്മ വരത്തക്കവണ്ണം
ദുരുപായങ്ങൾ ചെയ്തുകൊള്ളാം, എന്നു ഒരു സൂ
ത്രം മാത്രമേ അവൎക്കുള്ളു എന്നു ഒരു വൎത്തമാന
പത്രികയിൽ പ്രസിദ്ധമാക്കി. ആ സമയം
പാതർ ഡെലിങ്ങ് എന്ന യെസുവിതപ്പാതി
രി നെമസിസ് സൎവ്വമാന്യങ്ങളായ യെസുവി
തഗ്രന്ഥങ്ങളിൽനിന്നു സിദ്ധാന്തപ്പെടുത്തിയാ
ൽ 2000 ഉറുപ്പിക സമ്മാനം കൊടുക്കും എന്നെഴു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/98&oldid=189355" എന്ന താളിൽനിന്ന് ശേഖരിച്ചത്