താൾ:CiXIV131-8 1881.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 191 –

തി. അതിന്നു നെമസിസ് ഒരുങ്ങി പ്രാമാണ്യ
ങ്ങളായ ഗ്രന്ഥങ്ങളിൽനിന്നു വാക്യങ്ങൾ എ
ടുത്തു കാണിച്ചു, ഇരുപക്ഷങ്ങളിൽനിന്നും പ
ഞ്ചായക്കാരെ നിയമിച്ചു നമ്മുടെ വിവാദത്തി
ന്നു തീൎപ്പു വരുത്തേണം; അവരുടെ മുമ്പാകെ
ഞാൻ എന്റെ വാക്കുകളെ ദൃഷ്ടാന്തപ്പെടുത്തി
തന്നാൽ എനിക്കായി നിശ്ചയിച്ച ഇനാം തരേ
ണമെന്നു പറഞ്ഞപ്പോൾ പാതർ ഡെലിങ്ങ്
ഇവർ യുക്തി പ്രയോഗിച്ചു ഒഴിഞ്ഞുപോകുവാ
നായിട്ടു ബൂസൻ ബൌം, എസ്ക്കൊബാർ മു
തലായവർ എഴുതിയ പ്രാമാണ്യഗ്രന്ഥങ്ങൾ ത
ന്റെ മുമ്പാകെ കൊണ്ടുവന്നു ആ വാക്യങ്ങളെ
കാണിക്കേണം എന്നു പറയുന്നു. ഈ തൎക്ക
ത്തിന്റെ തീൎപ്പു എന്തായോ ഇനിയും അറി
ഞില്ല. ബിഷോപ്പ് മ്യൂറിൻ എന്നവർ ഫ്രീ
മേസൻ എന്ന സംഘത്തെ കുറിച്ചു പറഞ്ഞകാ
ൎയ്യം വാസ്തവ്യം തന്നെ.

ഭൂതശ്രവണം (റ്റെലെഫൊൻ) എന്നു പറ
ഞ്ഞാൽ കമ്പിമുഖാന്തരമായി മനുഷ്യർ സം
സാരിക്കുന്ന ശബ്ദം വളരേ ദൂരത്തോളം കേ
ൾപിക്കുന്ന ഒരു യന്ത്രം ഇപ്പോൾ ബോമ്പാ
യിയിൽ പ്രയോഗിക്കുന്നു. ഏകദേശം 400 വ്യാ
പാരികളോളം ആ കമ്പിധ്വനിയാൽ പണി
നടത്തിക്കൊള്ളാമെന്നു അതിന്റെ സംഘക്കാ
ൎക്കു ധൈൎയ്യമായി വാക്കുകൊടുത്തിരിക്കുന്നു.

ചിലകാലം മുമ്പേ കുറേ ക്രിസ്ത്യാനികൾ വ
ങ്കാളത്തിന്റെ കിഴക്കുള്ള ഒരു ഊരിൽ പുതു
തായി കുടിയേറിപ്പാൎക്കേണ്ടതിന്നു പോയിരു
ന്നു. ആ ഊരുകാർ മുമ്പേ ഒരിക്കലും ക്രിസ്ത്യാ
നികളെ കാണാത്തവർ ആയിരുന്നു; ഈ കു
ടിയേറ്റക്കാരെ ആശ്ചൎയ്യത്തോടെ കാണേണ്ട
തിന്നു അവിടത്തേ ജനങ്ങൾ കൂട്ടംകൂട്ടമായി
വന്നു. എന്നാൽ ഈ ക്രിസ്ത്യാനികൾ തങ്ങളെ
പോലേ മനുഷ്യർ എന്നറിഞ്ഞു ആശ്ചൎയ്യം വി
ട്ടു താന്താങ്ങളുടെ വീടുകളിലേക്കു പോയ്ക്കള
ഞ്ഞു. ക്രിസ്ത്യാനികൾ എന്നു വെച്ചാൽ എന്തോ
കാട്ടുമൃഗങ്ങളോ ആനയെക്കാളും വലിയ മൃഗ
ങ്ങളോ ആയിരിക്കാം എന്നു അവർ വിചാരി
ച്ചിരുന്നുപോൽ.

തപ്പാൽവക സംബന്ധമായി മണിഓൎഡർ
(പണക്കല്പന) വേല നടപ്പാൻ തക്കവണ്ണം
ആദായശിഷ്ടശേഖരം “സേവിങ്ങ്സ് ബേങ്ക് ”
(അതായതു സാധുക്കൾ കൊടുക്കുന്ന അല്പമായ
പണം വാങ്ങിക്കൊണ്ടു പലിശ നടത്തുന്നതു)
ഹിന്തുസ്ഥാനത്തിലെങ്ങും നടപ്പാക്കണമെന്നു
സൎക്കാർ ആലോചിച്ചിരിക്കുന്നു. ബൊമ്പായി
മദ്രാസ് എന്നീസംസ്ഥാനങ്ങളിൽ ഇപ്പോഴുള്ള
സേവിങ്ങ്സ് ബേങ്കുകൾക്കും സൎക്കാരിന്നും ഉള്ള
കരാറിന്നു ഈ പുതു കാനൂലാൽ തടങ്ങൽ വരു

ന്നതാകയാൽ ഇവ രണ്ടും സംസ്ഥാനങ്ങളിൽ
സേവിങ്ങ്സ് ബേങ്ക് തപ്പാൽവക മൂലമായി ന
ടക്കുന്നതല്ല. ഹിന്തുസ്ഥാനത്തിലേ മറ്റുള്ള ഭാ
ഗങ്ങളിൽ ഓരോ തപ്പാൽക്കച്ചേരികളിൽ മ
ണിഓൎഡരിനോടു കൂടേ സേവിങ്ങ്സ് ബേങ്കും
ഉണ്ടാകും. ഈ ബേങ്കുകളിൽ നാലണയിൽ
കുറച്ചു ഇടുവാൻ പാടില്ല. ൫ ഉറുപ്പികയോളം
വൎദ്ധിച്ച ശേഷം അതിന്നു പലിശ നടക്കുന്ന
താകുന്നു. പുരുഷന്മാരും സ്ത്രീകളും കുട്ടികളും
കൂടേ കയ്യിൽ ശേഷിച്ച പണം ഈ വിധമാ
യിട്ടു ഭദ്രമായി ഇട്ടുകൊൾവാൻ പാടുള്ളതാകു
ന്നു. തനിക്കു ആവശ്യം എന്നു കണ്ടാൽ കൊടു
ത്ത സംഖ്യ തിരിച്ചു വാങ്ങുന്നതിന്നു വിരോധ
മില്ല.

അറവിസ്ഥാനത്തിലേ തുറമുഖമായ ജെദ്ദാ
പട്ടണത്തിൽനിന്നു ഇംഗ്ലിഷ് സൎക്കാരുടെ കാ
ൎയ്യസ്ഥൻ മക്കത്തിലുള്ള പരമപവിത്രൻ എന്നു
പേൎപ്പെടുന്ന ജംജം എന്ന കിണറ്റിൽനിന്നു
ഒരു കാചപാത്രത്തിൽ വെള്ളം വരുത്തി പരീ
ക്ഷിപ്പാനായിട്ടു ഇംഗ്ലാന്തിലേക്കു അയച്ചു. അ
വിടേ ഒരു വിദ്വാനായ വൈദ്യൻ അതു പ
രീക്ഷിച്ചു, ആ വെള്ളം തോട്ടിൽനിന്നു പോ
കുന്ന ചളിവെള്ളം പോലേയും ലണ്ടനിലേ
ഓവുകളിലൂടെ ഒഴുകുന്ന വെള്ളം പോലേ ഏ
ഴിരട്ടി അഴുക്കും, ഏകദേശം ഒരു റാത്തലിന്നു
൮൨ ഗ്രേയിൻ മലിനത കൂടിക്കലൎന്നതും ആ
കുന്നു എന്നറിയിച്ചു; ഇങ്ങിനേത്ത കെട്ടവെള്ളം
മക്കത്തു യാത്രക്കു പോയവർ ശരീരത്തിന്മേൽ
തളിച്ചുകൊണ്ടു അതു തന്നേ കുടിക്കയും ചെയ്യു
ന്നു. പിന്നേ അന്യദേശങ്ങളിലുള്ള വലിയ
വലിയ മുസൽമാനർ ആ വെള്ളം പ്രതിവൎഷ
വും വരുത്തി, രോഗാവസ്ഥയിലായാൽ ആ
വെള്ളം കുടിക്കുന്നു. ഈ വെള്ളം കുടിച്ചാൽ
ഇല്ലാത്ത രോഗവും ഉ ണ്ടായ്‌വരും എന്നതു സഹ
ജമാകുന്നു. ഇങ്ങിനേ ദുരിതമായുള്ള കിണർ മ
ക്കത്തിലുണ്ടായിരിക്കേ അന്യദേശങ്ങളിൽനി
ന്നു വരുന്ന യാത്രക്കാർ ഹാനിപ്പെടുന്നതു ആ
ശ്ചൎയ്യമല്ല. മക്കത്തിൽ ദിനം ഒന്നിൽ ഇരുനൂ
റാളോളം ഛൎദ്ദ്യതിസാരത്താൽ മരിക്കുന്നു.

മലഗാസ്കർദ്വീപിന്റെ രാജ്ഞിയവർകൾ
തന്റെ രാജ്യത്തിൽ യാതൊരുവിധമദ്യങ്ങ
ളെയും ഉണ്ടാക്കയാകട്ടേ വില്ക്കയാകട്ടേ അ
രുതെന്നും കസ് കസ് കൃഷി ചെയ്യരുതെന്നും
കൂടേ കല്പിച്ചിരിക്കുന്നു.

മൂടി, സാങ്കി എന്നു എല്ലാടത്തും പ്രഖ്യാതി
പ്പെട്ടവരായ അമേരിക്കയിലേ സുവിശേഷി
കൾ വീണ്ടും ഇംഗ്ലാന്തിൽ എത്തിയിരിക്കുന്നു.
ന്യൂകാസ്ല് പട്ടണത്തിൽ ചിലദിവസം താമസി
ച്ചു ഉപദേശം നടത്തി അവിടേനിന്നു സ്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/99&oldid=189357" എന്ന താളിൽനിന്ന് ശേഖരിച്ചത്