താൾ:CiXIV131-8 1881.pdf/86

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 178 —

സായ്പു: കൊടുങ്കാററു വന്നു അടിക്കുന്ന ദിവസത്തിൽ പൂഴി മേലത്രേ
നിൽക്കുന്നതു മഹാകഷ്ടമുള്ള കാൎയ്യം തന്നേ.

മുത്തഛ്ശൻ: സംശയമില്ല, രാത്രിയിൽ ഞാൻ എന്റെ കിടക്കയിൽ
കിടന്നു കാററു അടിക്കയും കടൽ മുഴങ്ങുകയും ചെയ്യുന്നതിനെ കേൾക്കു
മ്പോൾ: അയ്യോ അവസാനനാൾ എത്തി മഹാലോകരോടു ന്യായം വി
ധിപ്പാനായി കൎത്താവു ഇന്നു തന്നെ വരുന്നു എങ്കിൽ, ഞാൻ എവിടേ
നിൽക്കും, എന്നു വിചാരിച്ചു വിറെക്കുന്നു.

സായ്പു: നിങ്ങൾ പാറമേൽ കയറി ഇരുന്നാൽ ആ വക ഭയവും വിറ
യലും എല്ലാം നീങ്ങിപ്പോകും. കാറ്റും കടലും അതിക്രമിക്കുന്ന രാത്രി
യിൽ നിങ്ങൾ ഈ വിളക്കുമാടത്തിൽ ക്ഷേമത്തോടേ ഇരിക്കുന്നതുപോലേ
തന്നേ ക്രിസ്തുവിന്റെ അടുക്കൽ വന്നു, അവനിൽ ആശ്രയിക്കുന്നവർ എ
പ്പേരും മഹാവിധിനാൾ വരുമ്പോൾ ക്ഷേമത്തോടേ പാൎക്കും.

മുത്തഛ്ശൻ: മനസ്സിലായി എങ്കിലും പാറമേൽ കയറി വരുന്നതിന്റെ
പൊരുൾ എനിക്കു നല്ലവണ്ണം ബോധ്യമായില്ല.

സായ്പു: നിങ്ങൾ പാൎക്കുന്ന വീടു വെറും പൂഴിമേലത്രേ നിൽക്കയും കൊ
ടുങ്കാറ്റു വന്നു അടിച്ചാൽ അതു ഇടിഞ്ഞു വീഴും എന്നു നിങ്ങൾ അറിക
യും ചെയ്താൽ നിങ്ങൾ എന്തു ചെയ്യും?

മുത്തഛ്ശൻ: എന്തു ചെയ്യും എന്നോ? ഞാൻ വീട്ടിനെ മുഴുവനും പൊ
ളിച്ചു പാറമേൽ തന്നേ പണിയിക്കും.

സായ്പു: നിത്യജീവന്റെ പ്രത്യാശയെ നിങ്ങൾ സ്വന്തനീതി സൽക്രി
യമുതലായ പൂഴിക്കൂട്ടങ്ങളിന്മേൽ കെട്ടി പണിയിച്ചില്ലയോ?

മുത്തഛ്ശൻ: അതു അങ്ങിനേ തന്നേ.

സായ്പു: ആകയാൽ ആ പൂഴിക്കൂട്ടം എല്ലാം പൊളിച്ചു: ഞാൻ ഇന്നു
വരേ ഇരുന്നതുപോലേ ഇനിമേലും ഇരുന്നാൽ എനിക്കു നാശമത്രേ എ
ന്നു ചൊല്ലി രക്ഷക്കായി കൎത്താവായ യേശുക്രിസ്തുവിൽ ആശ്രയിച്ചുകൊ
ൾവിൻ. ഏതു കൊടുങ്കാററിലും ഉറപ്പായി നിൽക്കുന്ന പാറയും സ്വൎഗ്ഗത്തി
ന്റെ വഴിയും അവൻ തന്നേ. പാപിയായ നിങ്ങൾ അവിടേ എത്തു
വാൻ കഴിയേണ്ടതിനു അവൻ പ്രാണനെ വിട്ടു മരിച്ചു. ഇങ്ങിനേ അ
വൻ നിങ്ങൾക്കു വേണ്ടി ചെയ്തതിനെ വിശ്വാസത്താലേ മുറക പിടി
ച്ചാൽ നിങ്ങൾ പാറമേലത്രേ.

മുത്തഛ്ശൻ: പറഞ്ഞതിനെ നല്ലവണ്ണം ഗ്രഹിച്ചിരിക്കുന്നു.

സായ്പു: പറഞ്ഞതിനെ ഗ്രഹിച്ചുവോ. അങ്ങിനേ ചെയ്താൽ നി
ങ്ങൾ ഭാഗ്യവാൻ. നിങ്ങൾക്കു നല്ലതും നിശ്ചയവും നിശ്ചലവുമായ പ്ര
ത്യാശ ഉണ്ടാകും അവസാനനാളോ മരണദിവസമോ അടുത്തു വരുന്നതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/86&oldid=189332" എന്ന താളിൽനിന്ന് ശേഖരിച്ചത്