താൾ:CiXIV131-8 1881.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 179 —

നെ കാണുമ്പോൾ: എന്റെ രക്ഷ സമീപമായി എന്നു നിങ്ങൾ ചൊ
ല്ലി സന്തോഷിക്കും.

അന്നു തീക്കപ്പൽ പോകുന്നതുവരേ സായ്പു എന്റെ മുത്തഛ്ശനോടു
സംസാരിച്ചതു എല്ലാം ഇനി എന്റെ ഓൎമ്മയിൽ നിന്നില്ല, എങ്കിലും
പോകും മുമ്പേ അവൻ ഞങ്ങളുമായി മുട്ടുകുത്തി: ആ വലിയ ദിവസ
ത്തിൽ ഞങ്ങൾ എല്ലാവരും പാറമേലത്രേ കണ്ടെത്തപ്പെടേണം എന്നു
പ്രാൎത്ഥിച്ചു.

പിന്നേ വൈകുന്നേരത്തു മുത്തഛ്ശൻ തന്റെ മുറിയിൽ ചെല്ലുമ്പോൾ
എന്റെ കൈ പിടിച്ചു: ആലിക്കേ

ഉറപ്പേറിയ ക്രിസ്തുപാറമേൽ നിലം ഞാൻ
ശേഷം നിലം ഒക്കെയും ചതിവുള്ള പൂഴിതാൻ.

എന്നു നമ്മുടെ ജേമ്സ് പാടി പോയതുപോലേ പറവാൻ കഴിയുന്നതു
വരേ ഞാൻ ഇന്നു ഉറങ്ങുകയില്ല എന്നു പറഞ്ഞു.

മുത്തഛ്ശൻ താൻ പറഞ്ഞപ്രകാരം ചെയ്തു എന്നു ഞാൻ വിശ്വ
സിക്കുന്നു.

൧൨. അദ്ധ്യായം.

രവിരശ്മി കൊണ്ടുപോകപ്പെട്ടതു.

കാറ്റും മഴയും പെരുകിയ ഒരു തിങ്കളാഴ്ച രാവിലെ കുട്ടിയെ പുറത്തു
കൊണ്ടു പോകുവാൻ കഴിയായ്കകൊണ്ടു, ഞാൻ അവളോടു കൂടെ മുറിയിൽ
ഇരുന്നു നേരംപോക്കിന്നായി ഉണ്ടകളിച്ചു. മുത്തഛ്ശൻ എന്റെ അഛ്ശ
നോടുകൂട പാതാരത്തിനു ചെന്നു തീക്കപ്പലിന്റെ വരവിന്നായിട്ടു കാത്തി
രുന്നു. അന്നു തിമ്പി നീലനിറമുള്ള കുപ്പായവും വെളുത്ത മേൽക്കുപ്പായവും
ഉടുത്തുംകൊണ്ടു സൌഖ്യത്തിന്റെയും ഉല്ലാസത്തിന്റെയും സ്വരൂപമാ
യി വിളങ്ങി. ഉണ്ട ഞാൻ കൈയിൽപിടിച്ചു മേലോട്ടു എറിയുംതോറും
അവൾ വലിയ സന്തോഷവും നിലവിളിയും കൊണ്ടു വഴിയെ പാഞ്ഞു
അതിനെ എടുത്തു വീണ്ടും ചാടേണ്ടതിനു പിന്നേയും പിന്നേയും എന്റെ
അടുക്കൽ കൊണ്ടു വരും. ഞങ്ങൾ അങ്ങിനേ കളിച്ചുകൊണ്ടിരിക്കുമ്പോൾ
എന്റെ അഛ്ശൻ മുറിയിൽ വന്നു: കുട്ടി ഇവിടെ ഉണ്ടോ? അവർ വരുന്നു
ണ്ടു എന്നു പറഞ്ഞു.

ആർ വരുന്നു? അഛ്ശാ, എന്നു ഞാൻ ചോദിച്ചു.

ചെറിയ തിമ്പിയുടെ അഛ്ശനും അമ്മയും വരുന്നു, അവർ നിന്റെ
മുത്തഛ്ശനോടുകൂടേ ഇങ്ങോട്ടു നടന്നു തോട്ടത്തിൽ എത്തിയിരിക്കുന്നു, എ
ന്നു അവൻ പറഞ്ഞു. എന്റെഅപ്പൻസംസാരിച്ചുകൊണ്ടിരുന്നപ്പോൾ
മുത്തഛ്ശൻ ഒരു സായ്പിനെയും മാതമ്മയെയും മുറിയുടെ അകത്തു കൊ
ണ്ടു വന്നു. മാതമ്മ കുട്ടിയെ കണ്ട ഉടനെ മുന്നോട്ടു ചെന്നു; കൈ രണ്ടും
തന്റെ മകളുടെ ചുറ്റും കെട്ടിവെച്ചു അവളെ മാറത്തു അണെച്ചു; ഇനി


12*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/87&oldid=189334" എന്ന താളിൽനിന്ന് ശേഖരിച്ചത്