താൾ:CiXIV131-8 1881.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

AN ILLUSTRATED MALAYALAM MAGAZINE.

Vol. VIII DECEMBER 1881. No. 12.

SAVED AT SEA, A LIGHT-HOUSE STORY.
(By the Fev. C. Miller.)

സമുദ്രത്തിൽ നിന്നു രക്ഷപ്പെട്ടതു, ഒരു വിളക്കുമാടക്കഥ.

(൧൬൫–ാം ഭാഗത്തിൽനിന്നു തുടൎച്ച)

ഈ കത്തിനെ വായിച്ചു കേട്ടശേഷം കുട്ടിയെ അയക്കുന്നില്ല, എന്നു
പറയാമോ? ഹാ അവൎക്കു എത്ര സന്തോഷം ഉണ്ടു, എന്നു മുത്തശ്ശൻ
പറഞ്ഞു. എന്നാൽ ഞാൻ കുട്ടിയെ എൻറെ മടിയിൽ ഇരുത്തി: തിമ്പി
യേ നിന്നെ കാണാൻ ആർ വരും? നിൻറെ അമ്മ വരും. ചെറിയ തി
മ്പിയെ കാണാൻ തന്നെ അമ്മ വരും എന്നു പറഞ്ഞു. അപ്പോൾ കുട്ടി
എന്നെ ഉററു നോക്കി രണ്ടു മൂന്നു വിനാഴിക വലിയ വിചാരത്താടേ ഇരു
ന്നാറേ തല കുലുക്കി: പ്രിയ അമ്മ ചെറിയ തിമ്പിയെ കാണാൻ വരും,
എന്നു പറഞ്ഞു സന്തോഷിച്ചു. എന്നതിനെ കണ്ടു ആ കിഴവനായ
സായ്പ് വളരേ പ്രസാദിച്ചു: അമ്മ ഇനി ഓൎമ്മയിൽ ഉണ്ടു എന്നു ചൊല്ലി
കൈകൊണ്ടു കുട്ടിയുടെ തലയെ തഴുകി.

അനന്തരം ഞങ്ങൾ മുത്താഴം കഴിച്ച തീന്നശേഷം സായ്പ് എന്നെ
നോക്കി: ആലിക്കേ ഞാൻ മുമ്പേ കൈയിൽ തന്നെ ചെറിയ എഴുത്തിനെ
വായിച്ചുവോ? എന്നു ചോദിച്ചു.

മുത്തഛ്ശൻ: അതേ സായ്പേ ഞങ്ങൾ അതിനെ വായിച്ചു. മുമ്പേ
ഇവിടെ വിളക്കുമാടപ്പണി എടുക്കുന്ന ജേമ്സും കൂടേ അതിനെ വായിച്ചു.
അവൻ മരിച്ച ദിവസം രാവിലേ ദ്വീപിനെ വിട്ടു പോകുന്ന സമയം: ഞാൻ
പാറമേൽ ഇരിക്കുന്നു എന്നു ചൊല്ലി തോണിയിൽ കയറി ഓടിച്ചു തുടങ്ങി.
ഞാനോ ഇന്നുവരെയും പൂഴിമേലത്രേ ഇരിക്കുന്നു. കൊടുങ്കാറ്റു വന്നു അ
ടിച്ചാൽ എൻറ കെട്ട് നിലനില്ക്കുന്നില്ല, എന്ന ഭയം എന്നെ വലക്കു
ന്നു. അതുകൊണ്ടു പൂഴിയെ വിട്ട പാറമേൽ കയറി വരേണ്ടതു എങ്ങിനേ,
എന്നു എന്നോടു പറയേണം എന്നു വളരെ അപേക്ഷിക്കുന്നു. |


12

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/85&oldid=189331" എന്ന താളിൽനിന്ന് ശേഖരിച്ചത്