താൾ:CiXIV131-8 1881.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 141 —

പരീസിലും (൧൭൮൯ തൊട്ടു) ശേഷം പരന്ത്രീസ്സനഗരങ്ങളിലും കോയ്മമറി
ച്ചലുള്ള പരന്ത്രീസ്സ്കാർ നടത്തിയ അറുകുലകളെ ലോകചരിത്രത്തിൽ
വായിക്കാമല്ലോ. രാജവധം കുലീനവധം രോമകത്തോക്കപാതിരിമാരെ
കൊല്ലുക ധനവാന്മാരെയും അനിഷ്ടന്മാരെയും നിഗ്രഹിച്ചു അവരുടെ
സമ്പത്തു കവരുക അല്ലാതേ ക്രിസ്താബ്ദത്തെ നീക്കി മാസങ്ങളുടെ പേ
രിനെ മാററി ആഴ്ച വട്ടത്തെ കളഞ്ഞു പ്രാൎത്ഥനയെയും രോമകത്തോലിക്ക
മതത്തെയും നിസ്സാരമെന്നു നിഷേധിച്ചിരിക്കുന്നു. ഏറിയ അദ്ധ്യക്ഷന്മാ
രും പാതിരിമാരും ക്രിസ്തനെ തള്ളിപ്പറഞ്ഞു പല മാനങ്കെട്ട പാതിരിമാർ
തങ്ങൾ ഇത്രോടം കാണിച്ചതു ചതിയും ചെപ്പടിക്കളിയും അത്രേ എന്ന
റിയിച്ചു സ്ഥാനത്തെ ഉപേക്ഷിച്ചു. ജനങ്ങളോ പൈശാചികവിഭ്രാന്തി
പിടിച്ചവരായി പള്ളിപ്പീഠങ്ങളെ തകൎത്തു പ്രസംഗ കുമ്പസാരപീഠങ്ങളെ
എരിച്ചു രൂപങ്ങൾക്കു അംഗഭംഗം വരുത്തി സഭാപാത്രങ്ങളെ അശുദ്ധ
മാക്കി പള്ളിമണികളെ ഉരുക്കി ശവപ്പെട്ടികളെ പൊളിച്ചു പള്ളിത്തട്ടുമുട്ടു
വിറകാക്കിക്കീറി പള്ളികളെ പാഴാക്കി അവററിൽ വിനോദത്തിന്നായി കുടി
ച്ചു അത്രോടം വിശുദ്ധമായതു തമാശയാക്കിക്കളഞ്ഞു. അതു പുറമേ ബു
ദ്ധിസേവയെ സങ്കല്പിച്ചു അനേകായിരസഭകളിൽ ഓരോ സ്ത്രീകളെ ബുദ്ധി
ദേവിമാരായി പ്രതിഷ്ഠിച്ചു ദൈവദൂഷണങ്ങൾ പറഞ്ഞും ദൈവത്തെ നി
ഷേ ധിച്ചും കൊണ്ടു ബുദ്ധിയുടെ വിശേഷതയും വൎണ്ണിക്കയും ചെയ്തു . അ
ത്രേ മതി ഏറപ്പറഞ്ഞാൽ ചോര തെറുത്തുപോകും. ആ രോമകത്തോലി
ക്കപരന്ത്രീസ്സ് രാജ്യത്തിൽനിന്നു സൎവ്വസാധാരണത്തിന്റെ വിഷം ശേഷം
വിലാത്തിയിലേക്കും പരന്നു പോയി എന്നതിനു ചരിത്രം സാക്ഷി പറഞ്ഞി
രിക്കേ ദൈവവചനത്തെ രോമസഭയിൽ പറയിങ്കീഴ് വെച്ചു ജീവനുള്ള
ദൈവത്തിന്റെ അരുളപ്പാടുകൾക്കു പകരമായി മാനുഷികജ്ഞാനക്കണ്ടെ
ത്തപ്പാടുകളെ ഉപദേശിച്ചു ജീവനുള്ള വിശ്വാസത്തെ ഘോഷിക്കായ്കയാല
ത്രേ ഈവക ദോഷങ്ങളുണ്ടായി എന്നു പാപ്പാവു സ്വീകരിക്കാതേ താൻ
ലോകൈകയഥാസ്ഥാപകൻ എന്നു നടിച്ചു വമ്പു മൊഴിയുന്നതു ദൈവാ
ത്മാവിൽനിന്നു ഉണ്ടായതല്ല എന്നും ആ കേടിനു സുവിശേഷസഭ കാര
ണം അല്ലെന്നും സ്പഷ്ടം.

സുവിശേഷസഭ എന്നതു രുസ്സ്യരാജ്യത്തിൽ ഉത്ഭവിച്ച നഹിസ്ഥത്വ
ത്തിനും ശശിയിലേ ശശത്തിനും ഹേതു എന്നു പറഞ്ഞാൽ ഒക്കും. സൎവ്വ
സാധാരണക്കാൎക്കും ഏതാനും സങ്കടം ഉണ്ടു എന്നു സുവിശേഷസഭ ക
ണ്ടു അന്യായത്തെ നന്നാക്കുവാനും ദൈവവചനംമൂലമായിട്ടുള്ള ദിവ്യശ
ക്തികൊണ്ടു അവരെ തെററുള്ള വഴികളിൽ തെറ്റിപ്പാനും നോക്കുന്നു.
ആയതു ദൈവകരുണയാൽ സാധിക്കയും ചെയ്യുന്നു.
(ശേഷം പിന്നാലേ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/77&oldid=189317" എന്ന താളിൽനിന്ന് ശേഖരിച്ചത്