താൾ:CiXIV131-8 1881.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 142 –

SUMMARY OF NEWS.

വൎത്തമാനച്ചുരുക്കം.

പ്രിയവായനക്കാരേ മുമ്പേത്ത സുല്ത്താനെ
കൊന്നുകളഞ്ഞ കുറ്റക്കാരുടെ വിസ്താരം ഇ
പ്പോൾ തീൎന്നു. അവർ ആ ദുഷ്ടത ചെയ്ത പ്ര
കാരം തെളിഞ്ഞുവന്നതിനാൽ രണ്ടാൾക്കു കഠി
നതടവും ശേഷിക്കുന്ന ൧൧ പേൎക്കു മരണശി
ക്ഷയും വിധിച്ചിട്ടും സുൽത്താൻ മാപ്പ് കൊടു
ത്തു ശിക്ഷയെ നാടുകടത്തലാക്കി മാറ്റിക്കള
കയും ചെയ്തു. കഴിഞ്ഞു പോയ സുൽത്താന്റെ
അമ്മ ഇന്നും ജീവനോടെ ഇരിക്കുന്നതുകൊണ്ടു
വിസ്താരത്തിന്റെ തെളിവു കേട്ട ഉടനേ ഇ
പ്പോഴത്തേ സുൽത്താന്നു കത്തയച്ചു മകന്റെ
നിൎദ്ദോഷതയെ തെളിയിക്കേണ്ടതിന്നു ഇത്ര
പ്രയത്നം ചെയ്തതിന്നിമിത്തം വളരേ ഉപചാ
രവാക്കുകളെ പറഞ്ഞു പോൽ. തുൎക്കൎക്കും പ്രാ
ഞ്ചിക്കാൎക്കും തല്ക്കാലം നല്ല ചേൎച്ചയില്ലാ. പ്രാ
ഞ്ചിക്കാർ തൂനിസ് എന്ന ദേശത്തിൽ മേൽവി
ചാരം നടത്തുവാൻ തുടങ്ങിയതുകൊണ്ടു ഒരു
നാൾ പക്ഷേ മിസ്രദേശത്തെയും സ്വാധീ
നമാക്കുവാൻ ആഗ്രഹിച്ചു തുൎക്കസാമ്രാജ്യത്തി
ന്നു നഷ്ടം വരുത്തും എന്നു പ്രാഞ്ചിക്കാരിൽ
സംശയിപ്പാൻ തുടങ്ങിയിരിക്കുന്നു. പ്രാഞ്ചി
ക്കാരുടെ സ്ഥാനാപതി സുൽത്താനെ കാണ്മാൻ
വന്നപ്പോൾ ഒരു മന്ത്രി സുൽത്താന്നു നിങ്ങളെ
കാണ്മാൻ മനസ്സില്ല എന്നറിയിച്ചാറേ ആ സ്ഥാ
നാപതി വളരേ മുഷിഞ്ഞു ഒരു വലിയരാജ്യ
ത്തിന്റെ സ്ഥാനാപതിയെ ഇങ്ങിനേ അപ
മാനിച്ചതിനാൽ എന്തുണ്ടാകും എന്നു നിങ്ങളു
ടെ യജമാനൻ പിന്നേ കാണും എന്നുത്തരം
പറഞ്ഞതു സുൽത്താൻ കേട്ട ശേഷം പ്രാഞ്ചി
ക്കോയ്മയോടു വേഗം ഇണങ്ങിക്കൊൾകയും ചെയ്തു.

പ്രാഞ്ചിക്കാർ സ്ഫാക്സ് (Sfax) എന്ന പട്ടണ
ത്തെ അതിനു മുമ്പാകേ നങ്കൂരമിട്ട പോൎക്കപ്പ
ലുകളുടെ പീരങ്കിത്തോക്കുകൊണ്ടു വെടിവെ
ച്ചു നശിപ്പിക്കുന്നതു ഇതുവരേ നല്ലവണ്ണം സാ
ധിച്ചിട്ടില്ലാ. കരയിൽ ഇറങ്ങേണ്ടതിന്നു വേ
ണ്ടുവോളം പടയാളികളും ഇല്ലാ. ആ പട്ടണ
ത്തെ കാത്തു രക്ഷിക്കുന്നവർ ആശ്ചൎയ്യകരമായ

പ്രാപ്തിയെയും ഉപായത്തെയും കാണിക്കുന്ന
തുകൊണ്ടു വിലാത്തിയിൽ അഭ്യസിച്ച സേനാ
പതികൾ കാൎയ്യം നടത്തുന്നു എന്നു തോന്നുന്നു.
പട്ടണത്തെ ബലാല്ക്കാരേണ പിടിപ്പാനായി
ട്ടു 5000 ആളുകൾ ആവശ്യം 600 മാത്രം പ്രാഞ്ചി
ക്കാരുടെ കപ്പലുകളിൽ ഇരിക്കകൊണ്ടു കാ
ൎയ്യം വേഗം തീൎപ്പാൻ പാടില്ലല്ലോ.

തുൎക്കർ മാത്രമല്ല ഇതാല്യരും തൂനിസ് ദേശ
ത്തിന്റെ കാൎയ്യം നിമിത്തം വായ്യാരം പറയു
ന്നു. മുമ്പേ അദ്ധ്വാനം കൂടാതേ ഇതാല്യരു
ടെ രാജ്യം വിസ്താരമായി വന്നു. അവർ ചില
പ്പോൾ യുദ്ധത്തിൽ തോറ്റുപോയാലും വേറേ
രാജ്യക്കാരെക്കൊണ്ടു അവൎക്കു ഒടുക്കം ലാഭം ഉ
ണ്ടാകും. 1859-ാംമതിൽ ഔസ്ത്രിയക്കാർ അവരു
ടെ മേൽ ജയംകൊണ്ടിട്ടും പ്രാഞ്ചിക്കാരുടെ സ
ഹായത്താൽ അവൎക്കു ഒരു വലിയ ലേശം കിട്ടി.
പ്രാഞ്ചിക്കാരും ഗൎമ്മാന്യരും തമ്മിൽ തമ്മിൽ
യുദ്ധം ചെയ്തുകൊണ്ടിരിക്കേ അവർ മുമ്പേ
പ്രാഞ്ചിക്കാർ കാത്തു രക്ഷിച്ച പാപ്പാവിന്റെ
രാജ്യത്തെ അതിക്രമിച്ചു കൈക്കലാക്കി ഇപ്ര
കാരം ഇന്നേയോളം എല്ലാം എളുപ്പത്തോടേ
കിട്ടിയ ശേഷം പ്രാഞ്ചിക്കാർ അഫ്രിക്കഭൂഖ
ണ്ഡത്തിൽ അധികമായി അധികാരം പ്രാപി
ക്കുന്നതു അവൎക്കു അസഹ്യമായി തോന്നുന്നു.
അവരും വല്ലതും സമ്പാദിപ്പാൻ വളരെ ആഗ്ര
ഹിക്കുന്നെങ്കിലും വാളൂരി പോരാടുവാൻ അവ
ൎക്കു ധൈൎയ്യം ഇല്ലായ്ക കൊണ്ടു ഇപ്പോൾ എന്തു
ചെയ്യേണ്ടു എന്നറിയുന്നില്ലാ. ചില വൎഷം മു
മ്പേ അന്തരിച്ച മാർപാപ്പാവിന്റെ ശവം പാ
തിരിമാർ ഇന്നാൾ വീണ്ടും എടുത്തു തീൎച്ചയായി
അടക്കേണ്ടതിന്നു വേറെ ഒരു പള്ളിയിലേക്കു
കൊണ്ടുപോയപ്പോൾ ചില ദുഷ്ടർ വളരേ അല
മ്പൽ വരുത്തി ശവസംസ്കാരം നടക്കുന്ന സമയ
ത്തിൽ പള്ളിയുടെ വാതിലോടു മുട്ടി പ്രാൎത്ഥ
ന പോലും കേൾപ്പാൻ കഴിയാത്ത വണ്ണം ഒ
ച്ചപ്പെടുത്തുകയും ചെയ്തു. ആയവൎക്കു പിന്നേ
തിൽ കഠിനശിക്ഷ കിട്ടിയതു നല്ലതു തന്നെ.

ഇംഗ്ലന്തിൽനിന്നു ഭയങ്കരമായ ഒരു കലപാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/78&oldid=189319" എന്ന താളിൽനിന്ന് ശേഖരിച്ചത്