താൾ:CiXIV131-8 1881.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 108 —

പത്ഥ്യം. — ദീനക്കാരൻ ചോദിച്ചല്ലാതെ ഭക്ഷിപ്പാൻ ഒന്നും കൊടുക്ക
രുതു. ചോദിച്ചാൽ വെറും ചോറേ കൊടുക്കാവു. ആറു മാസത്തോളം
മീൻ ഇറച്ചിവകകളെ തൊടരുതു. ആ സമയത്തോളം തണ്ണീർ കുടിക്ക
യും പച്ചവെള്ളത്തിൽ കുളിക്കയും ചെയ്ക. ഇതു ഒരു രോമപ്പാതിരിയാർ
പരീക്ഷിച്ചു പ്രസിദ്ധമാക്കിയ മരുന്നു. അദ്ദേഹം പേക്കുറുനരിക്കടി ഏററ
പത്തു പേരെ നോക്കി അവർക്കു ഇതിനാൽ ഗുണം വരുത്തി. ആ സമയം
വിഷം തീണ്ടിയ വേറെ ഇരുപതു ആളുകൾ ഈ മരുന്നു സേവിക്കാതെ
മരിച്ചു പോൽ. Mudr. Mail 17th June 1881.

THE EXCELLENCY OF THE GIFT OF THE HOLY GHOST.
വിലയേറിയ പൊരുൾ ആത്മാവ്.
രാഗം ധനാസരി.അടന്തതാളം

പല്ലവം.
പൊരുളൊന്നുണ്ടിഹമ്മിതിൽ— അവ മതിപ്പാൻ
പൊരുളൊന്നും ഭുവികാണ്മില്ല.

അനുപല്ലവം.

മരുവുന്നഗുണംസദാ—തജ്ഞാനം മഹാത്മം.
ഉരുവു ജഡം അതിന്നു—സഞ്ചാരം വ്യയമാത്മം—പൊരു.

ചരണങ്ങൾ

1. നശിപ്പിച്ചാൽ ആത്മം പിന്നെ—വീണ്ടെടുപ്പിന്നു,
വശിച്ചാലും വകയില്ലൊന്നും
വസിച്ചാലും വിപിനേ മുറ്റും—ആയുസ്സുകാലം.
നശിക്കല്ലാ വേറൊന്നില്ല.
വിശ്വം മേവുന്ന ഈശൻ— നൽകും പ്രധാനവേദം
വിശ്വത്തിൻ നരൻ വിശ്വ—സിപ്പാനുള്ളാരു ബോധം.—പൊരു.

2. വേദം പ്രധാനം തന്നേ— ആത്മാവിന്നു
ഭേദമെന്ന്യേ ഔഷധം
നാദം അതിൻ ധ്വനികൾ— അഖിലവും
ബോധം വരും ഔഷധം.
കാതം കാവടികെട്ടി എവിടേ ചെന്നാലും നിൻ
ഖേദം ദുൎച്ചിതം വിട്ടു ഭേദമായ്വരുമോ ചൊൽ. — പൊരു.

3. പരൻ വാഴും പരത്തിൽ എന്നും— വാഴണമെങ്കിൽ
പരനാഥൻ വരം തരണം.
നരൻ ജഡാമുടിവളൎത്തി—തപസ്സുചെയ്താൽ
വരുമോ ഭക്തി ദയാഗുണം
മരിച്ചാൽ പിൻ അതുകൊണ്ടു ഘോരനരകം നീങ്ങാ
ധരണിയിൽ ഇതു കണ്ടു—അരുൾവേദം ശരി വാങ്ങു—പൊരു
ആ. ആഭരണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/56&oldid=189275" എന്ന താളിൽനിന്ന് ശേഖരിച്ചത്