താൾ:CiXIV131-8 1881.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 109 —

THE KURDS. കുൎദ്ദർ.

കുൎദ്ദരുടെ തലവന്മാർ.

മേലേ ചിത്രത്തെ നോക്കിയാൽ ആ മനുഷ്യരുടെ കൊക്കുമൂക്കും മുരം
മീശയും പോരിന്നു ഒരുമ്പാടുള്ള മുഖഭാവവും ആയുധങ്ങളും മതി കൂച്ചൽ
പിടിപ്പിപ്പാൻ. ഇവരുടെ പിതാമഹന്മാൎക്കു ഖൽദയർ എന്നു പേർ. ആ
യവർ നെബുകദ്‌നേസരിന്റെ കാലത്തു ഏകദേശം ൬൦൦ വൎഷം ക്രിസ്താ
ബ്ദത്തിനു മുമ്പേ തിഗ്രിനദിയുടെ കിഴക്കുള്ള പൎവ്വതത്തിൽനിന്നും മലപ്ര
ദേശത്തിൽനിന്നും ഇറങ്ങി ഫ്രാത്ത് തിഗിനദികളുടെ സമഭൂമിയിൽ പാ
ൎത്തുവന്ന സുഖപ്രിയന്മാരെ ജയിച്ചു ഖൽദായരാജ്യത്തെ സ്ഥാപിച്ച ശേ
ഷം ഏറിയ യുദ്ധങ്ങളെ നടത്തിയതിൽ ഇസ്രയേൽ യഹൂദരാജ്യങ്ങളെ ആ
ക്രമിച്ചു ജയിച്ചിരിക്കുന്നു. ഹബക്കുൿപ്രവാചകൻ (ഏക. ൬൨൬ ക്രി.മു.)
ഇവരുടെ ഭയങ്കരമുള്ള കാഴ്ചയും വരവുംകൊണ്ടു പറയുന്നതാവിതു (൧, ൬ ഇത്യാദി) :

"ഞാൻ കൈപ്പും വേഗവും ഉള്ള ആ ജാതിയായ ഖൽദയരെ ഉയൎത്തുന്നു. അവർ തങ്ങൾ
ക്കല്ലാത്ത വാസസ്ഥലങ്ങളെ അനുഭവിപ്പാൻ ദേശത്തിന്റെ വീഥിയിൽകൂടെ കടന്നു വരും. അ
വർ ഘോരവും ഭയരവുമുള്ളവർ . . . . . . . അവരുടെ കുതിരകൾ വള്ളിപ്പുലികളെക്കാൾ വേ
ഗവും അസ്തമിക്കുന്ന സമയത്തു സഞ്ചരിക്കുന്ന ഓനായ്ക്കളെക്കാൾ ഉഗ്രതയും ഉള്ളവ ആകുന്നു.
അവരുടെ കുതിരക്കാർ പരക്കും അവരുടെ കുതിരക്കാർ ദൂരത്തുനിന്നു വരും. അവർ ഭക്ഷിപ്പാൻ
ബദ്ധപ്പെടുന്ന കഴുകനെന്ന പോലെ പറന്നു വരും ഇത്യാദി,

ഇവരുടെ ഭാഷെക്കു എബ്രായ അറവി മുതലായ ഭാഷകളോടു ഉറ്റ സംബന്ധം ഉണ്ടു.

ഖദായരാജ്യം നശിച്ചു എങ്കിലും അവരുടെ സന്തതിയായ കുൎദ്ദർ എ
ന്ന ജാതി ഇന്നുമു ണ്ടു . ഇവർ തിഗ്രിനദിയുടെ കിഴക്കുള്ള കുൎദ്ദപൎവ്വ തങ്ങളിൽ
പാൎക്കുന്നു. പൎവ്വതങ്ങൾ എന്നു പറയുന്നതോ ഹിമവാൻ തുടങ്ങിയ പൎവ്വത

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/57&oldid=189277" എന്ന താളിൽനിന്ന് ശേഖരിച്ചത്