താൾ:CiXIV131-8 1881.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 107 —

വേണ്ടുവോളം കഴിവുണ്ടു . ഇത്രവലിയ തക്കത്തെ നമുക്കു വരുത്തിത്തന്ന
ദയാലുവായ നമ്മുടെ കൎത്താവിന്നു സ്തുതി മാനമഹത്വങ്ങൾ എന്നേക്കും
ഉണ്ടാവൂ താക. ആമെൻ. J.Lffr.

൧.വീണ്ടെടുപ്പിനായെനിക്കു യാഗം
ആകിയ മഹാപുരോഹിത!
എന്റെ ഉള്ളിലും നിൻ അനുരാഗം
കൊണ്ടു ബലി നീ നടത്തുക.
൩. ആകയാൽ എൻ ഇഷ്ടം വെട്ടിക്കൊന്നും
ഹൃദയം പറിച്ചും അരുളി
എന്റെ വേദനാവിളികൾ ഒന്നും
കൂട്ടാക്കാതേ ചെയ്ത നിൻ പണി.
൨.സ്നേഹത്തിൽ ജനിച്ചതേ അല്ലാതേ
സ്നേഹം ഏതിനെയും കൈക്കൊള്ളാ;
നിന്റേ കൈയിൽ കൂടി നടക്കാതേ
ഉള്ളത് ഒട്ടും അഛ്ശനോടെത്താ.
൪. ബലിപീഠത്തിങ്കൽ കനൽ കൂട്ടി
എന്നെ കെട്ടിവെച്ചു മുഴുവൻ;
ശേഷമില്ലാതോളം അഗ്നി മുട്ടി
ദഹിപ്പിക്ക പ്രിയരക്ഷകൻ!

൫. അഛ്ശന്നിങ്ങനേ ബലി രുചിക്കും;
ഗ്രാഹ്യമല്ലോ നിൻ ക്രിയ എല്ലാം;
ഇപ്രകാരം ഭൂമിമേൽ എനിക്കും
ദൈവത്തിന്നു യാഗം അൎപ്പിക്കാം.

A CURE OF HYDROPIOBIA.
ജലഭയരോഗചികിത്സ.

ഭ്രാന്തന്നായി നരി മുതലായ മൃഗങ്ങളാൽ തീണ്ടിപ്പോയവൎക്കു നല്ലൊ
രു മരുന്നുച്ചാൎത്തു ആവിതു.

1. ഒരു രൂപ്പികത്തുക്കത്തിന്റെ കരിയുമ്മത്തിൻ (നീല ഉമ്മത്തം
Datura fastuosa) ഇലയുടെ ചാറും.
2. രണ്ടു ഉറുപ്പികത്തൂക്കം അരിയും.
3. ഓരുറുപ്പികത്തൂക്കം എള്ളെണ്ണയും (sesamum, Gnghelly seed,
Hindustani " till").
4. ഓരുറുപ്പികത്തൂക്കം പുതുതായി പറിച്ച തേങ്ങയുടെ കാമ്പും.
5. ഓരുറുപ്പികത്തൂക്കം തെങ്ങിൻ ചക്കരയോ പനച്ചക്കരയോ (jag–
ree, Hindustani "gurh").

ഇതു മുതിൎന്നവർക്കു. കുട്ടികൾക്കു പ്രായത്തിനു തക്കവണ്ണം ഉമ്മത്തിൻ
ഇലയുടെ നീരും മററും കുറെക്കേണ്ടതു.

സേവിക്കേണ്ടുന്നവിധം.— അഞ്ചാറു ദിവസം കടിപെട്ട ശേഷം
വെറും വയറ്റിൽ സേവിക്കേണം.

അനുഭവം.— മരുന്നു സേവിച്ചു രണ്ടു മൂന്നു മണിക്കൂറു കഴിഞ്ഞ ശേ
ഷം കടിയേററവൻ നായിൻ ഭ്രാന്തു പിടിച്ചവരുടെ ഗോഷ്ഠികളെ ചില
മണിക്കൂറോളം കാണിക്കുന്നു എങ്കിലും ഒന്നും പേടിപ്പാനില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/55&oldid=189274" എന്ന താളിൽനിന്ന് ശേഖരിച്ചത്