താൾ:CiXIV131-7 1880.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 5 —

I. THE DATE PALM (Phœnix dactylifera).

ഈത്തപ്പന. (1)1)

സ്ഥാവരശാസ്ത്രികൾ3) പനവൎഗ്ഗത്തിൽ നാനൂറോളം കണ്ടെത്തിയി
രിക്കുന്നു. ഈ രാജ്യത്തിലും പലവിധം പനകൾ ഉണ്ടു4). ഒന്നു കുറയ നൂ
റോളം പ്രയോഗമുള്ള തെങ്ങിനെയും വിദ്വാന്മാർ ഈ വൎഗ്ഗത്തിൽ ചേൎത്തി
രിക്കുന്നു. ഭാരതീയരോ (ഹിന്തുക്കളോ) അതിനെ കല്പവൃക്ഷമായിട്ടെണ്ണു
ന്നു. എല്ലാ പനകളിലും വെച്ചു ഏറ്റവും പ്രയോജനവും മനോഹരവുമു
ള്ളതു ഈത്തപ്പന തന്നെ. അതിന്നു ഈന്ത് വൃക്ഷം എന്നും ഖൎജ്ജുരവൃക്ഷം


1) ഈ വിവരം ഒരു കൊല്ലത്തിൽ അധികം നമ്മുടെ കൈയിൽ ഉണ്ടു. കഴിഞ്ഞു ആണ്ടിൽ
പശ്ചിമതാരകയിൽ ഈത്തപനയെ കുറിച്ചുള്ള വിവരത്തെ കണ്ടപ്പോൾ ഈ കടലാസ്സു ഒരുങ്ങീ
ട്ടുണ്ടായിരുന്നു. 2) മേലേത്ത ചിത്രം അറവികളുടെ ഒരു പാളയത്തെയും അതിന്റെ അടുക്കെ
നില്ക്കുന്ന രണ്ടു ഈത്തപ്പനകളെയും മറ്റും കാണിക്കുന്നു. 3) Botanists. 4) ഈ നാട്ടിലേ
പനകളിൽ ചിലതു പറയുന്നു. അവയാവിതു: അരണപ്പന, ആനപ്പന, ആലമ്പന, ആൎയ്യപ്പ
ന, ഇരട്ടപ്പന, ഈത്തപ്പന, ഈറപ്പന, എഴുത്തോലപ്പന, കണ്ണിപ്പന, കയറ്റുപന, കരിമ്പന,
കരിവേലിപ്പന, കാരമ്പന, കാല്പന, കാളിപ്പന, കുടപ്പന, കൂനൻപന, ചീളിപ്പന, ചൂണ്ടപ്പന,
താളിപ്പന, തിരിപ്പന, തീപ്പന, തുടപ്പന, നിലപ്പന, നീലങ്കരിമ്പന, പാറമ്പന, മതിൽപ്പന,
വള്ളിപ്പന, വാട്ടപ്പന, വിരിപ്പൻപന, വെട്ടപ്പന, വെക്കപ്പന ഇത്യാദി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/9&oldid=188489" എന്ന താളിൽനിന്ന് ശേഖരിച്ചത്