താൾ:CiXIV131-7 1880.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– 4 –

69. തിരുമന മന്ത്രണം— തേടുന്നവരാർ ?
പരമപ്രതിഫലം—നേടുന്നതിങ്ങാർ?

70. നായനുസരണം—ശ്രുതിശ്രവണം
നടയിരുത്തുകെന്നും—ശ്രദ്ധയും വേണം.

71. ഇന്ദ്രിയജയം എത്താ—തന്ദ്രമടിക്കും,
തന്ത്രയന്ത്രങ്ങൾക്കൊവ്വാ—മന്ത്രശക്തിക്കും

72. ഉലകുചുളിപ്പിനും—ചുളുങ്ങരുതേ!
അഴകുര നിന്ദെക്കും—കുലുങ്ങരുതേ!

73. തിന്മ വരഞ്ഞുനില്പാൻ—മോഹം വധി
[പ്പിൻ!
നന്മ വരിച്ചെടുപ്പാൻ—ദ്രോഹം വടിപ്പിൻ!

74. ചതിമുടിമണിയേ–പോരിൽ ജയിപ്പിൻ!
പതിയൻ വൽഗണത്തെ– ഘോരമെതിൎപ്പിൻ!

75. സുവിശേഷസത്യത്ത-ഓങ്ങിയുയൎത്തീൻ
സ്വവിശ്വസ്ത ജനത്തെ—ഓമ്പി പുലൎത്തീൻ!

76. പരനുടെ വരങ്ങൾ–യാപന കൊൾ്‌വിൻ!
നിരന്തരം കരങ്ങൾ— യാചിച്ചെടുപ്പിൻ!

77. നചറയനെ തള്ളും—മൈന്തർ ഒടുങ്ങും.
മത്സരക്ഷമ അള്ളും—മൈന്തർ അടങ്ങും.

78. സൎവ്വരക്ഷ നല്കുവാൻ—യേശു ശക്തിമാൻ
സൎവ്വരെയും തുണെപ്പാൻ—ആശിക്കുംപുരാൻ.
ചോനൎക്കണ്ടി കേരളൻ.

  • Sung by Ira D. Sankey, No. 7.—ധൃഷ്ടം = ധൈൎയ്യമുള്ള. 1. തിരണ്ട = പൂൎണ്ണ; പാരിടം
    = ഭൂമി; വെയ്യോൻ = സൂൎയ്യൻ = യെരുശലേം നഗരം; ചൂർ = ശത്രു. 2. തദാ = അന്നു. 3. പരിചര
    ൻ = വേലക്കാരൻ; അരു = വിശേഷമുള്ള; ഷണ്ഡൻ =നപുംസകൻ. 4, അദ്യ = ഇന്നു. 5. മദി
    രം = ലഹരിയുള്ള ; ഗവ്യം = പശുവിൽനിന്നുള്ള പാൽ മുതലായതു; അൎഭകൻ = ചെറുക്കൻ. 6.നൃ
    പതി= രാജാവു; ഹൃദി= ഹൃദയത്തിൽ. 7. കരുതലർ = ശത്രുക്കൾ; വൈകൃതം = വികൃതി. 8. ജ
    നനി= അമ്മ, അൎത്ഥാൽ യെരുശലേമും ഇസ്രയേൽ ജാതിയും; ജനകൻ = പിതാവു= ദൈവം; ശൂ
    ന്യം= ക്ഷുദ്രാദികൾ. 10. അരുവ= അഴകുള്ള സ്ത്രീ. 11. മന്നില = വന്നല= തള്ളിയ നെല്ലു.
    13. ഖിന്നത, ഖിന്നത്വം=ഖേദം; സ്വാമിൻ = സ്വാമിയേ; ശ്രവിക്ക = കേൾക്ക; മൽ = എന്റെ.
    14. അരുലർ = ശത്രുക്കൾ; നാല്വർ = ദാനിയേലും മൂന്നു ചങ്ങാതികളും; അരിശം = കോപം.
    15. പരൻ = ദൈവം; വിഹിതം = തിരുമനസ്സു; ഒല്ലുക = സ്നേഹിക്കുക. 18. പഴുതു = അവസ
    രം; പാലൻ = രാജാവു. 19, അപ്പു= വെള്ളം; വപ്പി = കവിൾ ഒട്ടിപ്പോയവൻ. 20. കരുത്തു
    = ആ ഭക്ഷണത്തിൻറെ ശക്തി. 21. മികുക = വഴിയുക. 22. മുദാ = സന്തോഷത്തോടു; ശ്ര
    ദ്ധ= വിശ്വാസം; മന്ദം = മെല്ലേ. 23. ദണ്ഡ്യം = ദണ്ഡയോഗ്യൻ; വശാൽ = മൂലം. 25. നി
    കർ = സമത്വം, സമമായി; ഭക്ത്യാ = ഭക്തിയോടു. 26. വിനാ = ഒഴികെ; പുരാൻ = ദൈവം.
    27. പുമാൻ, അൎത്ഥാൽ ഷണ്ഡൻ; വേശിക്ക = കടക്ക. 28. പ്രഥമൻ = മധുരപദാൎത്ഥം. 29. പ
    രുവം = പൎവ്വം, അൎത്ഥാൽ വളൎച്ചയിലുള്ള മൂപ്പു; ഗോപ്യം = രഹസ്യമായി; പ്രസന്നൻ = പ്രസാ
    ദിച്ചവൻ. 30. കിണക്ക = പുഷ്ടിക്ക; ആരുക = വഴിയുക. 32. വെന്നി= ജയം; നിസ്രൊൿ
    = ബാബെലോന്യ സുബ്രഹ്മണ്യൻ; വെന്നു = ജയിച്ചു; നഹി = അശേഷമില്ല. 33. സുരൻ =
    ദൈവം. 34. അശനം, ഭോജ്യം = ആഹാരം. 35. നലം = നന്മ; അസ്തു = ഇരിക്കട്ടേ. 36. ഉ
    ദ്ധരണം = രക്ഷ; സ്മരിക്ക = ഓൎക്ക. 37. ആളുക = ഭരിക്ക; കോൻ = രാജാവു. 38. പുനൽ =
    പുഴ; തവ= നിന്റെ. 39. ആദൃതൻ = മാനിക്കപ്പെട്ടവൻ. 40. അളുക്കം = ശങ്ക; ആയത്തം
    = ആധീനം. 42. ആബദ്ധനന്ദി നന്ദിയോടു; ഉടമ= സംബന്ധം. 43. സ്വല്പം = അല്പം;
    ആദരം = സഹായം. 46. ആൎത്തം = ദുഃഖമുള്ള; അഞ്ജസാ = പൊടുന്നനവേ. 47. വിണ്മയം
    = കേടു; നൎമ്മം = കളിവാക്കു. 48. ശപഥം = ആണ; പ്രതിഞ്ജ = നേൎച്ച. 52, വീമൽ = മുഖം
    വീങ്ങുക. 53. ഊഢ = പൊങ്ങിന. 55. മന്നനാർ = മഹാരാജാവു; ഖണ്ഡിപ്പു = സൂക്ഷ്മത. 56.
    മിച്ചം = വേണ്ടുന്നതിൽ അധികം; അത്തരം = ആ തരം; വയ്യം = വൈയകം = ലോകം, ഭൂമി.
    58. കനിവാൽ = കനിവിനാൽ. 59. അലകടൽ = അലറുന്ന കടൽ ; അടൽ = പോർ; കോലു
    ക = ആചരിക്ക. 60. വിഷതരുണി= ചൂളച്ചി, ദുഷ്ടസ്ത്രീ. 61. രതം = മനസ്സു വെച്ചിരിക്ക; ഭീ
    മൻ = ഭയങ്കരൻ. 62. യവരസം = ബീർ. 63. ചുക്കിരി = കുടിയൎക്കു കൾപീടികയിൽ ദാനമാ
    യി കൊടുക്കുന്ന ചിരട്ടക്കള്ളു; ചുക്കിണി = പകിട; പിക്കുക= നുറുക്കിക്കളക. 64. അലശൽ =
    ആശാഭംഗം; മാൺപു= മഹത്വം, തേജസ്സു. 65. നെഞ്ചൻ = ധാർഷ്ട്യമുള്ളവൻ; തരസാ = വേ
    ഗത്തിൽ. 66. പുളെക്ക = ഗൎവ്വിക്ക, 67. അഴലുക = മനോതാപം സഹിക്ക; അഴുകുക = അഴിയു
    ക; സ്വായത്തസിദ്ധി=സ്വന്ത അഭിപ്രായപ്രകാരം നടക്കുന്നവൻ. 68. തോലിയപ്പെടാർ =
    തോല്ക്കുന്നില്ല. 60. തിരുമനമന്ത്രണം = ദൈവത്താലുള്ള ഉപദേശം. 70. നവം = പുതിയ: ശ്രുതി
    = വേദം; ശ്രവണം = കേൾക്ക. 71. തന്ദ്ര = തളൎച്ച, മടി; ഒവ്വാ = സാധിക്കുന്നില്ല. 72. ഉര=
    വാക്കു. 73. വരിക്ക = തെരിഞ്ഞെടുക്ക. 74. ചതിമുടിമണി=സാത്താൻ; പതിയൻ=ഹീനം;
    വൽ=ഊക്കുള്ള. 76. യാപന= ഉപജീവനസാധനം. 77. പൈന്തർ=കള്ളർ; മൈന്തർ =
    യുവാക്കൾ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/8&oldid=188487" എന്ന താളിൽനിന്ന് ശേഖരിച്ചത്