താൾ:CiXIV131-7 1880.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 6 —

എന്നും പറയാറുണ്ടു. ആയതു കേരളത്തിൽ വളരുകയില്ല. ദുൎല്ലഭമായി
എങ്ങാനും കാണ്മാനുണ്ടാകുമോ എന്നു നിശ്ചയമില്ല. വെള്ളക്കാർ അതി
ന്റെ സൌന്ദൎയ്യം നിമിത്തം അതിന്നു വനരാജ്ഞി എന്ന മറുനാമം കൊ
ടുത്തിരിക്കുന്നു.

ഈത്തപ്പന ഈ രാജ്യത്തിൽ വളരുന്നില്ലെങ്കിലും അതിന്റെ പഴം
എല്ലാവരും സാധാരണയായി തിന്നു വരുന്നുണ്ടല്ലൊ.1)

ഈത്തപ്പന കുരുവിൽനിന്നേ മുളച്ചുണ്ടാകുന്നുള്ളൂ. ചേന വണ്ണം വെ
ക്കേണ്ടതിന്നു അതിൻറെ മേൽ കല്ലു വെക്കും പോലെ പനയുടെ കുണ്ട
(മുരടു) നന്നായി തടിക്കേണ്ടതിന്നു മൂന്നാം ആണ്ടോളം തെഴുത്തു വരുന്ന
കുരുന്നുകളെ മടക്കി കുരളിനെ കല്ലു കൊണ്ടു അമൎത്തിയ ശേഷം ആയവ
റ്റെ നീക്കുന്നു എങ്കിലും ആനയടിവെച്ച പനയുടെ മട്ടലുകൾ നിലം
തൊടാഞ്ഞാൽ അവറ്റിൻ തച്ചത്തു ചുറ്റിലും വല്ലഭാരം തുക്കിക്കളയും.
അതിനാൽ തണ്ടു അധികം തടിക്കയല്ലാതെ വേഗം വാടി ഉണങ്ങുന്ന മ
ട്ടലുകളെ നീക്കുകയും ചെയ്യാം. ഈ പണി മുപ്പതോ നാല്പതോ വൎഷം
ഈത്തപ്പന ഒറ്റകായ്ക്കുന്നവരെക്കും എടുക്കേണ്ടതു. പീറ്റപ്പന മൂന്നു മു
റിയോളം (40 കോൽ) പൊങ്ങും. ഈ പന ചൊവ്വായി വളരുന്നതിനാൽ,
നിന്റെ വളൎച്ച പനയോടു സദൃശം എന്നും അവ പനയോളം ചൊവ്വുള്ള
വ എന്നും2) തിരുവേദത്തിൽ പറയുന്നു. ഉപ്പ നഞ്ചുള്ള3) ഈറം നി
ലവും വിശേഷിച്ച ഉറവുള്ള സ്ഥലവും അതിന്നിഷ്ടം. അറവി മരുഭൂമിക
ളിൽ ഈത്തപ്പനകളുടെ പലമാതിരികൾ കാടുകാടായി വളൎന്നാലും അ
തിന്നൊക്കയും ഉടമക്കാരുണ്ടു. വേനിൽ കാലത്തും കണ്ട മട്ടലുകൾ കരി
മ്പ പച്ചയായിരിക്കുന്നു. മൂത്ത പനകൾക്കു 8-10, മിസ്രയിൽ 25-30 കുല
കളും അവറ്റിൽ ചിലതിന്നു ആയിരത്തോളവും അതിൽ അധികവും പ
ഴങ്ങൾ കാണുന്നു. മിസ്ര യോൎദ്ദൻ താഴ്വരകളിൽ പനകളേക്കാൾ ഫലി
ഷ്ഠിയനാട്ടിലു ള്ളവറ്റിന്നു4) പൊക്കവും കണ്ടയൂക്കും അധികമുണ്ടു. കൊ
യ്തുകാലത്തിൽ 6-10 വയസ്സുള്ള പിള്ളർ പനയേറി കുലമുറിച്ചു അടിയിൽ
നില്ക്കുന്നവർ വിരിച്ചു കാണിക്കുന്ന തുണിയിൽ ഇട്ടു കൊടുക്കും5). അതിന്നാ
യി ചില ചുള കൂലിയായി കിട്ടിയാൽ അവൎക്കു മതി. നമ്മുടെ നാട്ടിൽ
കൊയ്തു കാലത്തുള്ളതു പോലെ ആ നാടുകളിൽ ഈത്തപ്പഴം കൊയ്ത്തു മി
കെച്ച സന്തോഷം6)° ഈത്തപ്പന എണ്പതാം വയസ്സോളം (രണ്ടു മുറിപ്പാ


1) The queen of the forest, "ൟചലക്കള്ളു" എടുക്കുന്ന ഒരു വക ഈത്തപ്പന മൈശ്ശൂരിൽ
ഉണ്ടു. 2) "ഥാമാർ" എന്ന പേർ പെൺ മക്കൾക്കിടുവാനും പനയുടെ പ്രതിബിംബമാകുന്ന തൂ
ണുകളെ "ലൊമേർ" എന്നു വിളിപ്പാനും ചൊവ്വുള്ള വളൎച്ചയത്രേ സംഗതി. അത്യുന്നതഗീതം 7, 7;
യിറമിയ 10, 5 (വിഗ്രഹങ്ങളെ കൊണ്ടു). 3) braelkish. 4) കാനാൻ രാജ്യം, ഫലെസ്തീന.
5) Calwar Bibl. Nat. History. 6) പനയുടെ കുതയും പെരുന്തല മട്ടലും ഏറുന്നവരുടെ
കാലിന്നു ആക്കം, ഈത്തപ്പഴം ഓരേ സമയം പഴുക്കായ്കയാൽ രണ്ടു മൂന്നു കുറി പനകളെ ഏ
റേണ്ടിവരുന്നു, Eadie Bibl. Cycl.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/10&oldid=188491" എന്ന താളിൽനിന്ന് ശേഖരിച്ചത്