താൾ:CiXIV131-7 1880.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

ടു തികയുംവരെ) അനവധി കായ്ക്കുന്നു. അതിൽ പിന്നേ പ്രായാധിക്യം ഏ
റുന്തോറും അനുഭവം കുറെഞ്ഞു കുറെഞ്ഞു വരുന്നു. ചില പനകൾ ഇ
രുന്നൂറ്റിൽ പരം ആണ്ടു നില്ക്കുന്നു പോൽ7). മറ്റെ രാജ്യങ്ങളിൽ കണി
കാണ്മാൻ പോലും കിട്ടാത്ത ഈ ഈത്തപ്പനയുടെ ഉത്ഭവത്തെ കുറിച്ചു
അറവികൾ ഒരു കബന്ധത്തെ ഉണ്ടാക്കിയിരിക്കുന്നതു തുലോം ആശ്ചൎയ്യ
മുള്ളതു. അതെന്തെന്നാൽ: മുഹമ്മദ് നബി ഈ ദുനിയാവിലുള്ള കാല
ത്ത് ഒരു ദിവസം സുബൈക്കു ഒരു മിനുസമുള്ള കല്ലെടുത്തു പൂഴിയിൽ കു
ഴിച്ചിട്ടു. അതിന്റെ പിറകെ നബി ഒരു നാൾ അവ്വഴിക്കേ വരുമ്പോൾ
ഒരു പുതുമയുണ്ടായി. ഓറ് പണ്ടു മണലിന്റെ വുത്ത് കുഴിച്ചിട്ട കല്ല്
മുളെച്ചു ഒരു വലിയ ഈത്തപ്പനയായി തീൎന്നതു മാത്രമല്ല, ആ മരവും അ
തിന്റെ എകരത്തിലുള്ള കുരുത്തോലകളും നിലംവരെയും കുമ്പിട്ടു നബി
യെ നമസ്കരിച്ചു നില്ക്കയും ചെയ്തു8).

ആസ്യയുടെ പശ്ചിമദിഗ്വാസികൾ ഇത്ര പെരുമയോടെ വൎണ്ണിക്കുന്ന
ഈത്തപ്പനയുടെ പ്രയോഗത്തെ ചുരുക്കത്തിൽ വിവരിക്കാൻ പോകുന്നു9)

മഴക്കാലം കഴിഞ്ഞാൽ ഉടനെ അറവികൾ ഈത്തപ്പഴം കാരക്ക അ
ത്തിമുതലായ പഴങ്ങളോടു കൂടെ ഈ പടിഞ്ഞാറെ തീരത്തിൽ വന്നിറ
ങ്ങുന്നതു എല്ലാവൎക്കും അറിവുണ്ടല്ലോ. ആ പഴം ഉത്സവ കാലങ്ങളിൽ
കുട്ടികൾക്കു ഇമ്പമുള്ള സമ്മാനമായ്തീൎന്നിരിക്കുന്നു.

ഈത്തപ്പഴം മതൃത്തുള്ള ഗുരുവൃഷ്യഞ്ച ബൃംഹണം।
ക്ഷയേഭിഘാതേ ഓഹേച വാതേപിത്തേച തല്ഗുണം. ॥

എന്നു ഗുണപാഠത്തിൽ കാണും പ്രകാരം ഈ മധുരപ്പഴം കൊണ്ടു അറ
വികൾ പല പല തരമായ ഭോജ്യങ്ങളെ ഉണ്ടാക്കുന്നു. ആ ഒരൊറ്റ മാ
തിരി പഴം കൊണ്ടു അവർ വൈഭവത്തോടെ ചമെക്കുന്ന പലഹാരങ്ങളെ
അന്യനാട്ടുകാർ കണ്ടാൽ അതു ഈത്തപ്പഴം കൊണ്ടുണ്ടാക്കിയതെന്നു അ
വൎക്കു ഒരിക്കലും തോന്നുകയില്ല. മദീനയിൽനിന്നു മക്കത്തേക്കു ഹജ്ജിന്നു
പോകുന്ന പ്രയാണികൾക്കു ഒരു മാസത്തോളം നില്ക്കുന്ന മാതിരിയിൽ അ
വർ പലപ്പോഴും അതിനെ ഒരുക്കി വരുന്നു.

ഈ നാട്ടുകാർ ഈത്തപ്പഴം തിന്നു കുരു ചാടി കളഞ്ഞാലും അറവി
കൾക്കു അതിനെ കൊണ്ടും അത്യാശ്ചൎയ്യമായ ചില പ്രയോഗങ്ങളുണ്ടു.
നമ്മുടെ നാട്ടിൽ കുതിരെകൾ്ക്കും കാളകൾ്ക്കും മറ്റും മുതിര പുഴുങ്ങി കൊടു
ക്കും പോലെ അറവികൾ കുരു ഒക്കെയും കൂട്ടി ചേൎത്തു മൂന്നു നാലു ദിവ


7) Eadie Bibl. Cycl. 8) തിരുവെഴുത്തുകളിൽ നല്ലപ്പോൾ ഈത്തപ്പനയെ കൊണ്ടു 2 മോ
ശേ 15, 27 വായിക്കുന്നു. അതു 1491 വൎഷം ക്രിസ്താബ്ദത്തിന്നു മുമ്പെ; അത്ഭുതങ്ങളൊന്നും ചെയ്യാ
ത്ത മുഹമ്മദാകട്ടെ ക്രിസ്താബ്ദത്തിൽ 569 മാത്രം ജനിച്ചുള്ളൂ.
9) പനയുടെ ഓരോ സാധനങ്ങളെ കൊണ്ടു കൊല്ലത്തിന്നുള്ള നാളുകളോളം ഉപയോഗ
ങ്ങൾ ഉണ്ടു എന്നു പാൎസ്സികൾ പുകഴ്ത്തുന്നു മുഹമ്മദീയ വൎഷത്തിന്നു 360 ദിവസം ഉണ്ടായാൽ 360
പ്രയോഗങ്ങൾ എന്നേ ചൊല്വൂ. Calw. Bibl, N. H. & Eadie.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/11&oldid=188493" എന്ന താളിൽനിന്ന് ശേഖരിച്ചത്