താൾ:CiXIV131-7 1880.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

സം വെള്ളത്തിലിട്ടു പൊതിഞ്ഞെടുത്തു ആടുമാടുകൾക്കു തിന്മാൻ കൊടു
ക്കും. പലപ്പോഴും കുരു മിനുസമാക്കി ജപമാലകളേയും ഉണ്ടാക്കും. മക്ക
മദീന എന്നീ പട്ടണങ്ങളിൽ വമ്പിച്ച കച്ചവടപ്പാണ്ടികശാലകൾ ഉ
ണ്ടു. കേരളത്തിലേ ചില ബന്തരുകളിൽ ബുന്നു (കാപ്പി) കച്ചവടം പ്ര
ധാനമായിരിക്കും പ്രകാരം അവിടങ്ങളിൽ ഈത്തപ്പഴക്കുരുകൊണ്ടുള്ള
വ്യാപാരം പ്രധാനം. മേൽ പറഞ്ഞ രണ്ടു പട്ടണങ്ങളിലേ വീഥികളിലും
ഇടത്തെരുക്കളിലും വീണു കിടക്കുന്ന ഈത്തപ്പഴക്കുരുക്കളെ പെറുക്കി വി
ല്ക്കുന്നതിനാൽ അനേകം പാവപ്പെട്ട ജനങ്ങൾ നാൾ കഴിച്ചു പോരുന്നു1).

കുരു മാത്രമല്ല അതിന്റെ കുരുത്തോലയും അവൎക്കു വളരെ പ്രയോ
ജനമുള്ളതു. ഈ ദേശങ്ങളിൽ തെങ്ങിന്റെ ഓല കൊണ്ടു പുരകെട്ടന്ന
പ്രകാരം അറവികൾ ഈത്തപ്പനയോലകൊണ്ടു എത്രയും വിചിത്രമായി
പുര മേയും. അത്താറു കൊണ്ടു നാം മുറികൾക്കു ഇടനിരയുണ്ടാക്കുന്നതു
പോലെ അവരും കുരുത്തോലകൊണ്ടു ഓരോ മറയുണ്ടാക്കും. കുണ്ടൻ
പിഞ്ഞാണം, വട്ടി, കിണ്ണം, തളിക, കുരിയൽ, വെറ്റിലപ്പാട്ടി മുതലായ
സാധനങ്ങളും ഈച്ചയാട്ടുന്ന വിശറിയും കട്ടിൽ കിടക്ക മേശ മുതലായവ
അടിച്ചു തുടച്ചു വെടിപ്പാക്കുന്ന മാച്ചിലും (ബുറുസ്സും) ഉണ്ടാക്കും. ചെ
റിയ കായലുകളിൽ കൂടി നിൎവ്വിഘ്നമായി ഓടിപ്പാൻ തക്ക ചെറുവക വള്ള
ങ്ങളെ ഉണ്ടാക്കുന്നതു എല്ലാറ്റിലും ആശ്ചൎയ്യം തന്നെ. ഫ്രാത്ത് തിഗ്രി എ
ന്നീ നദികളിൽ കാണുന്ന മിക്കവാറും ഉരുണ്ടതോണികൾ ഈത്തപ്പന
കൊണ്ടുള്ളവ തന്നേ2). 6-8 അടി നീളത്തോളം വളരുന്ന ഈത്തപ്പനയു
ടെ മട്ടലുകൾ വേലി കെട്ടുവാനും കട്ടിൽ, തിര, തട്ടി, പെട്ടി, വിചിത്രമായ
പക്ഷിക്കൂടുകളെ ഉണ്ടാക്കുന്നതിന്നും പ്രയോഗിക്കുന്നു. കരിങ്കടലിൽ സ
ഞ്ചരിക്കുന്ന മിക്കവാറും കപ്പലുകൾക്കും ആലാത്തുണ്ടാക്കുന്നതു ഇതിന്റെ
നാർ കൊണ്ടത്രേ. ബഗ്ദാദ് പട്ടണത്തിൽ ഈത്തപ്പനയുടെ തായിമരം
കൊണ്ടു പലവിധമായ തട്ടുമുട്ടു സാധനങ്ങളെ ഉണ്ടാക്കി വില്ക്കുന്നതു മികെ
ച്ച കച്ചവടമായിരിക്കുന്നു. പിന്നെ ഈ നാട്ടിലേ കരിമ്പന പോലെ ഈ
ത്തപ്പന മൂക്കുമളവിൽ അതിന്റെ തായ്മരത്തിന്നു പെരുത്തു ഉറപ്പു കൂടുക
യാൽ ആയതു നടുവിട്ടം തൂണു മുതലായവറ്റിന്നു കൊള്ളിക്കുന്നു3). (1 രാ
ജ. 6, 29) അതല്ലാതെ ശലമോ രാജാവു പണിയിച്ച ദൈവാലയമതിലു
കളെ നിരപ്പലകകൊണ്ടു പൊതിഞ്ഞു അതിന്മേൽ ഈത്തപ്പന ചിത്ര
ങ്ങളെ കൊത്തിയ പ്രകാരം അറിയുന്നു.


1) കല്ലിന്നു സമമായ കടുപ്പമുള്ള ഈ കുരു ആട്ടി എണ്ണ എടുക്കാം. കൊല്ലന്മാർ അതിനെ
ഇരുന്നലിന്നു പകരമായി ഉപയോഗിക്കാറുമുണ്ടു, Calw. Bibl. Nat. History.
2) കാവേരിയെ കടക്കേണ്ടതിന്നു വമ്പിച്ച തോൽ വട്ടികൾക്കു സമം. താമരകളെ പറിക്ക
തക്കവണ്ണം വലിയ ചരക്കുകളിൽ (വട്ടളം) ഒരുത്തൻ ഇരുന്നു തുഴഞ്ഞു വരുന്നതു കണ്ടായിരി
ക്കും. 3) 1 രാജ. 6, 29. 32, 35 ഇത്യാദി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/12&oldid=188495" എന്ന താളിൽനിന്ന് ശേഖരിച്ചത്