താൾ:CiXIV131-7 1880.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

മിസ്രയിലേ പാഴിടങ്ങളിൽ കാണുന്ന പ്രകാരം പണ്ടത്തെ മിസക്കാർ
ഈത്തപ്പനമാതിരിയാക്കി തൂണുകളും അതിന്റെ കുരളിന്നു ഉപമിച്ചു തൂ
ണിൻ തലപ്പുകളും വിചിത്രമായി കൊത്തിയിരിക്കുന്നു1).

(ശേഷം പിന്നാലെ)

CHRISTOPHER COLUMBUS (by E. Hlbrck.).

നവലോകാന്വേഷകനായ ക്രിസ്തൊഫ് കൊലുമ്പൻ.

ക്രിസ്താബ്ദം 1492ാമതിൽ കൊലുമ്പൻ എന്ന കീൎത്തിമാൻ അമേരി
ക്കാ ഖണ്ഡത്തെ കണ്ടെത്തി എന്നു കേരളോപകാരി (V 107ാം ഭാഗത്തു
രണ്ടു സൂചകത്താൽ) അറിയിച്ചതു കൊണ്ടു പലൎക്കും ഈ ആളുടെ ചരി
ത്രം കേൾപ്പാൻ ഇഷ്ടം ഉണ്ടാകും എന്നു വിചാരിച്ചു അതിനെ കീഴിൽ
വിവരിക്കുന്നു.

ക്രിസ്തൊഫ് കൊലുമ്പൻ ഇതാല്യയിലേ ജനുവാ3) പട്ടണത്തു ക്രിസ്താ
ബ്ദം 1456ാം വൎഷത്തിൽ ജനിച്ചു. ചിലർ അവൻ ദൊമേനിക്കൊ എന്ന
കുലീനന്റെ മകൻ എന്നും മറ്റു ചിലർ അവന്റെ അപ്പൻ ഒരു നെ


1) രാജാക്കന്മാർ 7, 21 ദൈവാലയത്തിന്മുമ്പിലുള്ള യാക്കിൻ ബോബജ് എന്നീ തൂണുകൾക്കു
വിടൎന്ന നിലത്താമര തലപ്പിൽ മുഖ്യം.
2) ആ ചിത്രം എന്തെന്നാൽ: പുരാതനമായി സീയനെ (Syene) എന്നു പേൎപ്പെട്ടതും മേൽ
മിസ്രയിൽ നീലനദി തീരത്തു കിടക്കുന്നതും ഇപ്പോൾ അസ്സൂവാൻ എന്നു പറയുന്നതുമായ നഗര
ത്തിന്നടുത്തു ഫീലേ (Philae) എന്ന പാഴിടത്തിലെ ഓർ അമ്പലത്തിന്റെ ശേഷിപ്പുകൾ അത്രേ.
ആയതു മിസ്ര മൂലനഗരമായ അലക്ഷന്ത്രിയയിൽനിന്നു 450 നാഴിക നേരെ തെക്കു നീലനദി
യുടെ വക്കത്തു കിടക്കുന്നു. 3) Genoa.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/13&oldid=188497" എന്ന താളിൽനിന്ന് ശേഖരിച്ചത്