താൾ:CiXIV131-7 1880.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

യ്ത്തു കാരൻ ആയിരുന്നു എന്നും പലവിധമായി പറയുന്നു. അതുകൊണ്ടു
അവന്റെ അഛ്ശനെ കുറിച്ചു ഒരു നിശ്ചയം പറവാൻ പ്രയാസം തന്നേ.
1470ാമതിൽ ഗണിതശാസ്ത്രം അഭ്യസിക്കേണ്ടതിന്നു അവൻ പവീയിലേ1)
സൎവ്വകലാശാലയിലേക്കു പോയെങ്കിലും 14 വയസ്സു തികഞ്ഞ ശേഷം അ
വൻ കപ്പൽ ഓട്ടത്തിന്നായി വിദ്യാഭ്യാസത്തെ വിട്ടു താൻ ആദ്യം ചെയ്ത
കപ്പൽ യാത്രകൾ റൂമിസ്ഥാനം, ഇംഗ്ലന്ത്, ഇസ്ലന്ത് എന്നീ രാജ്യങ്ങളി
ലേക്കു ആയിരുന്നു. അങ്ങിനെ കുറെ കാലം കഴിച്ചിട്ടു കൊലുമ്പൻ പറ
ങ്കിരാജ്യത്തിലേ ലിസ്സബോൻ എന്ന തുറമുഖപട്ടണത്തിലേക്കു പോയി
അവിടെനിന്നു പെൎത്തൊസന്തോ എന്ന ദ്വീപിൽ ആളുകളെ കുടിയേറ്റി
യവനും കീൎത്തിപ്പെട്ട കപ്പൽക്കാരനും സുശീലനുമായ ഒരു ഇതാല്യന്റെ
മകളായ ദൊന്ന2) ഫെലിപ്പ മുഞ്ഞിസ് ദെപെരെസ്ത്രല്ലൊ എന്നവളെ
വിവാഹം കഴിച്ചു. തനിക്കു കിട്ടിയ സ്ത്രീധനത്തിൽ വലിയോരംശം അവ
ളുടെ അഛ്ശൻ എഴുതിയ നാൾവഴി (ദിനചൎയ്യ) പുസ്തകങ്ങളും വരച്ച പ
ടങ്ങളും ആയിരുന്നു. അവറ്റാൽ കൊലുമ്പന്റെ വിദ്യാൎത്ഥിത്വം വളരെ
വൎദ്ധിച്ചതു കൂടാതെ അന്നു മുതൽ അവൻ ഭൂമിശാസ്ത്രവും വളരെ ജാഗ്രത
യോടെ പഠിച്ചു കൊണ്ടിരുന്നു എങ്കിലും, തൻറ കുഡുംബത്തെ പാലി
ക്കേണ്ടതിന്നു ഗിനേയ എന്ന അഫ്രിക്കകരയിലേക്കു പോകുന്ന യാത്രക്കാ
രോടു താൻ ചേരുകയും പടങ്ങൾ വരക്കുകയും ചെയ്തു പോന്നു. പിന്നെ
അവൻ പാൎത്തോസന്തോവിൽ ചിലകാലം പാൎത്തപ്പോൾ തന്റെ പിറ
ക്കാത്ത അപ്പഛ്ശനായ പേദ്രൊ കൊറേയൊ എന്ന നല്ല കപ്പൽക്കാരനോ
ടു കഴിച്ച സംഭാഷണങ്ങളാൽ കിഴക്കേ ഭൂഖണ്ഡങ്ങളിലേക്കു അഫ്രിക്കയു
ടെ തെക്കേ മുനമ്പു ചുറ്റി പോകുന്ന വഴിയല്ലാതെ വേറെ ഒരു വഴി ക
ണ്ടെത്തുവാൻ കഴിവുണ്ടാകും എന്ന വിചാരം അവന്റെ മനസ്സിൽ ഉദി
ച്ചു വന്നു. എന്തെന്നാൽ ഭൂമി ഒരു ഗോളം എന്നു വിജ്ഞാനിയായ അരി
സ്തോതെലേസ്സ് വിചാരിച്ച പ്രകാരം അവനും നിനച്ചതുകൊണ്ടു ഒരു
സ്ഥലത്തുനിന്നു കപ്പൽ വഴിയായി പടിഞ്ഞാറോട്ടു പുറപ്പെട്ടു പോയാൽ
ഒടുക്കത്തു അവിടത്തിൽ തന്നെ വീണ്ടും എത്തും എന്നും അങ്ങിനെ ചെ
യ്താൽ ആസ്യയുടെ കിഴക്കേ കരക്കു ഇറങ്ങുകയും അത്രോടം അറിയാത്ത
നാടുകളെ കാണുകയും ചെയ്യും എന്നു അവന്റെ ഊഹം ആയിരുന്നു.
ആ തീരത്തിന്റെയും യൂരോപ്പയുടെ പടിഞ്ഞാറെ കരയുടെയും ഇടയിലു
ള്ള സമുദ്രം അകലം കുറഞ്ഞതെന്നു അവന്നു വിചാരിപ്പാൻ അരിസ്തോ
തെലെസ്സ്, സെനെകാ ഫ്ലീനിയുസ്സ് എന്ന ശാസ്ത്രികളുടെ ഉപദേശങ്ങളും
മൎക്കൊപോലൊ, മെന്തുവിൽ എന്ന കീൎത്തിയുള്ള യാത്രക്കാരുടെ വൎത്തമാ
നങ്ങളും അല്ലാതെ വേറെ പല അടയാളങ്ങളും തുണയായിരുന്നു. അവ


1) Pavia 2) = നോന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/14&oldid=188499" എന്ന താളിൽനിന്ന് ശേഖരിച്ചത്