താൾ:CiXIV131-7 1880.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

യാകട്ടേ സെൻവിൻ്സന്ത് എന്ന പറങ്കിരാജ്യത്തിന്റെ മുനമ്പിന്നു പടി
ഞ്ഞാറു 450 നാഴിക ദൂരത്തുള്ള അത്ലന്തിക സമുദ്രത്തിൽ വെച്ചു പറങ്കി
കപ്പൽക്കാരനായ മൎത്തിൻ വിൻസന്തി പടിഞ്ഞാറുനിന്നു ഒഴുകിവന്നു ചി
ത്രം കൊത്തിയ ഒരു മരത്തെ കണ്ടു പിടിച്ചതും പേദ്രൊ കൊറേയൊവു
അങ്ങിനേത്ത മറ്റൊരു മരത്തെ പെൎത്തൊസന്തോവിൽനിന്നു കണ്ടു പി
ടിച്ചതും, പ്തൊലൊമേയുസ്സ് ശാസ്ത്രി വിവരിച്ച ഭാരതഖണ്ഡത്തിലെ ചൂ
രലുകൾ്ക്കു തുല്യമായവ കുറെദ്വീപുകളിലേക്കു പടിഞ്ഞാറുനിന്നു ഒഴുകിവ
ന്നണഞ്ഞതും, ആ സമയത്തു വിലാത്തിക്കാർ അറിഞ്ഞു വന്ന മനുഷ്യവം
ശത്തിന്റെ മുഖലക്ഷണത്തിൽ ഭേദിച്ചിരിക്കുന്ന രണ്ടു പുരുഷന്മാരുടെ
ശവങ്ങൾ പ്ലോരേസ്സ് എന്ന ദ്വീപിൻ തീരത്തു തിരയടിച്ചു കയറ്റിയ പ്ര
കാരം കണ്ടതും എന്നിവ തന്നെ.

(ശേഷം പിന്നാലെ ).

BIBLE POETRY (N. T.)

സുവിശേഷ ഗീതം.

പൂൎവ്വപീഠിക Preface.

ക്രിസ്തുവാകിയ രക്ഷകൻ തന്നുടെ വൎത്തമാനമിന്നമ്പോടു ചൊല്ലുവാൻ।
ചിത്തതാരിൽ നിനക്കുമടിയനുള്ളത്തൽ തീൎത്തു പാലിക്കുക ദൈവമേ॥
ആദിയിൽ വചനമുണ്ടായിരുന്നായതു തന്നെ ദൈവവുമാകുന്നു।
സൃഷ്ടിക്കപ്പെട്ടതെല്ലാമവൻ തന്നാൽ സൃഷ്ടിയൊന്നുമവൻ കൂടാതില്ലല്ലോ॥
ആയവൻ താനഹോ ജഡമായ്ചമഞ്ഞീയുലകിൽ കൃപാസത്യപൂൎണ്ണനായ് ।
മായമെന്നിയെ വന്നു വിശ്വാസികളായ തന്നുടെ ഭക്തജനങ്ങൾ്ക്കു॥
ദൈവമക്കളാവാനധികാരവുമായിരാനന്ദമോടെ കൊടുത്തിതു।
മോശയിൽനിന്നു വന്നു ധൎമ്മം പുനൎയ്യേശുവിൽനിന്നു കാരുണ്യസത്യവും॥
ഏതു കാലത്തുമേകനാം ദൈവത്തെ ഏതൊരുത്തനും കണ്ടിട്ടുമില്ലല്ലോ।
തന്നുടെ മടി തന്നിൽ വാഴന്നൊരു നന്ദനനവനെത്തെളിയിച്ചിതു.॥

൧. ഗബ്രിയേൽ ദൈവദൂതന്റെ വരവു Gabriel's apparitions.

എങ്കിലോ യവനന്മാരെ വെന്നൊരു ശങ്കയെന്നിയെ രാജ്യങ്ങളാകവെ।
ചക്രവൎത്തിയായ്വാഴുന്ന റൌമ്യനാം വിക്രമിയാകുമൌഗുസ്തഭൂപന്റെ॥
കല്പനകൊണ്ടെഹൂദഭൂപാലനായ്കെപ്പെഴുന്ന ഹെരോദാവു വാഴുമ്പോൾ।
ജകൎയ്യാവെന്നു പേരുള്ളാരാചാൎയ്യൻ ജനിച്ചിതബിയായുടെ മന്ദിരേ॥
അഹ1റോന്യജയാകും യലിശബേത്തവന്നു കാന്തയായി ഭവിച്ചിതു।
ദിവ്യധൎമ്മപ്രമാണികളാകയാൽ ദൈവസന്നിധൌ നീതിമാന്മാരിവർ॥
സന്തതിയില്ലവൎക്കുയലിശബ വ2ന്ധ്യയാകുകകാരണമായിട്ടു।
അത്രയല്ലവർ രണ്ടുപേരും മഹാവൃദ്ധതയുള്ളവരായിരുന്നിതു॥
ഇങ്ങിനെ വസിക്കുന്നാളാരുദിനമങ്ങു ദൈവാലയത്തിൽ ജകൎയ്യനും।
ആചാൎയ്യസ്ഥാനമൎയ്യാദ പോലെ ചെന്നാശു ധൂപം കാട്ടുന്ന നേരത്തു॥
വന്നനേകം ജനം ബഹിൎഭാഗത്തിൽനിന്നു പ്രാൎത്ഥിച്ചു കൊണ്ടിരുന്നീടിനാർ।

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/15&oldid=188502" എന്ന താളിൽനിന്ന് ശേഖരിച്ചത്