താൾ:CiXIV131-7 1880.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

തത്സമയമൊരു ദൈവദൂതനെ തത്ര മന്ദിരേ ധൂപപീഠത്തിന്റെ॥
ദഃക്ഷിണപ്രദേശത്തിൽ ജകൎയ്യനുമീക്ഷണം ചെയ്തു പേടിച്ചിതേറ്റവും।
ചൊല്ലിനാനഥ ദൂതൻ ജകൎയ്യനോടുള്ളിലെന്തിനു പേടി നിണക്കെടോ॥
കേട്ടിരിക്കുന്നു നിന്നുടെയാ4 ചനാ വാട്ടമെന്നിയശേഷം മാഹോന്നതൻ।
5ത്വൽകുഡുംബിനി പെറ്റുനിണക്കൊരു സല്ക്കുമാരനുണ്ടാകുമവന്നു നീ॥
പേർ വിളിക്കുക യോഹന്നാനെന്നവൻ നേർ വഴിക്കു തിരിക്കുമനേകരെ।
നിന്നുടെ ഹൃദി സന്തോഷമുണ്ടാകുമന്യലോകരനേകരാനന്ദിക്കും॥
കൎത്താവിന്മുമ്പിൽ മുമ്പനാകുമവൻ മദ്യവും വീഞ്ഞും സേവിക്കയുമില്ല।
പരിശുദ്ധനാമാത്മാവിനാലവൻ പരിപൂൎണ്ണനാം മാതൃഗൎഭേ തന്നെ॥
ഭൂതവാക്കേവം കേട്ടു ജകൎയ്യനും ചേതസി വിശ്വസിക്കാതെ ചൊല്ലിനാൻ।
എന്തുകൊണ്ടിതറിയുന്നു ഞാനുമെൻ കാന്തയും വയസ്സുള്ളവരല്ലയോ॥
ഇങ്ങിനെ ജകൎയ്യാവിന്റെ വാക്കു കേട്ടിം6ഗിതജ്ഞനാം ദൂതനുമന്നേരം।
ചൊന്നിതു ഞാനകഖിലേശസന്നിധൌ നിന്നിടുന്നൊരു ഗബ്രിയേലാകുന്നു॥
നിന്നൊടീവിശേഷത്തെയറിപ്പാനെന്നെ കല്പിച്ചയച്ചു8 പരാപരൻ।
തെറ്റുകൂടാതെ സംഭവിപ്പാനുള്ള പോറ്റി തന്നുടെ വാക്കുകളിന്നു നീ॥
വിശ്വസിക്കായ്ക കാരണമൂമനായ്വി9ശ്വനാഥോക്തി പോലെ വരുവോളം।
പാൎക്കുമെന്നു പറഞ്ഞ ദൂതനും പാൎത്തിടാതെയവിടെ മറഞ്ഞിതു॥
ദൂതനെക്കണ്ടമുലം ജകൎയ്യനു ജാതമായ്വന്ന താമസകാരണം।
ഓൎത്തുവിസ്മയപ്പെട്ടു ജകൎയ്യനെ കാത്തു കൊണ്ടു പാൎത്തു ജനസംഘവും॥
ജകൎയ്യാവും പുറത്തുപുറപ്പെട്ടു ജനത്തോടുരചെയ്വാൻ കഴിയാതെ।
നിന്നനേരത്തവർകളെല്ലാവരും മന്ദിരത്തിലിവനൊരു ദൎശനം॥
കണ്ടിതൊന്നോൎത്ത നേരമാംഗ്യങ്ങളെക്കൊണ്ടു കാണിച്ചു പാൎത്തവനൂമനായി।
തന്റെ സേവാദിനങ്ങൾ കഴിഞ്ഞനാൾ സ്വന്ത വീട്ടിൽ ഗമിച്ചു ജകൎയ്യനും॥
| കാന്തയോടൊത്തുവാഴും ദിനങ്ങളിൽ10 സ്വാന്തമോദം വരുമാറെലിശബ।
ഗൎഭവും ധരിച്ചഞ്ചുമാസത്തോളമത്ഭുതമാൎന്നൊളിച്ചു വാണീടിനാൾ ॥
.

1. അഹറോന്റെ വംശത്തിൽ ജനിച്ചവൾ. 2. മച്ചി. 3. വലത്തുഭാഗം. 4. അപേക്ഷ.
5. നിന്റെ ഭാൎയ്യ. 6. ഹൃദയഭാവത്തെ അറിയുന്നവൻ. 7. സമീപത്തിൽ. 8. ദൈവം. 9.
ദൈവവചനം. 10. ഹൃദയസന്തോഷം. (ശേഷം പിന്നാലെ). സത്യാൎത്ഥി പണ്ഡിതർ.


SCRIPTURE PRIZE QUESTIONS. (5)

വിരുതുടയ വേദചോദ്യങ്ങൾ. (൫

I. നവമ്പർ മാസത്തിൽ കഴിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ:

12. a. മത്ത: 8, 10; b. മാൎക്ക: 6, 6.

13. a. യായേൽ; b. സിസറാ; c. യായേലിന്റെ കൂടാരം; d, ഒരു ആണിയെ ചെ
ന്നിയിൽ തറെച്ചതിനാൽ; e. ഹേബർ; f. ന്യായാധി: 4.

14. a. യോഹ: 3; b. I കൊരി: 15; c. II തെസ്സ: 2; d. യോഹ: 6; e, രോമ: 4;
f. I കൊരി: 13.

15. ഉസ്സിയ; അസ്സറിയ; നയമാൻ; ഗഹാസി; ശീമോൻ; മിറിയാം; ലൂക്ക: 17, 11-19.
യാദസ്തു: തലശ്ശേരി, കോട്ടയം, കോഴിക്കോടു എന്നീ സ്ഥലങ്ങളിൽ നിന്നു ഉത്തരങ്ങൾ അ
യച്ചവർ എല്ലാവരും ചോദ്യങ്ങളെ സൂക്ഷ്മത്തോടെ വായിക്കായ്കയാൽ അല്പാല്പം തെ
റ്റിപ്പോയി എന്നു കാണുന്നു.—എന്നാൽ ഇതാ:

II. പുതുചോദ്യങ്ങൾ ആവിതു:

16. ഏലിയാ എന്ന പ്രവാചകനെ കുറിച്ചു പുതുനിയമത്തിൽ എവിടെ എഴുതീട്ടുണ്ടു? (എ
ങ്ങിനെ എങ്കിലും നാലു സ്ഥലങ്ങളെ കുറിക്കേണം).

17. തിമോത്ത്യൂസിന്റെ അപ്പൻ, അമ്മ, മുത്തമ്മ, ഗുരുനാഥൻ എന്നിവർ ആർ എന്നും
അവൻ പിതൃനഗരവും പൌലൊസ് അവനെ വിട്ട സ്ഥലവും ഏതു എന്നും പറ
യാമോ?

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/16&oldid=188504" എന്ന താളിൽനിന്ന് ശേഖരിച്ചത്