താൾ:CiXIV131-7 1880.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

18. പ്രാപിയുള്ള ഒരു അദ്ധ്യക്ഷൻ, സത്യമായ വിധവ, നല്ല രാജാവിൻറെ സന്മാൎഗ്ഗം
(കാൎയ്യാദികളെ നടത്തുവാൻ തന്നെ), വീട്ടുകാൎയ്യം നന്നായി നടത്തുന്ന സ്ത്രീ എന്നിവരെ
കൊണ്ടു എഴുതിയിരിക്കുന്ന സ്ഥലങ്ങളെ കാണിക്കാമോ ?

19. ക്രിസ്തീയ ആയുധവൎഗ്ഗത്തിന്റെ ഏഴ് ആയുധങ്ങളെ പറഞ്ഞു തരുമോ?

(മേലെഴുത്തു Rev. J. Knobloch, Calicut.)


CORRESPONNDENCE.

ഒരു കത്തു.

കേരളോപകാരി പ ത്രാധിപർ അവർകളേ!

മടിയന്മാരായ ചെറിയ കുട്ടികൾക്കു പഠിത്വത്തിന്നു അത്യുത്സാഹവും
പ്രത്യേക താല്പൎയ്യവും ഉണ്ടാകുവാനായിട്ടുള്ള സാരമേറിയ ഒരു ബുദ്ധി ഉപദേശം.

എല്ലാ മനുഷ്യരും ചെറു പ്രായത്തിൽ തന്നെ ജ്ഞാനമെന്ന നിക്ഷേപത്തെ നേടി വെക്കേ
ണ്ടതിന്നു പ്രത്യേകം താല്പൎയ്യപ്പെട്ട് ഉത്സാഹിക്കേണ്ടതാകുന്നു. അത എന്തെന്നാൽ കഴിഞ്ഞു പോ
കുന്നതായ ഈ ലോകത്തിലെ ദ്രവ്യസമ്പത്തിനെ ഓരോരുത്തൻ നേടി വച്ചു എന്നിരിക്കട്ടേ. അ
ത ഒാരോരോ പ്രകാരത്തിൽ നശിച്ചു പോകുന്നതും കള്ളന്മാരാലും മറ്റും നഷ്ടപ്പെടുന്നതും ആ
യി അതിനെ നാം കണ്ടു വരുന്നുല്ലോ. ഈ ലോകധനം നേടിച്ചവന്റെ ജീവകാലം അ
വസാനിക്കുന്നതിന്നു മുമ്പെ അത എല്ലാം നശിച്ചു പോയി ദരിദ്രനായി തീരുന്നു അതിനാൽ ത
ന്നെ ഈ ലോകധനം ഏതുമില്ലെന്നും അത്രേ സാരമുള്ളതല്ലെന്നും ആയ്ത ഏത പ്രകാരത്തിലെ
ങ്കിലും നശിക്കപ്പെടുവാൻ കഴിയുന്നതാണെന്നും നമുക്കു തന്നെ അറിയാം.

എന്നാൽ ഇഹത്തിൽ നശിച്ചു പോകാത്ത ധനം മറ്റൊന്നുണ്ടു. അതായ്ത ജ്ഞാനം തന്നേ.
അതിനെ കള്ളന്മാരോ മറ്റോ കൊണ്ടു പോകയോ കൊടുക്ക വാങ്ങൾ ഇത്യാദികളാൽ കുറഞ്ഞു
പോകയോ ചെയ്യുന്നതല്ലാ. ജ്ഞാനമെന്ന നിക്ഷേപം ഒരുത്തൻ സംഗ്രഹിച്ചു വെച്ച അതിൽ
നിന്നു അനേകായിരം ആളുകൾക്ക വാരിക്കൊടുത്താലും ആ നിക്ഷേപപാത്രത്തിൽ മുമ്പിലുള്ള
തിനേക്കാൾ എത്രയോ അനവധി വൎദ്ധിച്ചു കൂടുന്നതല്ലാതെ ഒരു ലേശം പോലും കുറവു വരുന്ന
തല്ല അതു ഏതുപ്രകാരമെന്നുള്ളതിനെ കുറിച്ചു ചില സാമ്യങ്ങൾ പറയാം.

ഒരു വിളക്കു തെളിയിച്ചു നിറുത്തി എന്നിരിക്കട്ടേ. അതിൽനിന്നു വേറെ ഒന്നിലേക്കു ക
ത്തിച്ചു എടുത്താൽ അതുകൊണ്ടു മുമ്പുണ്ടായിരുന്ന പ്രകാശത്തിന്നു ഒരു പ്രകാരവും കുറവു വരു
ന്നതല്ലല്ലോ.

ഉറവയുള്ള കിണരുകളിൽനിന്നു വെള്ളത്തെ കുറെ കോരി എടുത്താൽ അത്ര മേൽ വ
ന്നു ചേരുന്നതല്ലാതെ വറ്റി പോകുന്നതല്ലാ എന്ന കണ്ടറിവുണ്ടല്ലോ. അതുകൊണ്ടു നശിച്ചു
പോകാത്ത ജ്ഞാനമെന്ന ഈ ധനത്തെ ഏവരും നേടുവാൻ ഉത്സാഹിക്കണം. സൎവ്വേശരനാ
യ ദൈവം ജ്ഞാനത്തിന്റെ വെളിച്ചത്തെ ഈ കാലത്ത എല്ലാ രാജ്യങ്ങളിലും അവരവൎക്ക അ
വരവരുടെ ഭാഷയിൽ വെളിപ്പെടുത്തി തന്നിരിക്കുന്ന കാലമാകുന്നു എന്നു ഓൎത്തു നോക്കിയാൽ
നമുക്കു തന്നെ അറിയാം അത എന്തെന്നാൽ പൂൎവ്വകാലങ്ങളിൽ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും
എത്രയോ പ്രയാസപ്പെട്ട ഓലയിലും അലേഖയിലും മറ്റും എഴുതി വന്നിരുന്നതല്ലാതെ അച്ചടി
ച്ചു ബുക്കുകളായി കണ്ടിട്ടില്ലെന്നു തന്നേ പറയാം. ഈ കാലത്ത അച്ചടി എന്ന ഒരു സൂത്രം മൂ
ലം വളരെ വളരെ പുസ്തകങ്ങൾ ഉണ്ടാക്കി വരുന്നു. എന്നു മാത്രമല്ലാ മുൻകാലത്ത അലേഖയി
ലും മറ്റും ആയി മറഞ്ഞു കിടന്നിരുന്നവയായ അനേക കീൎത്തനങ്ങൾ സ്തോത്രങ്ങൾ പുരാണ
ങ്ങൾ ശാസ്ത്രങ്ങൾ മുതലായവയെയും പുസ്തകമാക്കി ചമച്ചതിനെ നമ്മുടെ കണ്ണുകൾ കൊണ്ടു കാ
ണുന്നു ഈ വകയ്ക്കും ഈസ്കൂൾവകയ്ക്കും മറ്റും ആയി ആണ്ടു തോറും എത്രെയോ ആയിരം ഉറു
പ്പിക ചിലവു ചെയ്തു വരുന്നു. ഇങ്ങിനെ ദയാലു ആയ നമ്മുടെ രാ. രാ. ബഹുമാനപ്പെട്ട മഹാ
രാജ്ഞി അവർകളെ എത്രയോ വണക്കത്തോടെ നാമെല്ലാവരും വന്ദനം ചൊല്ലേണ്ടതും മേല്ക്കു
മേൽ ഐശ്വൎയ്യവും ദീൎഗ്ഘായുസ്സും ശത്രുക്കളിൽനിന്നുള്ള ജയവും ഉണ്ടാകുവാനായിട്ടു സൃഷ്ടിസ്ഥി
തി സംഹാര കൎത്താവായ സൎവ്വേശ്വരനോടു പ്രത്യേകം പ്രാത്ഥിക്കണം.

എന്നൊരു ജ്ഞാനബോധകൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-7_1880.pdf/17&oldid=188506" എന്ന താളിൽനിന്ന് ശേഖരിച്ചത്