താൾ:CiXIV131-6 1879.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 60 —

കൊണ്ടു ഒരു നിമിഷം കൊണ്ടു അതു ഹൃദയം മുഴുവനും കത്തിച്ചു എ
ന്റെ അസ്ഥികളുടെ ഉള്ളിലേക്കു ഇറങ്ങി എല്ലാം കത്തിച്ചു ശരീരം മുഴു
വനും കഠിനമായി ജ്വലിച്ചു കണ്ണിൽനിന്നു ജലധാര എന്ന പോലെ ത
ന്നേ വന്നു. ഇതു നരകത്തീ തന്നേ എന്നു ഞാൻ നിശ്ചയിച്ചു ഉറച്ചു നി
ലവിളിച്ചുകൊണ്ടു അപ്പോൾ തന്നേ എന്റെ വിഷം ഛൎദ്ദിപ്പാൻ വിചാ
രിച്ചു എങ്കിലും പ്രസംഗത്തിന്നു തടവു വരും എന്നു വിചാരിച്ചു താമ
സിച്ചു. പ്രസംഗം കഴിഞ്ഞ ഉടനെ ഒന്നു രണ്ടു സായ്പന്മാർ ഹേബിൿ
സായ്പിനോടു സംസാരിച്ചു കൊണ്ടിരുന്നതിനാൽ ഞാൻ ഭക്ഷണത്തിന്നു
പോയി ഇരുന്നു രണ്ടു ഉരുള ഉണ്ണുമ്പോഴേക്കു എനിക്കു സഹിപ്പാൻ പാ
ടില്ലാതെ എച്ചിൽ കൈയോടെ സായ്പിന്റെ അടുക്കൽ ഓടി വലിയ ശ
ബ്ദത്തോടെ: ഞാൻ നശിച്ചുപോകുന്നു, ബല്ഗാമിൽ ഞാൻ ഇന്ന പാപം
ചെയ്തു. അവർ ചോദിച്ചപ്പോൾ ഞാൻ കോപിച്ചു നുണപറഞ്ഞു എ
ന്നു പറഞ്ഞു. മറ്റും അനേകം പാപങ്ങൾ അപ്പോൾ ഓൎമ്മ വന്നതും
പറഞ്ഞു. ഉടനെ കൎത്താവു എന്റെ കണ്ണുകളെ തുറന്നു ഗൊല്ഗതാവിൽ
ക്രൂശിന്മേൽ തൂങ്ങി തന്റെ അഞ്ചു മുറിവുകളിൽ കൂടി എനിക്കു വേണ്ടി
തന്റെ വിലയേറിയ രക്തത്തെ തൂകിയ യേശുവിനെ ഞാൻ എനിക്കായി
കണ്ടു. അവന്റെ ക്രൂശിൻ കീഴിൽ എന്റെ ഭാരത്തെ എറിയേണ്ടതിന്നും
അവന്റെ ഉറവിൽ കുളിക്കേണ്ടതിന്നും അവന്റെ അങ്കി വാങ്ങി ഉടുപ്പാനും
അവൻ എനിക്കു കൃപ തന്നു. ധൈൎയ്യത്തോടും സമാധാനത്തോടും കൂടി
ഇരിക്ക എന്നു പറഞ്ഞ പ്രകാരവും എന്റെ ഹൃദയത്തിൽ ഉണൎന്നു. അ
ന്നു മുതൽ എനിക്കു അവന്റെ മേൽ അധികം സ്നേഹവും വിശ്വാസവും
ആശ്രയവും എന്റെ നിസ്സാരത മുതലായതിനെ കുറിച്ചുള്ള വിരക്തിയും
അധികം വൎദ്ധിച്ചു വരുന്നു. അവൻ വൎദ്ധിക്കേണ്ടതിന്നും ഞാൻ കുറഞ്ഞു
പോകേണ്ടതിന്നും ആഗ്രഹിക്കുന്നു. അവൻ വിശ്വസ്തൻ ആകയാൽ എ
ന്നിൽ ആരംഭിച്ച തന്റെ പ്രവൃൎത്തിയെ നിവൃത്തിച്ചു ഞാൻ യൎദ്ദനെ ക
ടക്കുന്ന സമയവും എന്നോടു കൂട ഇരുന്നു തന്റെ രാജ്യത്തിൽ എന്നെ
ചേൎത്തുകൊള്ളും എന്നു ഞാൻ വിശ്വസിക്കുന്നു. അന്നു മുതൽ അവന്റെ
രക്ഷയിൽ സന്തോഷിച്ചു കൊണ്ടും കഴിയുന്നേടത്തോളം മറ്റുള്ളവരോടും
അറിയിപ്പാൻ ഉത്സാഹിച്ചു കൊണ്ടും അവനെ ശുശ്രൂഷിപ്പാൻ വളരെ
ആഗ്രഹിച്ചുകൊണ്ടും ഇരിക്കുന്നു. ൧൮൪൯ മുതൽ ഇതുവരെയും എന്റെ
സ്നേഹമുള്ള ഉപദേഷ്ടാവായ ഗുന്ദൎത്ത് സായ്പിന്റെ അടുക്കൽ പാൎത്തു
ബഹുമാനപ്പെട്ട ബാസൽ കമിട്ടിയുടെ കല്പന പ്രകാരം ഗൎമ്മാന്യഭാഷ
മുതലായതും പഠിച്ചു പാൎത്തു വരുന്നു. (ശേഷം പിന്നാലെ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/68&oldid=188020" എന്ന താളിൽനിന്ന് ശേഖരിച്ചത്