താൾ:CiXIV131-6 1879.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 61 —

THE DOG.

നായി.

പൊറുത്തു കൂടാത്ത കുളിരുള്ള ഉത്തര പ്രദേശങ്ങളിലോ ശരീരത്തെ
വറട്ടുന്ന ചൂടുള്ള ഉഷ്ണഭൂമിയിലോ മനുഷ്യർ പാൎക്കുന്നേടത്തെല്ലാം നായി
നെയും കാണുന്നു. അതു മനുഷ്യന്റെ മേന്മയാൽ ആകൎഷിക്കപ്പെട്ടിട്ടു അ
വനെ പിഞ്ചെല്ലുകയും അവന്റെ തോഴനായി കൂട പോരുകയും ചെ
യ്തായിരിക്കും. എങ്ങനെ ആയാലും നായി മരുങ്ങിയ 1) മൃഗങ്ങളിൽ ഒന്നു
തന്നെ. പാൽ വെണ്ണ മോർ തൈർ ഇറച്ചി ഭക്ഷണത്തിന്നും ആട്ടുരോമം
തോൽ മുതലായതു തരാതര ഉടുപ്പുകൾക്കും മാത്രമല്ല കൂലിക്കാരായി നി
ലം ഉഴുവാനും പേറു ചുമപ്പാനും ഭാരം വലിപ്പാനും വാഹനമായി ഇരി
പ്പാനും ദൈവം ഓരോ മൃഗങ്ങളെ മനുഷ്യന്നു തുണക്കായി നിൎത്തിയതു
പുറമേ അവന്റെ ജീവനെയും മുതലിനെയും കാക്കേണ്ടതിന്നും അവന്നു
വേണ്ടി അങ്കം കെട്ടി അവന്റെ പ്രാണനെ രക്ഷിക്കേണ്ടതിന്നും പല വി
ധമുള്ള കാട്ടുമൃഗങ്ങളെ അവന്റെ പാട്ടിൽ ആക്കേണ്ടതിന്നും ഇങ്ങനെ
ഏറിയ ഉപകാരത്തിന്നു ദൈവം നായിനെ മനുഷ്യൎക്കു കൊടുത്തിരിക്കുന്നു.
ആയതുകൊണ്ടു നായി അയവേൎക്കുന്ന മൃഗം അല്ല സൃഷ്ടാവു നിയമിച്ച
പണികൾക്കു തക്കവണ്ണം ഇറച്ചിതിന്നികളുടെ 2) ജാതിയിൽ ഉൾപ്പെട്ടിരി

1) Domestic Animal. 2) മൃഗവൎഗ്ഗത്തിൽ (Animalia Vertebrata) എന്ന നാലാം
വൎഗ്ഗത്തിലും ഉയിരുള്ള കുട്ടികളെ പെറുന്നതായി സസ്തന (Mammalia) എന്ന നാലാം വിഭാഗ
ത്തിലും ഇറച്ചിതിന്നികളായ മാംസദ (Carnivora) എന്ന എട്ടാം പകുപ്പിലും തന്നെ നായി ചേൎന്നു
കിടക്കുന്നു. മാംസാദകൾ എല്ലാം കാലിൻ വിരലുകൾക്കു നഖമുള്ള നഖപാദക്കാർ (Falculata)
അത്രേ. അവറ്റിന്നുള്ള കലങ്ങളിൽ ഒന്നു നായി എന്ന ശ്വാകുലം. ശ്വാകുലത്തിൽ കുറുനരി
(കേ. II., 134; fox), കുറുക്കൻ, ചെന്നായി, കേ. II., 84) വീട്ടുനായി മുതലായവ അടങ്ങുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/69&oldid=188022" എന്ന താളിൽനിന്ന് ശേഖരിച്ചത്