താൾ:CiXIV131-6 1879.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 211 —

A HYMN ഒരു ഗീതം.

Ach mein Herr Jesu etc.

1. ഹാ എന്റെ നാഥ യേശു നീയല്ലാതെ നിൻ ശുദ്ധ ചോര

പ്രതിവാദിക്കാതേ അരിഷ്ടരിൽ നികൃഷ്ടൻ എന്തു വേണ്ടു?

എങ്ങു പോകേണ്ടു?

എൻ ദുഃഖംകൊണ്ടും മാവിലാപത്താലെ

ഞാൻ ചത്തു, നീയോ സ്നേഹാധിക്യത്താലെ
നിൻ കൈകൾ നീട്ടി ഉദ്ധരിച്ചീ ദോഷിഃ
ആകാ നീ രോഷി!

3. എൻ കോട്ട പാറ ആശ്രയസഹായം

നിൻ ശുദ്ധ വിളികൊണ്ടു മക്കത്തായം
വന്നതിനാലെ ഭാഗ്യമൂലം താതാ
കീൎത്തിമാനാക! (J. Knobloch.)

(4) SCRIPTURE PRIZE-QUESTIONS.

(൪) വിരുതുടയ വേദചോദ്യങ്ങൾ.

I. സെപ്തെംബർ മാസത്തിലേ ചോദ്യങ്ങൾക്കു പറ്റുന്ന ഉത്തരങ്ങൾ:

9. I യോഹ: 2, 2; 4, 10; എബ്ര: 2, 17; ഇവയല്ലാതെ രോമ 3, 25ഉം നോക്കുക.

10. a. 1. ദാവീദിൻ പടത്തുലവരിൽ ഒരുത്തനും ബത്സേബയുടെ ഭൎത്താവും ആയ ഉറി
യ II ശമു: 11, 3.6;

2. ആചാൎയ്യനായ ഉറിയ II രാജ:16, 10; യശായ 8, 2; (എസ്രാ 8, 33).

3. ശെമയുടെ പുത്രനായ ഒരു പ്രവാചകൻ, യെറമിയ 26, 18–24.

b. 1. ബിംബാരാധിയായ മീഖാ, ന്യായാ: 17.

2. മെഫിബോശെതിന്റെ മകനായ മീഖാ, II ശമു: 9, 12; I നാളാ: 8, 34.

3. പ്രവാചകനായ മീഖാ. യറമിയ 26, 18–24; മീഖാ 1, 1.

11. ഗോത്ര പിതാവായ യാക്കോബ്, ഉല്പത്തി 28, 10; 31, 18; 46, 1 – 5; 50, 13.

II ഇവറ്റിന്നുത്തരങ്ങൾ തലശ്ശേരി, കോട്ടയം എന്നീ രണ്ടു സ്ഥലങ്ങളിൽനിന്നു വന്നു
ചേൎന്നു. വിരുതു തലശ്ശേരിക്കാരൻ നേടിയതു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/219&oldid=188354" എന്ന താളിൽനിന്ന് ശേഖരിച്ചത്