താൾ:CiXIV131-6 1879.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 210 —

ച്ചട്ടുകം വേറെ വല്ല അസ്ഥികളോടു വല്ല കെണിപ്പിനാൽ സന്ധിച്ചു
കൊള്ളാതെ ഉരത്തപേശികളെ കൊണ്ടു ഇങ്ങും അങ്ങും തളെച്ചു കിട
ക്കയാൽ അതിന്നും കൈകൾക്കും നിനെച്ച പോലെ അനക്കവും ആക്ക
വും സാധിക്കുന്നു.*

൩. ൪. തണ്ടെല്ലിനോടു ഇണഞ്ഞു ചേൎന്നു കിടക്കുന്ന മുഴങ്കൈ തി
രിച്ചു മറിപ്പാൻ തക്കവണ്ണം നേരിയതും തടിച്ചതുമായ രണ്ടസ്ഥികൾ അ
തിന്നായി ആവശ്യം തന്നെ.

ഊഞ്ചൽ ഉത്തരത്തിന്മേൽ അങ്ങോട്ടും ഇങ്ങോട്ടും ആടി കൊണ്ടിരി
ക്കും പ്രകാരം മുഴങ്കൈയെ അങ്ങും ഇങ്ങും തിരിക്കേണ്ടതിന്നു നേരിയ തി
രിയെല്ലു മുട്ടെല്ലാകുന്ന ഉത്തരത്തെ ഒരു വിധേന ചുറ്റേണം.† കൈമട
ക്കുമ്പോൾ മുട്ടെല്ലിന്റെ മേൽതല (കുമള) മുഴപോലെ മുന്തുന്നു. അ
വിടെ മുട്ടിയാൽ ഭുജം ആകേ തരിച്ചു പോകയും ചെയ്യും. ൟ രണ്ടെല്ലു
കൾ കൈപ്പടത്തോടു ചേരുന്നേടത്തിന്നു മണിക്കണ്ടം 1) എന്നു പേർ.

൫. കൈ വിരലുകളെ എളുപ്പത്തിൽ ഇളക്കുവാനും ഓരോ പ്രവൃത്തി
യെ ചെയ്വാനും കൈപ്പടം രണ്ടു വരിയായി കിടക്കുന്ന എട്ടു ചെറിയ
അസ്ഥികളാൽ രൂപിച്ചിരിക്കുന്നതു കൂടാതെ അവറ്റിന്നും വിരലുകൾക്കും
മദ്ധ്യേ അഞ്ചു നീണ്ട അസ്ഥികളും ഓരോ വിരലിന്നു മുമ്മൂന്നും തള്ളവിര
ലിന്നു രണ്ടും നേരിയ എല്ലകളും ഉണ്ടു. 2) E. Lbdfr.

* V. 127 ആം ഭാഗത്തുള്ള എല്ലുകൂട്ടം സൂക്ഷിച്ചു നോക്കിയാൽ കാൎയ്യബോധം ഉണ്ടാകും.

† കീഴേത്തു തിരിയെല്ലും (മണിബന്ധധാരാസ്ഥിയും) മേലേയുള്ളതു മുട്ടെല്ലും (കൂൎപ്പരാ
സ്ഥിയും) എന്നറിക.

1. Wrist. 2. 1 – 8 എന്നക്കമുള്ള എലുമ്പുകൾക്കു മണിബന്ധാസ്ഥികൾ Ossi carpi എ
ന്നും ആ അഞ്ചു നീണ്ട എലുമ്പുകൾക്കു കരാംഗുല്യധാരാസ്ഥികൾ Ossi metacarpi എന്നും അ
വറ്റോടു ചേൎന്ന വിരലെലുമ്പുകൾക്കു കരാംഗുല്യാസ്ഥിക ossi digitarum, phalanges എന്നും
പേർ. പിnne മണിബന്ധാസ്ഥികളോടു ചേൎന്നു മേലേത്ത നേരിയ എല്ലു കൂൎപ്പരാസ്ഥിയും
കീഴേത്തതോ മണിബന്ധധാരാസ്ഥിയും അത്രേ. മണിബന്ധധാരാസ്ഥി എന്ന നെട്ടെല്ലു
മണിബന്ധാസ്ഥികൾക്കു ആധാരം എന്നതും തെളിയും.

കൈയുടെ പടത്തിന്നു പുറംവടി (the back of the hand) എന്നും അതിന്റെ മറുഭാഗത്തി
ന്നു ഉള്ളങ്കൈ (the palm of the hand) എന്നും വിരലുകളുടെ മടക്കിന്നു കരട്ട (Knuckle) എന്നും
അഞ്ചു വിരലുകൾക്കു ചെറുവിരൽ, മോതിരവിരൽ, നടുവിരൽ, ചൂണ്ടുവിരൽ, പെരുവിരൽ
എന്നും പറയുന്നു. (ശേഷം പിന്നാലെ.)

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/218&oldid=188352" എന്ന താളിൽനിന്ന് ശേഖരിച്ചത്