താൾ:CiXIV131-6 1879.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 152 —

കുനിവാനോ ചരിവാനോ പാടില്ല. അപ്രകാരം വേണമെങ്കിൽ അതി
ന്റെ പുറം കൂട്ടി കെട്ടിയ നാട്ട കണ്ടന്തുണ്ടായിരിക്കേണം. ഇതു തന്നെ
മാനുഷ ശരീരസ്ഥിതിയിൽ വിളങ്ങുന്നു. മനുഷ്യന്റെ നെടുമുള്ളു 6) ഒരു നാ
ട്ടകണക്കേയല്ല. അതു കടുത്തുരുണ്ട ഇരുപത്തുനാലു തുണ്ടങ്ങളായിരിക്കുന്നു.
അവറ്റിൻ മേൽ കീഴ്പുറങ്ങൾ ഓരായം ചേരുമാറ്റു പരന്നു കൂൎച്ചം 7) കൊ
ണ്ടു യോജിച്ചിരിക്കുന്നതിനാൽ സൎവ്വശരീരാംശങ്ങൾക്കു തക്ക ഉറപ്പും ആ
ക്കവും സാധിക്കയും ഉടൽ കുനിഞ്ഞു നിവിൎന്നു തിരിഞ്ഞു വളഞ്ഞു കൊ
ൾവാൻ സ്വാധീനമായിരിക്കയും ചെയ്യുന്നു. ഓടൽ പോലെ ഇരിക്കുന്ന
ഈ അസ്ഥിയുടെ മദ്ധ്യത്തിൽ മൃദുവായി ചുകന്നു തടിച്ച അകമജ്ജ 8)
കേടു വരാതെ തല തുടങ്ങി അറ്റത്തോളം നിറഞ്ഞിരിക്കുന്നു. ഈ മജ്ജ
യിൽനിന്നു സ്പൎശ്ശം സ്വേഛ്ശാചലനം 9) എന്നിവറ്റിന്നു പറ്റിയ ഓരോ
മജ്ജാതന്തുക്കൾ ശരീരത്തിൽ എങ്ങും പടൎന്നു കിടക്കുന്നു. ഈ മജ്ജസ്തം
ഭത്തിന്നു ഒരു സൂചി മാത്രം തട്ടിയാൽ ഉടനെ തരിപ്പം മരണവും ഉണ്ടാ
കും അല്ലായ്കിൽ ചിലപ്പോൾ സ്പൎശ്ശമോ സ്വേഛ്ശാചലനമോ മാത്രം ഇ
ല്ലാതെ പോകും താനും. മേൽക്കുമേൽ കിടക്കുന്ന ഈ മുതുകെല്ലുകൾ
തെറ്റി അകമജ്ജെക്കു ഹാനി വരാതവണ്ണം ഇരുഭാഗങ്ങളിൽ അവറ്റെ
തമ്മിൽ ഇണെച്ചു ചേൎക്കേണ്ടതിന്നു ചിറകിനൊത്ത ആണികൾ ഉണ്ടു.
നേരേ പുറത്തു അകമജ്ജയെ കാപ്പാൻ തക്കമുള്ള ഓരേ തുണ്ടെല്ലോടു
ചേൎന്നിരിക്കുന്നതിനെ മനുഷ്യൻ നിവിൎന്നാലല്ല കുനിഞ്ഞാൽ തന്നെ ന
ന്നായി കാണുകയും ചെയ്യാം*.

നെടുമുള്ളിന്റെ ആകൃതിയെ നോക്കിയാൽ ആയതു ചൊവ്വല്ല രണ്ടു
സ്ഥലത്ത് വളഞ്ഞതായിരിക്കുന്നു. അതിന്റെ പ്രയോജനമോ മനുഷ്യൻ
ഓടിച്ചാടിതുള്ളി നടക്കുമ്പോൾ അതിനാലുള്ള കടുത്ത ഇളക്കം ഉരത്തോ
ടല്ല മെല്ലനേ മാത്രം തലയിൽ എത്തി തലച്ചോറ്റിന്നു യാതൊരു പ്രകാ
രവും കേടുപാടു തട്ടിക്കാതെയിരിപ്പാൻ തന്നെ. നെട്ടെല്ലിന്നു തലെക്കൽ
വണ്ണം കുറകയും ഉക്കെൽക്കെട്ടോടു അടുക്കുമളിൽ തടിപ്പു ഏറുകയും
ചെയ്യുന്നു. അതിനെ മൂന്നംശമായി വിഭാഗിക്കാറുണ്ടു. കഴുത്തുമുള്ളുകൾ

6) നടുമുള്ളു, തണ്ടെല്ലു, മുള്ളത്തണ്ടു എന്നും പറയുന്നു; Spinal column, Backbone, Spine,
പൃഷ്ഠാസ്ഥി. 7) Cartilage. 8) Medulla Spinalis, പൃഷ്ഠമജ്ജ. 9) തൊട്ടറിവും മനസ്സോ
ടെ ശരീരാവയവങ്ങൾ കൊണ്ടു നടത്തുന്ന അനക്കങ്ങളും.

* മേലേത്ത ചിത്രം മുതുകെല്ലുകളിൽ ഒന്നു കാണിക്കുന്നു. a ശരീരത്തിന്റെ ഉള്ളിലേക്കു
നോക്കുന്ന അംശം. b അകമജ്ജ കിടക്കുന്ന ദ്വാരം. c c ഇരുപുറത്തേ വാരിയെല്ലുകൾ.
d d ഇറകിനൊത്ത ആണികൾ. e മുള്ളു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/160&oldid=188225" എന്ന താളിൽനിന്ന് ശേഖരിച്ചത്